നാല് മാസത്തെ ഉയർന്ന നിലയിൽ നിഫ്റ്റി, ഉടൻ 18000 മറികടന്നേക്കും?  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
nifty-consolidates-near-4-month-high-getting-ready-for-18k-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

നാല് മാസത്തെ ഉയർന്ന നിലയിൽ അസ്ഥിരമായി നിന്ന് നിഫ്റ്റി.

ഇന്ന് 17797 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി ദിവസത്തെ ഉയർന്ന നിലയായ 17839 രേഖപ്പെടുത്തി. എങ്കിലും സൂചികയ്ക്ക് നാല് മാസത്തെ ഉയർന്ന നില മറികടക്കാൻ സാധിച്ചില്ല. സൂചിക ഇന്ന് 75 പോയിന്റുകളുടെ റേഞ്ചിനുള്ളിലാണ് വ്യാപാരം നടത്തുന്നത്.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.72 ശതമാനം മുകളിലായി 17825 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39294 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി 6 മാസത്തെ ഉയർന്ന നിലയായ 39430 പരീക്ഷിച്ചു. എന്നാൽ ഇതിന് സാധിക്കാതിരുന്ന സൂചിക ദിവസത്തെ ഉയർന്ന നിലയിൽ  നിന്നും 320 പോയിന്റുകൾ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 197 പോയിന്റുകൾ/ 0.51 ശതമാനം മുകളിലായി 39239 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Auto (+2.5%), Nifty FMCG (+1.1%), Nifty Realty (+1.9%) എന്നിവ നേട്ടത്തിൽ അടച്ചു.

ഹാങ് സെൻ ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഒന്നാം പാദത്തിൽ അറ്റാദായം ഇരട്ടിയിൽ ഏറെ വർദ്ധിച്ചതിന് പിന്നാലെ LIC (+2.2%) ഓഹരി നേട്ടത്തിൽ അടച്ചു. HDFC Life (+4.7%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

SBI Life (+1.7%), GICRE (+1.3%), ICICI Prudential (+3.4%), and ICICI General (+4.7%) തുടങ്ങിയ മറ്റു ഇൻഷുറസ് കമ്പനികളുടെ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഒന്നാം പാദ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Grasim (-1.9%) ഓഹരി നഷ്ടത്തിൽ അടച്ചു. Hindalco (-1.6%) ഓഹരിയും നഷ്ടത്തിൽ അടച്ചു.

835 കോടി രൂപയ്ക്ക് ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോ ടംബ് ഏറ്റെടുത്തതായി അദാനി ലോജിസ്റ്റിക്‌സ് പറഞ്ഞതിന് പിന്നാലെ Adani Ports (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.

ഒരു ലിറ്ററിന് 2 രൂപ വീതം വില വർദ്ധിപ്പിക്കാൻ അമൂൽ തിരുമാനിച്ചു. Doodla (+1.2%), Parag Milk (+3.9%), Hatsun Agro (+5.2%) പിന്നാലെ എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഇന്നലെ 5 ഇലക്ട്രിക് എസ്.യു.വി അവതരിപ്പിച്ചതിന് പിന്നാലെ M&M (+2.2%) ഓഹരി പുതിയ ഉയരങ്ങൾ കീഴടക്കി.

രണ്ട് ഓഹരിക്ക് പുറത്ത് ഒരു ബോണസ് നൽകാൻ നിർദ്ദേശിച്ചതിന് പിന്നാലെ Samvardhana Motherson (+4.7%) ഓഹരി നേട്ടത്തിൽ അടച്ചു.

HDFC AMC (+11.4%), Max Healthcare (+9.6%) എന്നീ ഓഹരികളിൽ ഇന്ന് വലിയ ബ്ലോക്ക് ഡീൽ നടന്നതായി കാണാം.

ടാറ്റാ എഎംസി കമ്പനിയുടെ ഓഹരികൾ ഏറ്റെടുത്തേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ UTI AMC (+15%) ഓഹരി നേട്ടത്തിൽ അടച്ചു.

വെള്ളിയാഴ്ച ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Apollo Tyres (+5.9%), MRF (+4.6%), CEAT (+1.1%),  JK Tyres (+5.8%) എന്നിവ നേട്ടത്തിൽ അടച്ചു. 

ഒന്നാം പാദത്തിൽ മോശം അറ്റാദായം രേഖപ്പെടുത്തിയതിന് പിന്നാലെ Muthoot Fin (-12.4%) ഓഹരി നഷ്ടത്തിൽ അടച്ചു. Manappuram (-3.5%) ഓഹരിയും താഴേക്ക് വീണു.

വിപണി മുന്നിലേക്ക് 

ബാങ്ക് നിഫ്റ്റി, നിഫ്റ്റി സൂചികകൾ ഇന്ന് നിർണായകമായി കാണപ്പെട്ടു.

നിഫ്റ്റി ട്രെൻഡ് ലൈൻ പ്രതിബന്ധം മറികടന്ന് 17830ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളിലേക്ക് നോക്കിയാൽ എല്ലാം പോസിറ്റീവ് ആണെന്ന് കാണാം. ഇന്ത്യയിലും കാര്യങ്ങൾ എല്ലാം പോസിറ്റീവ് ആയി കാണപ്പെടുന്നു. സൂചിക വൈകാതെ തന്നെ 18000-18130 എന്ന മേഖല മറികടന്നേക്കുമെന്ന് പ്രതീക്ഷിക്കാം.

നിഫ്റ്റി 50യിലെ 8 കമ്പനികൾ മാത്രമാണ് ഇന്ന് നഷ്ടത്തിൽ അടച്ചത്. ഈ ആഴ്ച സൂചിക 17480 എന്ന സപ്പോർട്ടിന് ഉള്ളിൽ തന്നെ അസ്ഥിരമായി നിൽക്കുമെന്നും ശേഷം മുകളിലേക്ക് കയറുമെന്നും പ്രതീക്ഷിക്കാം.

ബാങ്ക് നിഫ്റ്റി 39430 എന്ന നില പരീക്ഷിച്ചെങ്കിലും അത് മറികടക്കാൻ സാധിച്ചില്ല. എന്നിരുന്നാലും 39000ന് മുകളിൽ തുടർന്ന് കൊണ്ട് സൂചിക ബുള്ളിഷാണെന്ന സൂചന നൽകുന്നു.

ഇന്ത്യയുടെ ജൂലൈയിലെ ഡബ്ല്യുപിഐ 13.93 ശതമാനമായി രേഖപ്പെടുത്തി. പോയമാസം ഇത് 15.18 ശതമാനം ആയിരുന്നു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023