തടസം തകർത്ത് കാളകൾ, അവസാന നിമിഷം കത്തിക്കയറി നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
post-market-analysismarkets-go-crazy-for-the-monthly-expiry-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 18326 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി നിഫ്റ്റിൽ സാവധാനം മുകളിലേക്ക് തന്നെയാണ് നീങ്ങിയത്. 18400 എന്നത് ശക്തമായ ഒരു പ്രതിബന്ധമായിരുന്നു. എന്നാൽ 3 മണിയോടെ തടസം തകർത്തെറിഞ്ഞ കാളകൾ ശക്തമായ നീക്കം കാഴ്ചവെച്ചു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 217 പോയിന്റുകൾ/1.19 ശതമാനം മുകളിലായി 18484 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42774 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം തുടർന്നിരുന്നു. 43000ൽ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ട സൂചിക അവസാനത്തെ 35 മിനിറ്റിൽ ശക്തമായ നീക്കം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 346 പോയിന്റുകൾ/ 0.81 ശതമാനം മുകളിലായി 43075 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


Nifty IT (+2.63%)
ഇന്ന് ശക്തമായ നീക്കം കാഴ്ചവെച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി ലാഭത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

Apollo Hospital(+4.56%) ഓഹരി ഇന്നും ശക്തമായ നീക്കം കാഴ്ചവെച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

HDFC Life(+4.55%), HDFC Bank(+1.63%), HDFC(+1.96%) എന്നിവ മിന്നുംപ്രകടനം കാഴ്ചവെച്ചു.

ഐടി ഓഹരികൾ ഇന്ന് മിന്നുംപ്രകടനം കാഴ്ചവെച്ച് 30000 മറികടന്നു.  Infosys, Wipro, TechM, HCL Tech, TCS എന്നീ ഓഹരികൾ 2 ശതമാനത്തിൽ ഏറെ നേട്ടത്തിൽ അടച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Keystone Realtors ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിച്ചു. 555 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്. 

Bikaji Foods 10 ശതമാനത്തിൽ അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

7,000 കോടി രൂപയ്ക്ക് ബിസ്‌ലേരിയെ ഏറ്റെടുക്കാൻ പദ്ധതിയിട്ടതിന് പിന്നാലെ Tata Consumer 2.93% നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ബാങ്ക് നിഫ്റ്റി വീണ്ടും എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി. 3 മണിക്ക് ഉണ്ടായ നീക്കം വിപണിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചു. മാസത്തെ എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്.

വിപണിയിൽ ശക്തമായ പുട്ട് റൈറ്റിംഗാണ് കാണപ്പെട്ടിരുന്നത്. ഓരോ തവണ സൂചിക താഴേക്ക് വരുമ്പോഴും ശക്തമായ വീണ്ടെടുക്കൽ നടക്കുന്നത് കാണാമായിരുന്നു.

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 100 പോയിന്റുകൾ മാത്രം അകലെയാണ് നിഫ്റ്റിയുള്ളത്. മുന്നേറ്റം തുടർന്നാൽ നിഫ്റ്റി 19000 വൈകാതെ തന്നെ കീഴടക്കിയേക്കും.

അവസാനത്തെ 30 മിനിറ്റത്തെ മുന്നറ്റ നടന്നപ്പോൾ നിങ്ങൾ ട്രേഡ് എടുത്തിരുന്നോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023