യുഎസ് വിപണി ലാഭത്തിൽ അടച്ചിട്ടും നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
nifty-to-open-lower-despite-the-up-move-in-the-us-markets-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

Greenlam Industries: ഒരു ഓഹരിക്ക് 309 രൂപ നിരക്കിൽ 63.1 ലക്ഷം വരെ ഇക്വിറ്റി ഷെയറുകൾ അനുവദിക്കുന്നതിന് സ്മിതി ഹോൾഡിംഗ് ആന്റ് ട്രേഡിംഗ് കമ്പനിയുമായി ഒരു ഷെയർ സബ്‌സ്‌ക്രിപ്‌ഷൻ കരാറിൽ കമ്പനി ഒപ്പുവച്ചു.

Hero MotoCorp: ആഗോളതലത്തിൽ പ്രചാരത്തിലുള്ള Xpulse 200 4V, Dash 110 & Dash 125 സ്കൂട്ടറുകളുടെ  Euro-5 കംപ്ലയിന്റ് വേരിയന്റുകൾ കമ്പനി തുർക്കിയിൽ അവതരിപ്പിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 15460 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി നേരിയ തോതിൽ താഴേക്ക് വീണു. ശേഷം ഇവിടെ നിന്നും തിരികെ കയറിയ സൂചിക എല്ലാ പ്രതിബന്ധങ്ങളും തകർത്ത് മുന്നേറി. തുടർന്ന് 289 പോയിന്റുകൾക്ക് മുകളിലായി 15639 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 32981 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണ് 32870ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. അവസാന നിമിഷം ശക്തമായ വിൽപ്പന ഉണ്ടായതിന് പിന്നാലെ 507 പോയിന്റുകൾ/ 0.55 ശതമാനം മുകളിലായി 33192 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 3.3 ശതമാനം ഉയർന്നു.

യൂഎസ് വിപണി 2 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ 0.5 ശതമാനം മുകളിലേക്ക് കയറി.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിൽ കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ 0.7 ശതമാനം താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,545 ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15630, 15,580, 15,540, 15,430 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,700, 15,780, 15,880  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 33,120, 32,870, 32,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,500, 33,720, 34,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

16000, 15700 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 15000, 15300 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ.

33500 ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 33000, 32000  എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ.

ഇന്ത്യ വിക്സ് 21.4 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1200 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2,100  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ഇന്നലെ വിപണിയിൽ ഒരു ശുദ്ധകലശമാണ് അരങ്ങേറിയത്. നേരത്തെ സൂചിപ്പിച്ചത് പോലെയുള്ള വിപണിയുടെ കെണിയിൽ വീഴാതെ ഇരിക്കുക. ഗ്യാപ്പ് ഫില്ലിംഗ് നടന്നാൽ മാത്രമെ ഇതിൽ വ്യക്തത വരികയുള്ളു. നിഫ്റ്റിയിൽ 15900, ബാങ്ക് നിഫ്റ്റിയിൽ 33800 ഉം ഒരുപോലെ ശ്രദ്ധിക്കാം.

ബാങ്ക് നിഫ്റ്റി ചാർട്ടിൽ ഒരു ഡബ്ല്യു പാറ്റേൺ രൂപപ്പെട്ടിട്ടുള്ളതായി കാണാം. അതിന് അടുത്തായി ഉള്ള 33800 സമ്മർദ്ദ രേഖയായി കാണാം. ബാങ്കിംഗ് ഓഹരികളിൽ അവസാന നിമിഷം വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു. ഐടി മേഖല ദിവസം മുഴുവൻ മുകളിലേക്ക് കയറി.

യുഎസ് ബോണ്ട് വരുമാനം വർധിച്ചതോടെ ഡോളറിനെതിരെ യെൻ 24 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജപ്പാനിലെ കുറഞ്ഞ പലിശ നിരക്കാണ് ഇതിന് കാരണം. ഉചിതമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

മൂന്ന് ദിവസത്തിന് ശേഷം തുറന്ന യുഎസ് വിപണി 2 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു. ഏഷ്യൻ വിപണികൾ യാതൊരു സൂചനയും നൽകുന്നില്ല. യൂറോപ്യൻ വിപണികൾ നൽകുന്ന സൂചന എന്തെന്ന് നോക്കാം. പെട്ടെന്നുള്ള നിരക്ക് വർദ്ധനയിലൂടെ പണപ്പെരുപ്പത്തെ നേരിടാൻ ഫെഡറൽ ശ്രമിക്കുമെന്ന് ഫെഡറേഷൻ ഉദ്യോഗസ്ഥൻ തോമസ് ബാർക്കിൻ പറഞ്ഞു.

നിഫ്റ്റിയിൽ താഴേക്ക് 15540 ശ്രദ്ധിക്കുക. മുകളിലേക്ക് 15700 എന്നിവ ശ്രദ്ധിക്കുക. ബാങ്ക് നിഫ്റ്റിയിൽ 32870, 33800 എന്നിവ  ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023