ലാഭമെടുപ്പോ കുതിച്ചുകയറ്റമോ? നിർണായക നിലയിൽ വിപണി - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
non-stop-rally-or-profit-booking-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Coal India: രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 106 ശതമാനം ഉയർന്ന് 6043 കോടി രൂപയായി മറി.

Godrej Consumer Products:  രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 25.06 ശതമാനം ഉയർന്ന് 358 കോടി രൂപയായി മറി.

Ceat: 
രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 86 ശതമാനം ഇടിഞ്ഞ് 6 കോടി രൂപയായി മാറി.

Piramal Enterprises:
ബോണ്ട് വിതരണത്തിലൂടെ 650 കോടി രൂപ വിതരണം ചെയ്യുന്നതിന് ബാങ്കിന്റെ ബോർഡ് അനുമതി നൽകി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 18215 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. 18060ൽ സപ്പോർട്ട് എടുത്ത സൂചിക അവിടെ നിന്നും ശക്തമായി തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 86 പോയിന്റുകൾക്ക് മുകളിലായി 18203 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41370 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം തിരികെ കയറിയ സൂചിക തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 428 പോയിന്റുകൾക്ക് മുകളിലായി 41687 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.2 ശതമാനം ഉയർന്നു.

യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,400-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,160, 18,110, 18,060, 18,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,255, 18,300, 18,350, 18,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  41,300, 41,100, 41,000,  40,800 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,500, 41,670, 41,840 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ 18,630, 18,580, 18,530 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 18,800, 18,920, 19,000 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2000 കോടി രൂപയുടെ നെറ്റ് ഓഹരികൾ  വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ഇന്ത്യ വിക്സ് 15.6 ആയി കാണപ്പെടുന്നു.

19000ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

41500ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 41000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്നലെ ആഗോള വിപണികൾ ശക്തമായ നീക്കം കാഴ്ചവെച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യുഎസ് സൂചിക മുകളിലേക്ക് കയറി. ആഗോള വിപണികൾ പോസിറ്റീവ് ആയി കാണുന്നു. എന്നാൽ ഏഷ്യൻ വിപണി നേരിയ നഷ്ടത്തിലാണ്.

എഫ്.ഐഐയുടെ നിക്ഷേപം വിപണിയുടെ മുന്നേറ്റത്തിന് പിന്തുണ നൽകി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടുന്നതിനാൽ തന്നെ വൈകാതെ വിപണി എക്കാലത്തെയും ഉയർന്ന നില മറികടന്നേക്കാം. എഫ്.ഐഐ കണക്കുകളിലേക്ക് ശ്രദ്ധിക്കുക.

എല്ലാ താഴ്ന്ന നിലകളിലും ഓഹരികൾ വാങ്ങപ്പെടുന്നത് കാണാം. ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയ്ക്ക് അടുത്താണുള്ളത്. ഐടി സൂചികയും താഴ്ന്ന നിലയിൽ നിന്നും വീണ്ടെടുക്കൽ നടത്തുന്നത് കാണാം. റിലയൻസും സ്വിംഗ് ഉയരമായ 2700 നേടൻ ശ്രമിക്കുന്നത് കാണാം. കാര്യങ്ങൾ എല്ലാം തന്നെ പോസിറ്റീവ് ആയി കാണപ്പെടുന്നു.

യുഎസ് മിഡ് ടേം ഇലക്ഷൻ ഫലങ്ങൾ വൈകാതെ വരും, ഇത് വിപണിയെ ബാധിച്ചേക്കില്ല. യുഎസിലെ പണപ്പെരുപ്പ കണക്കുകൾ നാളെ പുറത്തുവരും. ഇത് 8 ശതമാനം ആണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് 8.2 ശതമാനം ആയിരുന്നു.

18,255 എന്ന നില നിഫ്റ്റിക്ക് നിർണായകമാണ്. ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ മുകളിലേക്ക് 18350 താഴേക്ക് 18150 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023