വശങ്ങളിലേക്ക് നീങ്ങി ഫിൻ നിഫ്റ്റി, ആർബിഐ പ്രഖ്യാപനത്തിനായി കാതോർത്ത് നിക്ഷേപകർ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
peaceful consolidation market waiting for rbi announcements post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 18600 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുകളിലേക്ക് കയറി 18700 രേഖപ്പെടുത്തി. ശേഷം എക്കാലത്തെയും ഉയർന്ന നിലയ്ക്ക് സമീപമായി സൂചിക അസ്ഥിരമായി നിന്നു.

തുടർന്ന്കഴിഞ്ഞ ദിവസത്തേക്കാൾ 58 പോയിന്റുകൾ/0.31 ശതമാനം താഴെയായി 18642 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43093 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ പ്രതിബന്ധ ട്രെൻഡ് ലൈനിൽ കൂടി വ്യാപാരം നടത്തി. എന്നിരുന്നാലും സൂചിക 43000ന് താഴേക്ക് വീണില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 194 പോയിന്റുകൾ/ 0.45 ശതമാനം താഴെയായി  43138 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 19174 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി എക്സ്പെയറിയെ തുടർന്ന് അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 55 പോയിന്റുകൾ/ 0.29 ശതമാനം താഴെയായി 19242 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (-1.4%), Nifty Media (-1%), Nifty Metal (-0.75%), Nifty Pharma (-0.75%), Nifty Realty (-0.68%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു. Nifty PSU Bank (+1.2%) സൂചിക മിന്നുംപ്രകടനം കാഴ്ചവെച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് കാണപ്പെടുന്നത്. 

നിർണായക നീക്കങ്ങൾ

Adani Ent (+2.5%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് പിന്നാലെ BPCL (-2.9%), IOC (-1.6%), Hind PEtro (-2.7%), Chnnai Petro (-2.3%) എന്നീ ഓയിൽ ഓഹരികൾ നഷ്ടത്തിൽ അടച്ചു.

ഭൂഷൺ സ്റ്റീൽ ബാധ്യതകളിൽ നിന്ന് ക്ലിയറൻസ് തേടിയുള്ള കമ്പനിയുടെ ഹർജി സുപ്രീകോടതി തള്ളിയതിന് പിന്നാലെ Tata Steel's (-2.5%) ഓഹരി നഷ്ടത്തിൽ അടച്ചു.

കള്ളക്കടത്ത് നിയന്ത്രണത്തിൽ ആകുന്നതിനായി സ്വർണത്തിന് പുറത്തുള്ള താരിഫ് കട്ട് ചെയ്യാൻ വ്യാപാര മന്ത്രാലയം പദ്ധതിയിടുന്നതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ Muthoot (-2.3%), Manappuram (-0.90%)  എന്നിവ നഷ്ടത്തിൽ അടച്ചു.

Bajaj Consumer (+1.9%) ഓഹരി നേട്ടത്തിൽ അടച്ചു.

നവംബറിലെ ടോൾ പിരിവ് 39 ശതമാനം ഉയർന്ന് 366 കോടി രൂപയായതിന് പിന്നാലെ IRB Infra (+2.5%) ഓഹരി നേട്ടത്തിൽ അടച്ചു.

Bharti Airtel (-1.2%) ഓഹരി ഇന്ന് നഷ്ടത്തിൽ അടച്ചു.

ബാങ്കിൽ 51 ശതമാനത്തിൽ അധികം വിദേശ നിക്ഷേപം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകാൻ പദ്ധതിയിടുന്നതിനെ തുടർന്ന് IDBI Bank (+8.2%) ബാങ്ക് നേട്ടത്തിൽ അടച്ചു.

പശ്ചിമാഫ്രിക്കയിലെ അലുമിനിയം റീസൈക്ലിംഗ് പ്ലാന്റിൽ വാണിജ്യ ഉൽപ്പാദനം ആരംഭിച്ചതിന് പിന്നാലെ Gravita (+1.9%) ഓഹിര നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഫിൻ നിഫ്റ്റി ഓപ്ഷൻ സെല്ലേഴ്സിന് ഇന്ന് മികച്ച ദിവസമായിരുന്നു.

വിപണി നാളത്തെ ആർബിഐ പ്രഖ്യാപനം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണെന്ന് വ്യക്തമാണ്. മൂന്ന് സൂചികകളിലും 18,600, 42,900, 19,200 എന്നിവ ശ്രദ്ധിക്കുക.

എച്ച്.ഡി.എഫ്.സി ബാങ്ക് 1612 എന്ന പ്രതിബന്ധം മറികടക്കാൻ ശ്രമം നടത്തി. ഇത് മറികടന്നാൽ ഓഹരി ശക്തമായ മുന്നേറ്റം നടത്തിയേക്കും.

നാളെ രാവിലെ 10 മണിയോടെ പലിശ നിരക്ക് സംബന്ധിച്ച ആർബിഐയുടെ പ്രഖ്യാപനം ഉണ്ടായേക്കും. മാർക്കറ്റ്ഫീഡിന്റെ ആപ്പിൽ സിഗ്നലിൽ നിങ്ങൾക്ക് തത്സമയം ഈ വിവരങ്ങൾ ലഭ്യമാകുന്നതാണ്.

അതേസമയം ലോക ബാങ്ക് ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 6.9 ശതമാനമായി ഉയർത്തി. നേരത്തെ ഇത് 6.5 ശതമാനം ആയിരുന്നു. അതിനൊപ്പം 2024 സാമ്പത്തിക വർഷത്തെ ജിഡിപി 7 ശതമാനത്തിൽ നിന്നും 6.6 ശതമാനമായി കുറച്ചു.

ആർബിഐ പ്രഖ്യാപനം, ഇലക്ഷൻ ഫലങ്ങൾ എന്നിവ പ്രമാണിച്ച് ഏതെങ്കിലും ഓവർനൈറ്റ് പോസിഷനുകൾ നിങ്ങൾ ഹോൾഡ് ചെയ്യുന്നുണ്ടോ?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023