രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ ഇടിവ്, തുടർച്ചയായി 9ാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
nifty-in-red-for-9th-consecutive-day-indias-gdp-growth-slows-in-q3-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 17383  എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 88 പോയിന്റുകൾ/0.5 ശതമാനം താഴെയായി 17303 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40302 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഏറെയും വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 397 പോയിന്റുകൾ/ 1 ശതമാനം മുകളിലായി 40307
എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

NIFTY Media (+2.4%), NIFTY Realty (+1.1%) എന്നിവ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. NIFTY Pharma (-1.3%), NIFTY Metal (-0.8%) & NIFTY IT (-0.8%) എന്നിവ കുത്തനെ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഏറെ ദിവസങ്ങളായി താഴേക്ക് വീണതിന് പിന്നാലെ Adani Ent (+14.2%), Adani Ports (+5.4%) എന്നിവ നേട്ടത്തിൽ അടച്ച് ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

അരുണാചൽ പ്രദേശിൽ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് (എംഎംപി) നടപ്പാക്കുന്നതിന് കാബിനറ്റ് അംഗീകാരം ലഭിച്ചതിന് പിന്നാലെ NHPC (+3.5%) ഓഹരി നേട്ടത്തിൽ അടച്ചു.Torrent Pharma, Divi's Laboratories, Glenmark Pharma, Dr. Reddy's Labs, Alkem Labs,Cipla എന്നീ ഫാർമ ഓഹരികൾ ഇന്ന് 0.8 മുതൽ 4.7% വരെ നഷ്ടത്തിൽ അടച്ചു.

മൂന്ന് ദിവസമായി 39 ശതമാനത്തിന്റെ മുന്നേറ്റം നടത്തിയതിന് പിന്നാലെ Olectra Greentech(-8.2%) ഓഹരി ഇന്ന് തകർന്ന് അടിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് ഹൈഡ്രജൻ ബസ് വികസിപ്പിച്ചതായി കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Vedanta (-6.6%) ഓഹരി നഷ്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

മൂന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 4.4 ശതമാനമായി കുറഞ്ഞു. എന്നാൽ 2023 സാമ്പത്തിക വർഷത്തേക്കുള്ള പ്രവചനം 7 ശതമാനം തന്നെയായി നിലനിൽക്കുകയാണ്.

നിഫ്റ്റി ബാങ്ക് നിഫ്റ്റിയേക്കാൾ കൂടുതൽ ബെയറിഷ് ആയി കാണപ്പെടുന്നു. ആഴ്ചയിലെ കാൻഡിലിലേക്ക് നോക്കിയാൽ പോലും സൂചിക ബെയറിഷാണെന്ന് കാണാം.

നിഫ്റ്റി 17400 എന്ന സുപ്രധാന സപ്പോർട്ട് സോണിന് താഴെ വന്നിട്ടുള്ളതായി കാണാം. ഇന്നത്തെ താഴ്ന്ന നില മറികടന്നാൽ നിഫ്റ്റി 17200ലേക്ക് വീണേക്കാം.

അതേസമയം 2022 ഓക്ടോബർ 17 ഉണ്ടായിരുന്ന ഗ്യാപ്പ് ഇപ്പോൾ ഫിൽ ആയിട്ടുള്ളതായി കാണാം. അതിനാൽ തന്നെ മുകളിലേക്കൊ താഴേക്കൊ ഒരു നീക്കം ഉണ്ടായേക്കാം.

അതേസമയം ബാങ്ക് നിഫ്റ്റി 2,3 ദിവസമായി വശങ്ങളിലേക്കാണ് വ്യാപാരം നടത്തിവരുന്നത്. സൂചിക മുകളിലേക്ക് കയറിയാൽ വീണ്ടെടുക്കൽ പ്രതീക്ഷിക്കാം. താഴേക്ക് ആണ് നീങ്ങുന്നതെങ്കിൽ കൂടുതൽ നഷ്ടം വരാനും സാധ്യതയുണ്ട്.

ഫെബ്രുവരി മാസം നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023