18000 മറികടന്ന് നിഫ്റ്റി, ബ്രേക്ക് ഔട്ട് നടത്തി റിലയൻസ്  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
nifty-crosses-18k-ril-breaks-out-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 17896 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 17950ന് അടുത്ത് അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. ശേഷം വൈകിട്ടോടെ 18000 മറികടന്ന സൂചിക ശക്തമായി നിലകൊണ്ടു. എങ്കിലും ഇതൊരു ബ്രേക്ക് ഔട്ട് ഉറപ്പ് നൽകുന്നില്ല.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 86 പോയിന്റുകൾ/0.4 ശതമാനം മുകളിലായി 18015 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41674 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. എന്നാൽ 2:30 ഓടെ ശക്തമായ വോള്യത്തിൽ സൂചിക നീക്കം കാഴ്ചവെച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 82 പോയിന്റുകൾ/ 0.2 ശതമാനം മുകളിലായി 41731
എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (+1.13%), Nifty Realty (+1.3%), Nifty Auto (+0.9%) എന്നിവ നേട്ടത്തിൽ അടച്ചു. Nifty FMCG (-0.39%), NIFTY Pharma (-0.1%) എന്നിവ മാത്രം നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

TechM (+5.8%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.

മൂന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായ 33 ശതമാനം ഇടിഞ്ഞതിന് പിന്നാലെ  Apollo Hospitals (+5.13%) നേട്ടത്തിൽ അടച്ചു. കമ്പനി ഓഹരി ഒന്നിന് 6 രൂപ വീതം ലാഭവിഹിതവും പ്രഖ്യാപിച്ചു.

ഇന്നലെ മികച്ച ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ Eicher Motors’ (+4.2%) ഓഹരി നേട്ടത്തിൽ അടച്ചു.

Reliance (+2.4%) ശക്തമായ ബ്രേക്ക് ഔട്ട് നടത്തി.

HUL (-1.2%) നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Adani Trans, Adani Green, ATGL എന്നിവ ഇന്നും 5 ശതമാനം നഷ്ടത്തിൽ ലോവർ സർക്യൂട്ട് രേഖപ്പെടുത്തി.

മൂന്നാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ
Finolex Cables (+12.45%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി ഇപ്പോൾ ഒരു ഡൌൺ ട്രെൻഡിൽ നിന്നും ഒരു ബ്രേക്ക് ഔട്ട് നടത്തി കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിൽ ശക്തമായ ബൈയിംഗ് വോള്യവും കണ്ടിരുന്നു. എന്നിരുന്നാലും 17880ലേക്ക് സൂചിക വീഴാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

41,600 മറികടന്ന് കൊണ്ട് ശക്തമായ ബ്രേക്ക്ഔട്ടാണ് ബാങ്ക് നിഫ്റ്റി കാഴ്ചവെച്ചത്. എന്നിരുന്നാലും  41,800ന് മുകളിൽ ശക്തമായ ഒരു ക്ലോസിംഗ് ആവശ്യമാണ്.

റിലയൻസ് ഓഹരി ഇന്ന് ശക്തമായ ബ്രേക്ക് ഔട്ട് നടത്തി. എങ്കിലും ബാങ്ക് നിഫ്റ്റി വിപണിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് തോന്നുന്നു.
ഇന്ത്യയുടെയും യുഎസിന്റെയും വിലക്കയറ്റം പ്രതീക്ഷിച്ചതിലും വലുതാണ്. എന്നാൽ ഇന്ത്യൻ വിപണി മുകളിലേക്ക് കയറുന്നതിനുള്ള കാരണം എന്താകുമെന്നാണ് നിങ്ങൾ കരുതുന്നത്?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023