PowerGrid InvIT IPO: അറിയേണ്ടതെല്ലാം
![undefined](https://marketfeed.gumlet.io/wp-content/uploads/2021/04/Editorial-PowerGrid-_30-04-21-01.png?w=730)
പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുയി (ഐപിഒ) എത്തിയിരിക്കുകയാണ്. ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം കമ്പനിയുടെ പവർ ട്രാൻസ്മിഷൻ ആസ്തികൾ വിപുലീകരിക്കാൻ ഉപയോഗിക്കും. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
എന്താണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ?
നിക്ഷേപ സ്ഥാപനങ്ങൾക്കും ചെറുകിട റീട്ടെയിൽ നിക്ഷേപകർക്കും ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലേക്ക് നേരിട്ട് ഫണ്ട് നിക്ഷേപിക്കാൻ അനുവദിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് അഥവ InvIT. മ്യൂച്ചൽ ഫണ്ടുകളുടെ അതേ ആശയം തന്നെയാണ് ഇത് പിന്തുടരുന്നത്. ഇൻവിറ്റുകളിലൂടെ ട്രാൻസ്മിഷൻ ലൈനുകൾ, ഗ്യാസ് പൈപ്പ്ലൈനുകൾ, റോഡ് പ്രോജക്ടുകൾ എന്നിവ പോലുള്ള വരുമാനമുണ്ടാക്കുന്ന ആസ്തികളിൽ നിക്ഷേപിക്കാൻ സാധിക്കും. ഇൻവിറ്റുകളെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
PowerGrid InvIT
ഇന്ത്യയിൽ പവർ ട്രാൻസ്മിഷൻ ആസ്തികൾ നിർമിക്കുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നു സ്ഥാപനമാണ് പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്. 2021 ജനുവരി ഏഴിനാണ് കമ്പനി ഇൻവിറ്റായി സെബിക്ക് കീഴിൽ രജിസ്റ്റർ ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ പവർ ട്രാൻസ്മിഷൻ കമ്പനികളിൽ ഒന്നാണ് പിജിസിഐഎൽ.
പവർഗ്രിഡ് കോർപ്പറേഷന് സർക്കാർ താരിഫ് അധിഷ്ഠിത ബിഡ്ഡിംഗുകൾ പ്രകാരം നിർദ്ദിഷ്ട പ്രോജക്ടുകൾ നൽകുന്നു. അനുബന്ധ സ്ഥാപനങ്ങളുടെ സഹായത്തോടെ പിജിസിഎൽ ഈ ട്രാൻസ്മിഷൻ പ്രോജക്ടുകൾ ഇന്ത്യയിലുടനീളം വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. പവർഗ്രിഡ് ഇൻവിറ്റ് തുടക്കത്തിൽ തന്നെ 11 പവർ ട്രാൻസ്മിഷൻ ലൈനുകളുള്ള അഞ്ച് പ്രോജക്ടുകൾ സ്വന്തമാക്കി. 3,698.59 സർക്യൂട്ട് കിലോമീറ്ററും മൊത്തം പരിവർത്തന ശേഷിയുടെ 6,630 മെഗാവോൾട്ട് ആമ്പിയറുകളുള്ള മൂന്ന് സബ്സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുന്നു. PowerGrid Vizag, PowerGrid Kala Amb, PowerGrid Parli, PowerGrid Warora, PowerGrid Jabalpur എന്നിവയാണ് പവർഗ്രിഡ് ഇൻവിറ്റിന്റെ പ്രാരംഭ പോർട്ട്‌ഫോളിയോ ആസ്തികൾ.
IDBI Trusteeship Services Ltd (ITSL) എന്നത് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു. ഐടിഎസ്‌എൽ ട്രസ്റ്റിന്റെ പ്രകടനം സെബി പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യും. PowerGrid Unchahar Transmission Ltd ഇൻവിറ്റിന്റെ ഇൻവസ്റ്റ്മെന്റെ മാനേജരാണ്. ഇത് ട്രസ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.
ഇൻവിറ്റിന്റെ ലാഭവിഹിത നയം
ഇൻവിറ്റിലെ നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾ മുകളിൽ പറഞ്ഞ ആസ്തികളിൽ എല്ലാം തന്നെ പങ്കാളിയായിരിക്കും. ഈ ആസ്തികളിൽ നിന്ന് ലഭിക്കുന്ന വരുമാനം എല്ലാ യൂണിറ്റ്ഹോഡർമാർക്കും വിതരണം ചെയ്യും. പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഓരോ പാദത്തിലും ഒരു തവണയെങ്കിലും യൂണിറ്റ്ഹോഡർമാർക്ക് ലഭ്യമായ മൊത്തം പണത്തിന്റെ 90% വീതം വിതരണം ചെയ്യും. ഒരു യൂണിറ്റ്ഹോൾഡർ എന്ന നിലയിൽ നിങ്ങൾക്ക് നാല് പാദത്തിലും ഇടക്കാല ലാഭവിഹിതം ലഭിക്കാൻ അർഹതയുണ്ട്. പവർഗ്രിഡ് ഇൻവിറ്റിന്റെ ലിസ്റ്റിംഗ്, ട്രേഡിംഗ് തീയതി മുതൽ ആറുമാസത്തിനുള്ളിൽ ആദ്യത്തെ ലാഭവിഹിതം ലഭിക്കും.
ഐപിഒ എങ്ങനെ?
ഐപിഒ വഴി 7735 കോടി രൂപ സമാഹരിക്കാനാണ് പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാന ഉടമസ്ഥതയിലുള്ള ആദ്യത്തെ ഇൻവിറ്റ് ഐപിഒയാണ്. ഏപ്രിൽ 29ന് ആരംഭിക്കുന്ന ഐപിഒ വിതരണം മെയ് 3ന് അവസാനിക്കും. കമ്പനികളുടെ ഓഹരിക്ക് സമാനമായി ഇൻവിറ്റ് യൂണിറ്റിന്റെ ഹോൾഡിംഗ്സ് നിങ്ങൾക്ക് ലഭിക്കും. 4993.43 കോടി രൂപയുടെ ഓഹരിയാണ് ഫ്രെഷ് ഇഷ്യുവിനായി വകയിരുത്തിയിരിക്കുന്നത്. സാധാരണ നിക്ഷേപകർക്ക് കുറഞ്ഞത് 1,100 യൂണിറ്റ് (ഒരു ലോട്ട്) അപേക്ഷിക്കാൻ കഴിയും. ഇത് പ്രകാരം നിങ്ങൾക്ക് ഐപിഒയിൽ പങ്കെടുക്കാൻ കുറഞ്ഞത് 1,10,000 രൂപ വേണ്ടി വരും.
ഐപിഒയിൽ വഴി ലഭിക്കുന്ന തുക പ്രാരംഭ പോർട്ട്ഫോളിയൊ ആസ്തികളിലേക്ക് വായ്പയായി തിരിച്ചടയ്ക്കുന്നതിനോ കടം തിരിച്ചടയ്ക്കുന്നതിനോ ഉപയോഗിക്കും. ബാങ്ക് തുക കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കും.
ഐപിഒക്ക് മുമ്പായി ഏപ്രിൽ 28ന് 47 വൻകിട നിക്ഷേപകരിൽ നിന്നായി പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് 3480 കോടി രൂപ സമാഹരിച്ചു. SBI Mutual Fund, HDFC MF, Tata MF, Tata AIG General Insurance Company, ICICI Prudential MF എന്നിവർ ഇതിൽ ഉൾപ്പെടും.
പവർഗ്രിഡ് ഇൻവിറ്റിന്റെ ഘടന
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷം കണ്ടേക്കാവുന്ന പവർഗ്രിഡ് ഇൻവിറ്റിന്റെ ഘടനാ ചിത്രമാണ് ചുവടെ കൊടുത്തിട്ടുള്ളത്.
പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 26% ഓഹരി നിലനിർത്തുകയും ഇൻവിറ്റിന്റെ 74% ഉടമസ്ഥാവകാശം വിറ്റഴിക്കുകയും ചെയ്യും.
സാമ്പത്തിക നില
* | 31 March 2018 (FY18) | 31 March 2019 (FY19) | 31 March 2020 (FY20) | 31 December 2021 (9M FY21) |
Revenue | 344 CR | 977 CR | 1,324 CR | 992 CR |
Profit After Tax | 114 CR | 248 CR | 379 CR | 337 CR |
Net Debt | 5,958 CR | 5,765 CR | 5,216 CR | 4,996 CR |
കഴിഞ്ഞ നാല് വർഷങ്ങളായി പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ വരുമാനവും ലാഭവും വർദ്ധിച്ചു വരുന്നതായി കാണാം. 2018 മുതൽ 2020 വരെയുള്ള CAGR വരുമാനം 96 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ പ്രതിവർഷ അറ്റാദായം 82 ശതമാനം വർദ്ധിച്ചു. PowerGrid Warora, PowerGrid Parli Transmission എന്നിവയിലൂടെയാണ് കമ്പനിക്ക് കൂടുതൽ വരുമാനം ലഭിച്ചത്. മൊത്തത്തിലുള്ള കടം ക്രമാനുഗതമായി കുറയ്ക്കാനും കമ്പനിക്ക് സാധിച്ചു. ഐപിഒക്ക് ശേഷം കൂടുതൽ കടം ഇല്ലാതെയാകും.
അപകട സാധ്യതകൾ
- മുൻ കാലപ്രവർത്തനങ്ങൾ ഇല്ലാത്ത പുതുതായി രൂപീകരിച്ച ട്രസ്റ്റാണ് പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്. ഇതിനാൽ തന്നെ ഭാവിയിലെ വളർച്ചാ സാധ്യത വിലയിരുത്താൻ പ്രയാസമായേക്കും.
- ബിൽഡ് ട്രാൻസ്മിഷൻ ചാർജുകൾ അടയ്ക്കുന്നതിലെ കാലതാമസം
ക്യാഷ് ഫോളേയും മറ്റു പ്രവർത്തനങ്ങളേയും ബാധിച്ചേക്കാം. - ട്രാൻസ്മിഷൻ സേവന കരാർ ചാർജുകൾ മുൻ കൂട്ടി നിശ്ചയിച്ചിട്ടുള്ളതിനാൽ വർദ്ധിച്ചു വരുന്ന പ്രവർത്ത ചെലവുകൾ ഓഫ്സെറ്റ് ചെയ്യാൻ സാധിച്ചേക്കില്ല. ഇത് ബിസിനസിനെ ബാധിച്ചേക്കും.
- വിതരണത്തിനായി ലഭ്യമായ മൊത്തം പണത്തിന്റെ 90 ശതമാനവും യൂണിറ്റ്ഹോൾഡർമാർക്ക് വിതരണം ചെയ്യാൻ കമ്പനി ഉദ്ദേശിക്കുന്നു. മുകളിൽ സൂചിപ്പിച്ച വിവിധ അപകടസാധ്യതകൾ കാരണം വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
ഐപിഒ വിവരങ്ങൾ ചരുക്കത്തിൽ
IPO Date | April 29, 2021 – May 3, 2021 |
Issue Type | Book Built Issue InvIT IPO |
IPO Price | Rs 99 to Rs 100 per unit |
Lot Size | 1100 units |
Issue Size | Aggregating up to Rs 7,734.99 crore |
Fresh Issue | Aggregating up to Rs 4,993.48 crore |
Offer for Sale | Aggregating up to Rs 2,741.51 crore |
Allotment Date | May 10, 2021 |
Listing Date | May 17, 2021 |
Listing At | BSE, NSE |
ICICI Securities, Axis Capital, Edelweiss Financial Services, HSBC Securities എന്നിവ ഐപിഒയിലേക്കുള്ള ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരായി തിരഞ്ഞെടുക്കപ്പെട്ടു.
നിഗമനം
അപേക്ഷിക്കാനുള്ള തുക കൂടുതലായതിനാൽ തന്നെ റീട്ടെയിൽ നിക്ഷേപകർ ഏറെയും ഈ ഐപിഒയിൽ നിന്നും വിട്ടുനിൽക്കാനാണ് സാധ്യത. ഐപിഒയുടെ ആദ്യ ദിവസം തന്നെ നിക്ഷേപകരിൽ നിന്നും വളരെ ശാന്തമായ പ്രതികരണമാണ് ലഭിച്ചത്. 10 ശതമാനം സബ്‌സ്‌ക്രിപ്ഷൻ മാത്രമാണ് ഇന്നലെ ഉണ്ടായത്.
നിങ്ങൾക്ക് ഐപിഒക്കായി അപേക്ഷിക്കാൻ സാധിച്ചിലെങ്കിലും പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നത് ഒരു ദീർഘകാല നിക്ഷേപ സാധ്യത മുന്നോട്ട് വയ്ക്കുന്നു. വരും വർഷങ്ങളിൽ രാജ്യത്ത് വർദ്ധിച്ചുവരുന്ന ഊർജ്ജ ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റാൻ കമ്പനിക്ക് ക്ഷമതയുണ്ട്. സ്പോൺസർ കമ്പനിയുടെ പ്രവർത്തന പരിചയം ഇന്ത്യയിലെ പവർ ട്രാൻസ്മിഷൻ മേഖലയിൽ ഇൻവിറ്റിന് സഹായകരമായേക്കും. ട്രാൻസ്മിഷൻ ആസ്തികളിലൂടെ ഇൻവിറ്റിന് ശക്തമായ സാമ്പത്തിക മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിച്ചേക്കും. ഭാവിയിൽ കൂടുതൽ വരുമാനവും പണമൊഴുക്കും ഉണ്ടാക്കാൻ കമ്പനിക്ക് സാധിച്ചേക്കും. 35 വർഷത്തേക്ക് നിശ്ചിത ട്രാൻസ്മിഷൻ ചാർജുകൾ ഉള്ളതിനാൽ അപകടസാധ്യതയുണ്ട്. അതേസമയം യൂണിറ്റ്ഹോൾഡർമാർക്ക് കൂടുതൽ ലാഭവിഹിതം ലഭിക്കുന്നതിനാൽ ഇത് നിക്ഷേപത്തിന് അനുകൂലമാണ്.
അപകടസാധ്യതകൾ വിലയിരുത്തി നിങ്ങൾ സ്വയം തീരുമാനമെടുക്കുക. ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങൾ ഇതിനായി അപേക്ഷിക്കുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display