ആഗോള വിപണികൾ ദുർബലമായി തുടരുമ്പോഴും ശക്തി കൈവരിച്ച് നിഫ്റ്റി  - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
nifty-stays-strong-despite-lac-of-strength-in-the-global-markets-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

ITC: ലൈഫ്‌സ്‌റ്റൈൽ റീട്ടെയ്‌ലിംഗ് ബിസിനസിൽ നിന്ന് പുറത്ത് കടന്നതായി കമ്പനി അറിയിച്ചു.

Axis Bank: ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ക്രെഡ്‌എബിളിന്റെ 5 ശതമാനത്തിലധികം ഓഹരികൾ 55 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്നും കരാർ സെപ്റ്റംബറിൽ പൂർത്തിയാകുമെന്നും ബാങ്ക് പറഞ്ഞു.

Bosch:
ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 28 ശതമാനം ഉയർന്ന് 334 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 260 കോടി രൂപ മാത്രമായിരുന്നു.

Brigade Enterprises:
ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 87.68 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ അറ്റനഷ്ടം 40.09 കോടി രൂപ മാത്രമായിരുന്നു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 17294 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. താഴെ നിന്നും സപ്പോർട്ട് എടുത്ത സൂചിക
ശക്തമായി തിരികെ കയറി. തുടർന്ന്  17345 എന്ന നിലയിൽ  നിഫ്റ്റി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 37727 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചെങ്കിലും ചാഞ്ചാട്ടത്തിന് വിധേയമായി. പ്രിമിയത്തിലും ശക്തമായ ഒരു നീക്കം ഉണ്ടായതായി കാണാം. അവസാനം 38000 സൂചിക മറികടന്നു. തുടർന്ന് 38024 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.7 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണി, യൂറോപ്പ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17390- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,250, 17,220, 17,160, 17,070 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,400, 17,500, 17,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,760, 37,640, 37,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,200, 38,400, 38,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17500ൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളതായി കാണാം. 17200ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളതായി കാണാം. 37000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 18.53 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

വിക്സ് ഇന്നലെ കത്തിക്കയറി ഇരുന്നു. ആഗോള വിപണികൾ ദുർബലം ആയിട്ടും ഇന്ത്യൻ വിപണി ഇന്നലെ അസ്ഥിരമായി നിന്നു. ഇത് ബുള്ളിഷ് സൂചനയാണെന്ന് കഴിഞ്ഞ ദിവസത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ ഞങ്ങൾ പറഞ്ഞിരുന്നു.

രാവിലെ തന്നെ ചാഞ്ചാട്ടം കാണപ്പെടുന്നു. ഓപ്ഷൻ സ്ക്യാൽപ്പേഴ്സിന് വളരെ വേഗത്തിൽ തന്നെ ടാർഗറ്റ് ലഭിച്ചിട്ടുണ്ടാകും.

തായ്വാൻ പ്രശ്നത്തിൽ യുഎസും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നത് കാണാം. ശ്രദ്ധിക്കുക.

ആർബിഐയുടെ ധനനയ കമ്മിറ്റി ഇന്ന് യോഗം ചേരും. പലിശ നിരക്ക് വർദ്ധനവ് സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച പുറത്തുവരും.

17400ൽ നിഫ്റ്റിയിൽ ശക്തമായ പ്രതിബന്ധം ഉള്ളതായി കാണാം. ഇവ മറികടന്നാൽ സൂചിക ശക്തമായ ബുള്ളിഷ് രീതിയിലാണുള്ളതെന്ന് ഉറപ്പിക്കാം.

ആഭ്യന്തര അസംസ്‌കൃത എണ്ണ ഉൽപ്പാദനത്തിനുള്ള ലെവി വർധിപ്പിച്ചെങ്കിലും ഡീസലിന്റെ വിൻഡ്‌ഫോൾ നികുതി സർക്കാർ വെട്ടിക്കുറച്ചു. റിലയൻസിലേക്ക് ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ താഴേക്ക് 17250 മുകളിലേക്ക് 17,400 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023