നിർണായകമാകുക ഇന്നത്തെ ഫെഡ് യോഗം, പോസിറ്റീവ് സൂചന നൽകി ഏഷ്യൻ വിപണികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Tech Mahindra: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 4 ശതമാനം ഇടിഞ്ഞ് 1285 കോടി രൂപയായി.
Adani Ports and SEZ: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 65.5 ശതമാനം വർദ്ധിച്ച് 1738 കോടി രൂപയായി.
Punjab National Bank: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 63 ശതമാനം ഇടിഞ്ഞ് 411 കോടി രൂപയായി.
JK Tyre & Industries: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 23 ശതമാനം ഇടിഞ്ഞ് 50 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 65 കോടി രൂപയായിരുന്നു അറ്റാദായം.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 18090 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായി മുകളിലേക്ക് കയറി 18175 എന്ന ഉയർന്ന നില രേഖപ്പെടുത്തി. പിന്നീട് താഴേക്ക് വന്ന സൂചിക 18060ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 133 പോയിന്റുകൾക്ക് മുകളിലായി 18145 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41486 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ട് ദിവസത്തെ ഉയർന്ന നിലയായ 41700 രേഖപ്പെടുത്തി. ശേഷം 41290 ലേക്ക് കൂപ്പുകുത്തി. തുടർന്ന് ഫ്ലാറ്റായി 41290 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.9 ശതമാനം ഉയർന്നു.
യുഎസ് വിപണി നേരിയ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 18,240-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,060, 18,000, 17,955 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,175, 18,200, 18,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 41,200, 41,000, 40,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,350, 41,700, 41,840 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18400ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 41000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 16.1 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
കഴിഞ്ഞ ദിവസം ഉച്ചവരെ കാര്യങ്ങൾ ബുള്ളുകൾക്ക് അനുകൂലമായിരുന്നെങ്കിലും പിന്നീട് സാമ്പത്തിക ഓഹരികളിൽ ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. എന്നിരുന്നാലും വിപണി 18000 മുകളിൽ തന്നെയാണ് നിലകൊള്ളുന്നത്.
ഇന്ത്യയുടെ നിർമാണ പിഎം.ഐ ശക്തമായി 55.3 ആയി രേഖപ്പെടുത്തി. 55.1 ആണ് പ്രതീക്ഷിച്ചിരുന്നത്. ഇത് വിപണിക്ക് നല്ലതാണ്. ജിഎസ്ടി വരുമാനവും മികച്ചതാണ്. 2022 ഏപ്രിലിന് ശേഷമുള്ള മികച്ച കണക്കുകളാണിത്.
യൂറോപ്യൻ രാജ്യങ്ങളിൽ പണപ്പെരുപ്പം ഉയർന്നു കൊണ്ടിരിക്കുകയാണെന്ന് ലഗാർഡ് പറഞ്ഞു. ഇന്തോനേഷ്യയിലെ പണപ്പെരുപ്പം 5.7 ശതമാനമായി കുറഞ്ഞു. 6 ശതമാനം ആണ് പ്രതീക്ഷിച്ചിരുന്നത്.
ഫെഡിന്റെ തീരുമാനം നിർണായകമാകും. ഇന്ന് രാത്രി നിരക്ക് പ്രഖ്യാപിക്കും. ഇത് ആഗോള വിപണികളെ തന്നെ ബാധിച്ചേക്കും . 75 ബേസിസ് പലിശ നിരക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രൂഡ് ഓയിൽ വില ശക്തമായ നീക്കം കാഴ്ചവെച്ചു.
ഇവെന്റുകൾ ഉള്ളതിനാൽ തന്നെ പ്രീമിയം വളരെ പെട്ടന്ന് കുറഞ്ഞേക്കില്ല. ഓവർ നൈറ്റ് പോസിഷൻ ഹോൾഡ് ചെയ്യുന്ന ഓപ്ഷൻ സെല്ലേഴ്സ് ശ്രദ്ധിക്കുക.
നിഫ്റ്റിയിൽ മുകളിലേക്ക് 18300 താഴേക്ക് 18060 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display