Market
താഴ്ന്ന നിലയിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി, 16000 കൈത്താങ്ങാകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്ത്യൻ വിപണിയിൽ ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകി SGX NIFTY 16,113-ൽ വ്യാപാരം നടത്തുന്നു. നിഫ്റ്റിക്ക് 16000 ഒരു കൈത്താങ്ങാകുമോ എന്ന് ഉറ്റുനോക്കുന്നു.

Key takeaways
- Fortis Healthcare അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 1,500 കിടക്കകൾ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നു.
- ഉത്പാദന ചെലവ് വർദ്ധിക്കുന്നതിനെ തുടർന്ന് Tata Motors പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതായി അറിയിച്ചു.
- SGX NIFTY 16,113-ൽ വ്യാപാരം നടത്തുന്നത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
- നിഫ്റ്റിയിൽ 16,190, 16,160, 16,060, 16,020 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
- സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ഭയത്താൽ ആവശ്യകത കുറഞ്ഞതാണ് ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണം.
പ്രധാനതലക്കെട്ടുകൾ
Fortis Healthcare: 2021-22 ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, നിലവിലുള്ള സ്ഥലങ്ങളിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 1,500 കിടക്കകൾ കൂട്ടിച്ചേർക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
Tata Motors: ഉത്പാദന ചെലവ് വർദ്ധിക്കുന്നതിനെ തുടർന്ന് പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതായി കമ്പനി പറഞ്ഞു.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 16275 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായി 16190ലേക്ക് വീണു. അവിടെ അസ്ഥിരമായി നിന്ന സൂചിക അവസാനം വരെ വശങ്ങളിലേക്ക് വ്യാപാരം നടത്തി. തുടർന്ന് 87 പോയിന്റുകൾക്ക് മുകളിലായി 16220 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35262 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ലാഭമെടുപ്പിന് വിധേയമായി. ഇതേതുടർന്ന് സൂചിക 35000 ലേക്ക് വീണു. ഇതിന് ശേഷം സൂചിക വശങ്ങളിലേക്കായി വ്യാപാരം നടത്തി. തുടർന്ന് 204 പോയിന്റുകൾ/ 0.58 ശതമാനം മുകളിലായി 35124 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു.
യൂഎസ് വിപണി ഫ്ലാറ്റായി അടച്ചു. യൂറോപ്പ്യൻ വിപണിയും ലാഭത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
നിക്കി ഒഴികെയുള്ള എല്ലാ ഏഷ്യൻ വിപണികളും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,113- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,190, 16,160, 16,060, 16,020 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,230, 16,280, 16,330 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,000, 34,690, 34,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,200, 35,300, 35,450 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 16200, 16500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 16000, 16200 എന്നിവിടെ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 16200ൽ മികച്ച സ്ട്രാഡിൽ രൂപപ്പെട്ടിട്ടുള്ളതായി കാണാം.
ബാങ്ക് നിഫ്റ്റിയിൽ 35500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 35000ൽ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 18.4 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 110 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 35 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
കഴിഞ്ഞ ആഴ്ച നമ്മൾ 15930 എന്ന നിലയാണ് ശ്രദ്ധിച്ചിരുന്നത്. ഇത് മറികടന്നാൽ സൂചിക ശക്തമായ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സൂചിക ലാഭമെടുപ്പിന് വിധേയമായി.
16000ന് മുകളിൽ സപ്പോർട്ട് എടുത്ത് നിൽക്കാൻ സൂചികയ്ക്ക് ആകുമോ എന്ന് നോക്കാം.
നമുക്ക് ക്രൂഡ് ഓയിൽ വിലയിലേക്ക് നോക്കാം. സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ഭയത്താൽ ആവശ്യകത കുറഞ്ഞതാണ് ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായത്. ഇത് ഇന്ത്യൻ വിപണിക്ക് ഗുണം ചെയ്തേക്കും.
11 ശതമാനം വർഷിക അറ്റാദായം പ്രതീക്ഷിച്ചിരുന്നിടത്ത് 5 ശതമാനം മാത്രം അറ്റാദായമാണ് ടിസിഎസ് പ്രഖ്യിപിച്ചിട്ടുള്ളത്. ഓഹരിയിലേക്ക് ശ്രദ്ധിക്കുക.
യുഎസിലെ തൊഴിൽ കണക്കുകൾ ശക്തമാണെന്ന് കാണാം. ഇതിനാൽ തന്നെ പലിശ നിരക്ക് ഉയർത്തുന്നത് സമ്പദ് വ്യവസ്ഥക്ക് താങ്ങാൻ സാധിക്കുമെന്നാണ് ഫെഡ് പറയുന്നത്.
നിഫ്റ്റിയിൽ താഴേക്ക് 16000 ശ്രദ്ധിക്കുക. മുകളിലേക്ക് 16500 എന്നിവ ഈ ആഴ്ചയിൽ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Frequently asked questions
Fortis Healthcare-ൻ്റെ അടുത്ത അഞ്ച് വർഷത്തെ ലക്ഷ്യം എന്താണ്?
Fortis Healthcare നിലവിലുള്ള സ്ഥലങ്ങളിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 1,500 കിടക്കകൾ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നു.
Tata Motors പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ കാരണം എന്താണ്?
ഉത്പാദന ചെലവ് വർദ്ധിക്കുന്നതിനെ തുടർന്നാണ് Tata Motors പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്.
SGX NIFTY ഇന്ത്യൻ വിപണിക്ക് എന്ത് സൂചനയാണ് നൽകുന്നത്?
SGX NIFTY 16,113-ൽ വ്യാപാരം നടത്തുന്നത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
Written by
Amal M PrashantRelated reads

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട്
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min