വീണ്ടെടുക്കൽ തുടർന്ന് നിഫ്റ്റി, മുന്നേറ്റം നടത്തി മെറ്റൽ ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 17360 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് നീങ്ങാനാണ് ശ്രമിച്ചത്. സൂചിക 17435 എന്ന സമ്മർദ്ദ രേഖ മറികടന്ന് മുന്നേറ്റം നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 146 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 17450 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40473 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി. ശേഷം നേരിയ തോതിലുള്ള ലാഭമെടുപ്പിന് സൂചിക വിധേയമായി. എന്നിരുന്നാലും സൂചിക 40420 എന്ന സപ്പോർട്ടിൽ നിന്നും തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 429 പോയിന്റുകൾ/ 1.07 ശതമാനം മുകളിലായി 40698 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു. NIFTY Metal (+3.9%), NIFTY PSU Bank (+2.9%), NIFTY Media (+1.9%) & NIFTY IT (1.4%) എന്നിവ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
അദാനി ഓഹരികൾ എല്ലാം തന്നെ ഇന്നലെ മുതൽ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. Adani Enterprises (+14.7%) നേട്ടത്തിൽ അടച്ചു. ഫണ്ട് സമാഹരിച്ച് കൊണ്ട് ബാധ്യതകൾ തീർക്കാൻ കമ്പനി ശ്രമിക്കുന്നത് നിക്ഷേപകരിൽ വിശ്വാസം വർദ്ധിപ്പിക്കുന്നതാണ് കാരണം.
SAIL, Hindalco, Vedanta, Jindal Steel, Welspun Corp എന്നീ മെറ്റൽ ഓഹരികൾ ഇന്ന് 3 മുതൽ 5 ശതമാനം വരെ നേട്ടത്തിൽ അടച്ചു.
ഇന്ത്യയിൽ നിന്നുള്ള സോഡിയം നൈട്രൈറ്റിന്റെ ഇറക്കുമതിക്ക് യുഎസ് ആന്റി ഡംപിംഗ് തീരുവ ചുമത്തിയതിനെ തുടർന്ന് Deepak Nitrite (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.
സിറ്റിബാങ്ക് എൻഎയിൽ നിന്ന് സിറ്റി ഗ്രൂപ്പിന്റെ ഇന്ത്യൻ ഉപഭോക്തൃ ബിസിനസ്സും സിറ്റികോർപ്പ് ഫിനാൻസ് (ഇന്ത്യ) ലിമിറ്റഡിൽ നിന്ന് എൻബിഎഫ്‌സി കൺസ്യൂമർ ബിസിനസ്സും ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന് പിന്നാലെ Axis Bank (+2.49%) നേട്ടത്തിൽ അടച്ചു.
Britannia (-1.84%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. അതേസമയം ഗുജറാത്തിൽ ഒരു അന്തർസംസ്ഥാന ട്രാൻസ്മിഷൻ സംവിധാനം സ്ഥാപിക്കാനുള്ള ഉത്തരവ് നേടിയതിന് പിന്നാലെ PowerGrid (-1.5%) കുത്തനെ താഴേക്ക് വീണു.
വിപണി മുന്നിലേക്ക്
തുടർച്ചയായി ഏട്ട് ദിവസങ്ങളിൽ നഷ്ടം ഉണ്ടാക്കിയതിന് പിന്നാലെ നിഫ്റ്റി ഇന്ന് തിരികെ കയറിയിരിക്കുകയാണ്.
17,450, 17490, 17,520 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധം ഉള്ളതായി കാണാം.
ബാങ്ക് നിഫ്റ്റിയിൽ 40,520, നിഫ്റ്റിയിൽ 17,435 എന്നീ സപ്പോർട്ട് ലെവലുകളിലേക്ക് ശ്രദ്ധിക്കുക.
HDFC 2700ന് മുകളിലേക്ക് ഒരു ബൌൺസിന് ഒരുങ്ങുകയാണ്.
ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 12.9 ശതമാനം ഉയർന്ന് 1.5 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി.
ഇന്ത്യയുടെ നിർമാണ പിഎംഐ നാല് മാസത്തെ താഴ്ന്ന നിലയായ 55.3 ആയി രേഖപ്പെടുത്തി. എന്നാൽ ഇത് പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണെന്ന് കാണാം.
നാളെ എക്സ്പെയറി ദിനം വിപണി എവിടെ നിൽക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display