ഫ്ലാറ്റായി തുറക്കാൻ ഒരുങ്ങി നിഫ്റ്റി, ജിഡിപി കണക്കുകളിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
nifty-to-open-flat-eyes-on-gdp-data-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Britannia Industries: ഇന്ത്യയിലും മറ്റ് ചില വിപണികളിലും ചീസ് ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമായി ഫ്രാൻസിലെ ബെൽ എസ്എയുമായും ബ്രിട്ടാനിയ ഡയറി പ്രൈവറ്റ് ലിമിറ്റഡുമായും കമ്പനി സംയുക്ത സംരംഭ കരാറിൽ ഏർപ്പെട്ടു.

Gland Pharma: യൂറോപ്പ് ആസ്ഥാനമായുള്ള സെനെക്‌സി ഗ്രൂപ്പിനെ 120 മില്യൺ യൂറോക്ക് വരെ സ്വന്തമാക്കാൻ പുട്ട് ഓപ്‌ഷൻ കരാറിൽ ഏർപ്പെട്ട് കമ്പനി., ഇത് കമ്പനിയുടെ അന്താരാഷ്ട്ര വിപണികളിലേക്കുള്ള ചുവടുവെപ്പായി കണക്കാക്കാം.

Inox Wind: കമ്പനിയും അതിന്റെ വിഭാഗമായ ഐനോക്‌സ് ഗ്രീൻ എനർജി സർവീസസും 411 കോടി രൂപയുടെ കടം തിരിച്ചടച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 18561 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ നീക്കം കാഴ്ചവെച്ചു. എന്നാൽ 1:30 ഓടെ സൂചികയിൽ ശക്തമായ ലാഭമെടുപ്പ് അരങ്ങേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 55 പോയിന്റുകൾ/0.3 ശതമാനം മുകളിലായി 18618 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43006 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 43280 രേഖപ്പെടുത്തി. ശേഷം സൂചിക താഴേക്ക് നീങ്ങി. തുടർന്ന് ബാങ്ക് നിഫ്റ്റി 43053 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി നേരിയ ലാഭത്തിൽ അടച്ചു.

യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നിവ കയറിയിറങ്ങി അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY 18,760-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് സൂചന നൽകുന്നു.

18,540, 18,450, 18,370 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,640, 18,680, 18,800  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 43,000, 42,880, 42,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,200, 43,350, 43,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 19,160, 19,100, 19,040 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,250, 19,290, 19,320 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ 18500ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 19000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 43000ൽ സ്ട്രാഡിൽ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1200 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.3 ആയി കാണപ്പെടുന്നു.

ഇന്ത്യയുടെ പാദത്തിലെ ജിഡിപി ഡാറ്റാ ഇന്ന് പുറത്തുവരും. ഇത് 6 ശതമാനത്തിന് മുകളിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ ഓട്ട് പുട്ട് ഡാറ്റ, യൂറോ സിപിഐ എന്നിവയും പിന്നാലെയുണ്ട്.

ജർമനി തങ്ങളുടെ സിപിഐ ഡാറ്റ പുറത്തുവിട്ടു. 10.4 ശതമാനം ആയി ഇത് രേഖപ്പെടുത്തി.

ആഗോള വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. എസ്.ജിഎക്സ് സൂചിക ഫ്ലാറ്റ് ഓപ്പണിംഗ് സൂചന നൽകുന്നു. ചൈനീസ് പിഎംഐ ഡാറ്റ സാമ്പത്തിക പ്രവർത്തനങ്ങൾ കുറഞ്ഞതായി കാണിക്കുന്നു.

ഇന്നലെയും വിപണിയിൽ അവസാന നിമിഷം ശക്തമായ നീക്കം അനുഭവപ്പെട്ടു. ഇക്കാരണത്താൽ തന്നെ പല ട്രേഡേഴ്സും അവരുടെ പോസിഷനുകൾ നേരത്തെ എക്സിറ്റ് ചെയ്തിട്ടുണ്ടാകാം.

പ്രൈസ് ആക്ഷൻ നോക്കിയാൽ ഇന്നലത്തെ വീഴ്ച പ്രതീക്ഷിച്ചിരുന്നു. എന്നാൽ 18600 സുരക്ഷിതമാണ്.

റിലയൻസിൽ ശക്തമായ ബ്രേക്ക് ഔട്ടാണ് നടന്നത്. ഓഹരി 2700 സംരക്ഷിക്കേണ്ടതുണ്ട്.

നിഫ്റ്റിയിൽ മുകളിലേക്ക് 18550 താഴേക്ക് 18,680 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023