Download the App

Market

ഉയർന്ന നിലയിൽ വിപണി, കുതിച്ചുകയറുമോ കൂപ്പുകുത്തുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

രണ്ടാം പാദത്തിൽ LIC, Fortis Healthcare, Bharat Dynamics, Manappuram Finance എന്നിവയുടെ അറ്റാദായം വർദ്ധിച്ചു. നിഫ്റ്റി 18350-ലും ബാങ്ക് നിഫ്റ്റി 42137-ലും വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

By Amal M Prashanth2 min read
Profit Booking or Explosive Up-move? Pre Market Analysis

Key takeaways

  • രണ്ടാം പാദത്തിൽ Life Insurance Corporation of India-യുടെ അറ്റാദായം നാലിരട്ടി വർദ്ധിച്ച് 15952 കോടി രൂപയായി.
  • നിഫ്റ്റി 18350 എന്ന നിലയിലും ബാങ്ക് നിഫ്റ്റി 42137 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
  • ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക (IIP) പ്രതീക്ഷിച്ച 2.3 ശതമാനത്തേക്കാൾ മികച്ചതായി 3.1 ശതമാനം രേഖപ്പെടുത്തി.

പ്രധാനതലക്കെട്ടുകൾ

Life Insurance Corporation of India: രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം നാലിരട്ടി വർദ്ധിച്ച് 15952 കോടി രൂപയായി.

Fortis Healthcare:  രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 218 കോടി രൂപയായി രേഖപ്പെടുത്തി.

Bharat Dynamics: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 75 ശതമാനം ഉയർന്ന് 75.8 കോടി രൂപയായി.

Manappuram Finance:  രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റദായം 10 ശതമാനം ഉയർന്ന് 409.48 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച  ഗ്യാപ്പ് അപ്പിൽ 18285 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ നീക്കം കാഴ്ചവെച്ചു. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 322 പോയിന്റുകൾക്ക് മുകളിലായി 18350 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42198 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി 41900 രേഖപ്പെടുത്തി. 42350 സൂചികയിൽ ശക്തമായ പ്രതിബന്ധമായി മാറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 533 പോയിന്റുകൾക്ക് മുകളിലായി 42137 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 3.8 ശതമാനം ഉയർന്നു.

യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നിവ നേട്ടത്തിൽത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,420-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,300, 18,255, 18,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,400, 18,500, 18,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 42,100, 42,000, 41,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,200, 42,350, 42,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ 19,000, 18,970, 18,800 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,060, 19,120, 19,200 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4000 കോടി രൂപയുടെ നെറ്റ് ഓഹരികൾ  വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 14.4 ആയി കാണപ്പെടുന്നു.

19000ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

42000ൽ ബാങ്ക് നിഫ്റ്റിയിൽ സ്ട്രാഡിൽ കാണപ്പെടുന്നു.

യുഎസ് വിപണി വീണ്ടും ലാഭത്തിൽ കാണപ്പെട്ടിരുന്നു. എന്നാൽ 33760ൽ സൂചിക സമ്മർദ്ദം രേഖപ്പെടുത്തി.

ബാങ്ക് നിഫ്റ്റി ഇതിനോട് അകം തന്നെ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി. സൂചികയിൽ ഇനിയും നീക്കം ഉണ്ടായേക്കാം എന്നാൽ മറ്റുള്ളവയുടെ പിന്തുണ കൂടി ആവശ്യമാണ്.

ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വില ഇടിഞ്ഞതായി കാണാം. 6.5 ശതമാനമാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുചെ വ്യവസായിക ഉത്പാദന സൂചിക ഐഐപി പ്രതീക്ഷിച്ചതിലും മികച്ചതായി കാണപ്പെട്ടു. 2.3 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. 3.1 ശതമാനം ഇത് രേഖപ്പെടുത്തി.

പണപ്പെരുപ്പം, ചൈനയുടെ വിതരണത്തിലെ തടസം, ഉക്രൈൻ പ്രതിസന്ധി എന്നിവ കണക്കിലെടുത്ത് ആഗോള സാമ്പത്തിക വീക്ഷണം പ്രതീക്ഷിച്ചതിലും ഇരുണ്ടതായി കാണപ്പെടുന്നുവെന്ന് ഐഎംഎഫ് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ വിപണി മുകളിലേക്ക് കയറാനുള്ള സാധ്യതയാണുള്ളത്. അതേസമയം തന്നെ ഉയർന്ന നിലയിൽ നിന്നും ലാഭമെടുപ്പിനുള്ള സാധ്യതയും തള്ളികളയാനാകില്ല. എഫ്ഐഐ വീണ്ടും വാങ്ങൽ തുടരുമോ എന്ന് നോക്കാം.

നിഫ്റ്റിയിൽ മുകളിലേക്ക് 18250 താഴേക്ക് 18500 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.


Frequently asked questions

LIC-യുടെ രണ്ടാം പാദത്തിലെ അറ്റാദായം എത്രയാണ്?

LIC-യുടെ രണ്ടാം പാദത്തിലെ അറ്റാദായം നാലിരട്ടി വർദ്ധിച്ച് 15952 കോടി രൂപയായി.

നിഫ്റ്റിക്ക് എവിടെയാണ് ശക്തമായ സപ്പോർട്ട് ഉള്ളത്?

നിഫ്റ്റിക്ക് 18,300, 18,255, 18,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിക്ക് എവിടെയാണ് ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കുക?

ബാങ്ക് നിഫ്റ്റിക്ക് 42,200, 42,350, 42,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min