താഴ്ന്ന നിലയിൽ നിന്നും വീണ്ടെടുക്കൽ നടത്തി നിഫ്റ്റി, 5 ശതമാനം ഉയർന്ന് ടൈറ്റൻ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
അന്താരാഷ്ട്ര ഓഹരികൾ മുന്നേറ്റം നടത്തിയതിന് പിന്നാലെ ശക്തമായ വീണ്ടെടുക്കൽ നടത്തി നിഫ്റ്റി.
ഗ്യാപ്പ് അപ്പിൽ 15460 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണെങ്കിലും പെട്ടെന്ന് തന്നെ തിരികെ കയറി. 15500 എന്ന പ്രതിബന്ധം മറികടന്ന സൂചിക കുതിച്ചുകയറി രണ്ട് മണിയോടെ ദിവസത്തെ പുതിയ ഉയരം സ്വന്തമാക്കി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 288 പോയിന്റുകൾ/1.88 ശതമാനം മുകളിലായി 15638 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് അപ്പിൽ 32981 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നേരിയ തോതിൽ താഴേക്ക് വീണെങ്കിലും വളരെ പെട്ടെന്ന് തന്നെ സൂചിക 32800ൽ നിന്നും തിരികെകയറി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 800 പോയിന്റുകളുടെ മുന്നേറ്റമാണ് സൂചിക കാഴ്ചവച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 507 പോയിന്റുകൾ/ 1.55 ശതമാനം മുകളിലായി 33191 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി മീഡിയ (+5.4%), നിഫ്റ്റി പിഎസ്.യു ബാങ്ക്(+4%), നിഫ്റ്റി റിയൽറ്റി(+3.6%), നിഫ്റ്റി മെറ്റൽ(+3.9%), നിഫ്റ്റി ഐടി(+3.1%) എന്നിവ നേട്ടത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
നിഫ്റ്റി 50യിലെ ഓഹരികൾ എല്ലാം തന്നെ ഫ്ലാറ്റായി ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
മക്വാരിയ ഏഷ്യൻ ലിസ്റ്റിൽ ഓഹരി വാങ്ങാൻ നിർദേശിച്ചതിന് പിന്നാലെ പല മാസങ്ങളിലെ താഴ്ന്ന നിലയിൽ നിന്നും Titan (+5.9%) ഓഹരി ശക്തമായ വീണ്ടെടുക്കൽ നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Hindalco (+5.5%), JSW Steel (+4.7%) എന്നീ ഓഹരികൾ മെറ്റൽ മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു. SAIL (+6%), Hindustan Copper (+7.4%), Ratnamani (+12%) തുടങ്ങിയവയും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രണ്ട് ദിവസത്തെ തുടർച്ചയായ പതനത്തിന് ശേഷം Adani Total (+20%) നേട്ടം കൈവരിച്ച് കൊണ്ട് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. Eid Parry (+17.6%),Gujarat State Feriliser (+17.4%) എന്നിവയും ലാഭത്തിൽ അടച്ചു.
ഗോവ പ്ലാന്റിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് പിന്നാലെ Goa Carbon (+15.5%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.
വിപണി മുന്നിലേക്ക്
എല്ലാ ഓഹരികളും ഒരുപോലെ ശക്തികൈവരിച്ചതിന് പിന്നാലെ നിഫ്റ്റി വീണ്ടെടുക്കൽ നടത്തി 15600 എന്ന നില തിരികെ പിടിച്ചു.
നിഫ്റ്റിയുടെ പ്രധാന നിലകളിലേക്ക് നോക്കിയാൽ 15750 എന്ന ലെവൽ ഏറെ മാസങ്ങളായി മാനിക്കുന്നത് കാണാം. എന്നാൽ വിപണി ഇപ്പോൾ ഈ നിലയ്ക്ക് താഴെയാണുള്ളത്. അത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഇവ ശക്തമായ പ്രതിബന്ധമായി മാറിയേക്കാം.
ബാങ്ക് നിഫ്റ്റിയും 52 ആഴ്ചയിലെ താഴന്ന നിലയിൽ നിന്നും വീണ്ടെടുക്കൽ നടത്തിയതായി കാണാം. നിഫ്റ്റി 15750 എന്ന നില മറികടന്നാൽ വിപണി നേരിയ തോതിൽ സ്ഥിരത കൈവരിച്ചതായി കരുതാം.
നിഫ്റ്റി മിഡ്ക്യാപ്പ് സ്മോൾക്യാപ്പ് എന്നിവയും വർഷത്തെ താഴ്ന്ന നിലയിൽ നിന്നും വീണ്ടെടുക്കൽ നടത്താൻ ശ്രമിക്കുന്നുണ്ട്.
യുഎസ് ഡൌ ജോൺസ് ഫ്യൂച്ചേഴ്സ് ലാഭത്തിലാണ് ആഴ്ചയിൽ വ്യാപാരം ആരംഭിച്ചത് എന്നത് വിപണിക്ക് പിന്തുണ നൽകുന്നു. നിലവിൽ ഫ്യൂച്ചർ സൂചിക 1.6 ശതമാനം ഉയരത്തിലാണുള്ളത്. ഇന്നത്തെ ദിവസം യുഎസ് വിപണിയുടെ പ്രകടനം എങ്ങനെയാകുമെന്ന് നോക്കാം.
ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display