Download the App

Market

17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17711 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 41350 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

By Rohit Satheesan1 min read
NIFTY Closes Above 17,700. IT, Energy Stocks Shine - Post-Market Analysis
On this page

Key takeaways

  • നിഫ്റ്റി 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി 99 പോയിന്റുകൾ/ 0.24 ശതമാനം മുകളിലായി 41350 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • NIFTY IT (+1.2%), NIFTY Auto (+0.9%) എന്നിവ ശക്തമായ നീക്കം നടത്തി.
  • Adani Ent (+5.5%), Adani Green Energy (+5%), Adani Trans (+5) എന്നീ അദാനി ഓഹരികൾ ശക്തമായ നീക്കം നടത്തി.
  • നാളെ ഹോളി ആയതിനാൽ ഇന്ത്യൻ വിപണി അവധി ആയിരിക്കും.

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. 41670ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക പിന്നീട് കുത്തനെ താഴേക്ക് വീണു. ബാങ്ക് നിഫ്റ്റി 410 പോയിന്റുകളാണ് താഴേക്ക് വീണത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 99 പോയിന്റുകൾ/ 0.24 ശതമാനം മുകളിലായി 41350 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 


NIFTY IT (+1.2%), NIFTY Auto (+0.9%) എന്നിവ ശക്തമായ നീക്കം നടത്തി. NIFTY Realty (-0.52%), NIFTY PSU Bank (-0.23%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Adani Ent (+5.5%), Adani Green Energy (+5%), Adani Trans (+5) എന്നീ അദാനി ഓഹരികൾ ശക്തമായ നീക്കം നടത്തി.

അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൺഡ്റോവറിന്റെ പ്രതിവർഷ വിൽപ്പന 33 ശതമാനം ഉയർന്നതിന് പിന്നാലെ

Tata Motors (+2.8%) ഓഹരി നേട്ടത്തിൽ അടച്ചു.

ഡീസൽ കയറ്റുമതിയുടെ വിൻഡ്‌ഫാൾ ടാക്‌സ് വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ ONGC’s (+2.5%) ഓഹരി നേട്ടത്തിൽ അടച്ചു.

Britannia (-2.09%) ഓഹരി നഷ്ടത്തിൽ അടച്ചു.

Hinduja Global Solutions (-10.18%) ഓഹരിയും കുത്തനെ താഴേക്ക് വീണു.

വിപണി മുന്നിലേക്ക് 

17800, 17,840,17,865, 17,925 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെടുന്നതായി കാണാം. താഴേക്ക് 17,660, 17,630, 17,490, 17,440 എന്നീ സപ്പോർട്ടുകൾ ശ്രദ്ധിക്കുക.

ഇപ്പോഴുള്ള വീണ്ടെടുക്കൽ ഒരു റാലിക്കുള്ള നീക്കമാണെന്ന് പറയാൻ സാധിക്കുകയില്ല. 17800-880 സോണിൽ സൂചികയ്ക്ക് ശക്തി നഷ്ടമാകാനുള്ള സാധ്യത കാണുന്നു.

നിഫ്റ്റി ഇവിടെ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കി കാണാവുന്നതാണ്.

ബാങ്ക് നിഫ്റ്റിയിൽ 41,100, 41,700 എന്നീ ലെവലുകൾ ശ്രദ്ധിക്കുക.
ഇവിടെ ഉണ്ടാകുന്ന ഒരു ബ്രേക്ക് ഔട്ട് സൂചികയിൽ ശക്തമായ നീക്കം നൽകിയേക്കും.

നാളെ ഹോളി ആയതിനാൽ തന്നെ ഇന്ത്യൻ വിപണി അവധി ആയിരിക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Frequently asked questions

What were the closing figures for NIFTY and BANK NIFTY?

NIFTY closed the day at 17,711, up by 117 points or 0.67%, and BANK NIFTY closed at 41,350, up by 99 points or 0.24%.

Which sectors performed well today?

NIFTY IT (+1.2%) and NIFTY Auto (+0.9%) moved up the most.

Which stocks saw significant gains today?

Adani Ent (+5.5%), Adani Green Energy (+5%), Adani Trans (+5), Tata Motors (+2.8%), ONGC (+2.5%), and Mahanagar Gas (+8.7%) saw significant gains.

Why did Mahanagar Gas shares surge?

Mahanagar Gas shares surged after the company announced its first inorganic acquisition (of Unison Enviro) worth Rs 531 crore.

Written by

Rohit Satheesan

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min