മൂന്ന് ആഴ്ചത്തെ ഉയർന്ന നിലയിൽ അടച്ച് നിഫ്റ്റി, വീണ്ടും കത്തിക്കയറി എഫ്.എം.സി.ജി ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
വീണ്ടും 16000 കയറാൻ ഒരുങ്ങി നിഫ്റ്റി.
ഇന്ന് 15830 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. 16000ൽ ആദ്യം തന്നെ പ്രതിബന്ധം രേഖപ്പെടുത്തിയ സൂചിക അവിടെ നിന്നും 100 പോയിന്റുകൾ താഴേക്ക് വീണു. എന്നാൽ അവസാന നിമിഷം വീണ്ടെടുക്കൽ നടത്തിയ സൂചിക 16000 മറികടക്കാൻ ശ്രമം നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 179 പോയിന്റുകൾ/1.13 ശതമാനം മുകളിലായി 15989 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
33936ന് മുകളിൽ തന്നെ നിന്ന ബാങ്ക് നിഫ്റ്റി 15 മിനിറ്റിൽ 250 പോയിന്റുകൾ മുകളിലേക്ക് വ്യാപാരം നടത്തിയതായി കാണാം. ചാഞ്ചാട്ടത്തിനൊപ്പം സൂചിക ദിവസത്തെ ഉയർന്ന നിലയായ 34400 രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 508 പോയിന്റുകൾ/ 1.5 ശതമാനം മുകളിലായി 34324 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഓട്ടോ(+2.6%), നിഫ്റ്റി എഫ്.എം.സി.ജി(+2.6%), നിഫ്റ്റി റിയൽറ്റി (+2.2%), നിഫ്റ്റി മീഡിയ (+1.8%) എന്നിവ മിന്നുംപ്രകടനം നടത്തി.
പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
Britannia (+4.7%), Hindustan Unilever (+4%), Tata Consumer (+2.8%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 35 ശതമാനം ഇടിഞ്ഞത് ഓഹരികൾക്ക് പോസിറ്റിവിറ്റി നൽകി.
Emami Limited (+6.1%), GodrejCP (+5.7%), VBL (+3.2%), UBL (+3%) എന്നീ എഫ്.എം.സി.ജി ഓഹരികളും നേട്ടത്തിൽ അടച്ചു.
Bajaj Finance (+4.5%), Bajaj Finserv (+4.3%) എന്നീ ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറി.
ആഭ്യന്തര അസംസ്‌കൃത എണ്ണ പര്യവേക്ഷണ നികുതി കഴിഞ്ഞയാഴ്ച കൊണ്ടുവന്നതിന് പിന്നാലെയും ONGC (-5%), OIL (-8.6%) എന്നീ ഓഹരികൾ താഴേക്ക് വീണു.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് പിന്നാലെ Kansai Nerolac (+8.7%), Asian Paints (+3.4%), Berger Paints (+2.9%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
ഇതേകാരണത്താൽ തന്നെ Eicher Motors (+3.6%), Hero MotoCorp ((+3.4%), Bajaj-Auto (+2.4%), TVS Motors (+1.5%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.
Havells (+3.4%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറി 16000 മറികടക്കാനായി ശ്രമിച്ചു. ജൂൺ 10ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം കാണപ്പെട്ട ഇടിവ് മറികടന്ന ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ച് കൊണ്ട് ദിവസത്തെ ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ജൂലൈയിലെ ആദ്യത്തെ എക്സ്പെയറി ആണ് നാളെ. അതിനാൽ തന്നെ നാളെ സൂചിക എങ്ങനെ നീങ്ങുമെന്ന് നോക്കി കാണേണ്ടതുണ്ട്. ഇന്നത്തെ ആഴ്ചയിൽ രണ്ട് ബുള്ളിഷ് ദിവസവും ഇന്നലത്തെ പോലെ ആശയക്കുഴപ്പം വരുത്തിയ ദിവസവുമാണ് കടന്ന് പോയത്.
HDFC, ബജാജ് ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി വിപണിയെ മുകളിലേക്ക് വലിക്കുമ്പോൾ റിലയൻസ് താഴേക്ക് വീണ് കൊണ്ട് വിപണിയെ താഴേക്ക് വലിക്കാൻ ശ്രമിക്കുന്നതായി കാണാം. നാളെ 1.30ന് ശേഷം ഹെവിവെയിറ്റ് ഓഹരികളിലേക്ക് ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display