ആഗോള വിപണികൾ ഇടിയുമ്പോഴും പിടിവിടാതെ നിഫ്റ്റി, തകർന്നടിഞ്ഞ് ബജാജ് ഓട്ടോ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
nifty-holds-on-as-global-fall-continues-bajaj-auto-crash-reason-post-market-report
undefined

ഇന്നത്തെ വിപണി വിശകലനം

രൂക്ഷമായ ചാഞ്ചാട്ടത്തിനൊപ്പം നഷ്ടത്തിൽ അടച്ച് വിപണി.

ഗ്യാപ്പ് ഡൌണിൽ 15594 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 30 മിനിറ്റിൽ രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. സാവധാനം സൂചിക മുകളിലേക്ക് കയറിയെങ്കിലും കഴിഞ്ഞ ദിവസത്തെ ഉയർന്ന നില മറികടക്കാൻ സാധിച്ചില്ല. ശേഷം ദിവസത്തെ താഴ്ന്ന നില തകർത്തു കൊണ്ട് നിഫ്റ്റി താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.27 ശതമാനം താഴെയായി 15732 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

33188 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സമാനമായ നീക്കം കാഴ്ചവച്ചു. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 500 പോയിന്റുകളുടെ മുന്നേറ്റം നടത്തിയെങ്കിലും ഇത് നിലനിർത്താൻ സൂചികയ്ക്ക് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 94 പോയിന്റുകൾ/ 0.28 ശതമാനം താഴെയായി 33311 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


എല്ലാ മേഖലാ സൂചികകളും ഇന്ന് അസ്ഥിരമായാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയൽറ്റി ഏറെയും നീക്കം കാഴ്ചവച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

രാജ്യത്തെ മുഴുവൻ വൈദ്യുത നിലയങ്ങളും മുഴുവൻ ക്ഷമതയിൽ പ്രവർത്തിക്കുന്നതിനെ തുടർന്ന് NTPC (+1.6%) ഓഹരി നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതി താത്ക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ Bajaj Auto (-5.1%) ഓഹരി കുത്തനെ താഴേക്ക് വീണു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതോടെ കമ്പനികൾക്ക് കൂടുതൽ നഷ്ടമുണ്ടാകുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നതിനെ തുടർന്ന് BPCL (-1.1%), Hindustan Petro (-5.6%) എന്നീ ഓഹരികൾ കുത്തനെ വീണ് പലവർഷങ്ങളിലെ താഴ്ന്നനില രേഖപ്പെടുത്തി. IOC (-2.9%) ഓഹരികളും കൂപ്പുകുത്തി.

അതേസമയം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 18 ശതമാനം റഷ്യയിൽ നിന്നാണ് ഇപ്പോൾ ഇന്ത്യ വാങ്ങുന്നത്.

അനുബന്ധ സ്ഥാപനമായ അദാനി ന്യൂ എന്റർപ്രൈസസിന്റെ 25 ശതമാനം ഓഹരികൾ ടോട്ടൽ എനർജീസ് ഏറ്റെടുത്തതിന് പിന്നാലെ Adani Enterprises (+5.6%) ഓഹരി നേട്ടത്തിൽ അടച്ചു. ഗ്രീൻ ഹൈഡ്രജൻ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാൻ ഇരുവരും കൈകോർക്കും.

മെയ് 30ന് ശേഷം ആദ്യമായി ഇന്ന് LIC (+0.91%) ഓഹരി ലാഭത്തിൽ അടച്ചു.

കമ്പനി ഉടൻ പുതിയ ഇലക്ട്രിക് ബസ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന് പിന്നാലെ Ashok Leyland (+1.2%) ഓഹരി ലാഭത്തിൽ അടച്ചു. എന്നാൽ വിപണി അടച്ചതിന് പിന്നാലെ കമ്പനിയുടെ സിഒഒ സ്ഥാനം രാജിവച്ചു.

വിപണി മുന്നിലേക്ക് 

ഇന്ത്യയുടെ ഉപഭോക്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് (സിപിഐ) മേയിൽ 7.04 ശതമാനമായി കുറഞ്ഞതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തേക്ക് വന്നത്. വിലക്കയറ്റം കുറഞ്ഞെങ്കിലും ഇത് ആർബിഐയുടെ ആശ്വസ നിരക്കായ 6 ശതമാനത്തിന് മുകളിലാണ്.

ഇക്കാരണത്താലാണ് ആഗോള വിപണികൾ ഇടിഞ്ഞപ്പോഴും ഇന്ത്യൻ വിപണി പൊതുവെ ഫ്ലാറ്റായി വ്യാപാരം നടത്തിയത്. എസ്.ജി.എക്സ് നിഫ്റ്റിയും കഴിഞ്ഞ ദിവസം സ്ഥിരത കൈവരിച്ചിരുന്നു.

എന്നിരുന്നാലും മെയിലെ മൊത്തം വില സൂചിക 15.88 ശതമാനത്തിലാണ്. ഇത് എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്.

നിഫ്റ്റിയുടെ ദിവസത്തെ കാൻഡിലിലേക്ക് നോക്കിയാൽ ഇത് മെയ് മാസത്തെ താഴ്ന്ന നിലയായ 15740 മറികടന്നതായി കാണാം. അടുത്തതായി 15650 ശ്രദ്ധിക്കാവുന്നതാണ്. ഇത് പോയവർഷം ജൂലൈയിലെ ഏറ്റവും താഴ്ന്ന നിലയാണ്.

അതേസമയം ബാങ്ക് നിഫ്റ്റി ഇപ്പോഴും 33000 എന്ന സപ്പോർട്ട് ലെവലിന് മുകളിലാണുള്ളത്. നിഫ്റ്റി കൂടി പിന്തുണച്ചാൽ ഇവിടെ നിന്നും സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തിയേക്കാം. ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023