പോസിറ്റീവായി തുറക്കാൻ ഒരുങ്ങി നിഫ്റ്റി, താത്കാലിക നീക്കമോ?- പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
nifty-to-open-higher-amid-global-positivity-temporary-rally-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

Dr Reddy's Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു.

CSB Bank:
ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി.

SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദ്ദേശം പരിഗണിക്കാൻ ജൂൺ 29 ന് ബോർഡ് യോഗം ചേരുമെന്ന് അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 15665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. 15630ൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറിയ സൂചിക ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു.
തുടർന്ന് 143 പോയിന്റുകൾക്ക് മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 33456 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ പോസിറ്റീവായി അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് 492 പോയിന്റുകൾ/ 1.49 ശതമാനം മുകളിലായി 33456 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.9 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണി മുകളിലേക്കാണ് വ്യാപാരം നടത്തിയത്. യൂറോപ്പ്യൻ വിപണികളും നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,880- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,780, 15,690,15,630 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,700, 34,000, 34,250 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  33,500, 33,300, 33,120 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,700, 34,000, 34,250 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ. 15500ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ.

ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ. 33000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ.

ഇന്ത്യ വിക്സ് 20.55 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2400 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2200 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ആഗോള വിപണികളിലേക്ക് നോക്കിയാൽ കഴിഞ്ഞ ആഴ്ച യുഎസ് യുറോപ്യൻ വിപണികൾ ലാഭത്തിലായിരുന്നു. ഗ്യാസ് പ്രതിസന്ധിയെ തുടർന്ന് ഡാക്സ് നെഗറ്റീവായി കാണപ്പെട്ടു. ഡൌ 5 ശതമാനമാണ് കഴിഞ്ഞ ആഴ്ച ഉയർന്നത്.

ചൈനയിലെ ലോക്ക്ഡൗൺ കാരണം കയറ്റുമതി കുറഞ്ഞുവെന്നും ബോണ്ട് യീൽഡ് വർദ്ധിക്കുന്നതോടെ യെൻ ദുർബലമായെന്നും ബാങ്ക് ഓഫ് ജപ്പാൻ വിശകലനം ചെയ്തു.

ക്രൂഡ് ഓയിൽ വില 113 ഡോളറായി കുറഞ്ഞു. ഇത് ഇന്ത്യയ്ക്ക് ആശ്വാസമാണ്, എന്നാൽ ഡിമാൻഡ് കുറഞ്ഞു എന്നത് മാന്ദ്യത്തിന്റെ സൂചനയായേക്കാം.

നിഫ്റ്റിയിൽ താഴേക്ക് 15690 ശ്രദ്ധിക്കുക. മുകളിലേക്ക് 15930 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023