18000 മറികടന്ന് നിഫ്റ്റി, മുന്നേറ്റം തുടർന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
nifty-above-18k-hdfc-bank-starts-moving-feeling-dejavu-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ്  ഗ്യാപ്പ്  അപ്പിൽ 17910 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഏറെ നേരം അസ്ഥിരമായി നിന്നു കൊണ്ട് 17940ൽ സപ്പോർട്ട് എടുത്ത് സാവധാനം മുകളിലേക്ക് കയറി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 225 പോയിന്റുകൾ/1.27 ശതമാനം മുകളിലായി 17012 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41265 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 200 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 317 പോയിന്റുകൾ/ 0.77 ശതമാനം മുകളിലായി 41307 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. Nifty Auto (+1.4%), Nifty Finserv (+1.3%), Nifty IT (+1.45%), Nifty Pharma (+1.2%) എന്നിവ മിന്നുംപ്രകടനം കാഴ്ചവെച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Ultratech Cement (+4.1%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ACC (+2.8%) Grasim (+2.2%) India Cements (+2.6%), Ambuja Cements (+2.4%), Shree Cements (+4.1%), Ramco Cements (+3.3%), JK Cements (+4.3%) എന്നീ സിമന്റ് ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

Apollo Hospital (-1%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

നാളെ വിൽപ്പന കണക്കുകൾ വരാനിരിക്കെ Ashok Leyland (+2.7%), Eicher Motors (+2.1%), Hero MotoCorp (+1%), M&M (2.8%), TVS Motors (+1.6%) എന്നിവ നേട്ടത്തിൽ അടച്ചു.

സൌദിയിൽ നിന്നും 2500 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ L&T (+2.4%) ഓഹരി നേട്ടത്തിൽ അടച്ചു.

രണ്ടാം പാദഫലങ്ങൾ വരാനിരിക്കെ SunPharma (+2.7%) ഓഹരി നേട്ടത്തിൽ അടച്ചു.

മോശം ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ Bandhan bank (-10.1%) ഓഹരി നഷ്ടത്തിൽ അടച്ചു.

2500 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Ramkrishna Forgings (+3%) ഓഹരി നേട്ടത്തിൽ അടച്ചു.

Nykaa (+17.2%) ഓഹരി ഇന്ന് ശക്തമായ നീക്കം കാഴ്ചവെച്ചു.

LIC Housing Fin (-3.7%)
ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഏറെ നാളുകൾക്ക് ശേഷം നിഫ്റ്റി വീണ്ടും 18000 മറികടന്നതായി കാണാം.

ഇന്ന് ഉണ്ടായ ഗ്യാപ്പ് മാത്രമാണ് ഇപ്പോഴുള്ള ആശങ്ക.

ബാങ്ക് നിഫ്റ്റി ഇന്ന് നിഫ്റ്റിയെ അപേക്ഷിച്ച് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ബന്ദൻ ബാങ്ക് 10 ശതമാനം ഇടിഞ്ഞതാണ് ഇതിന് കാരണം. മറ്റു ബാങ്കുകളിൽ നിന്നും സൂചികയ്ക്ക് പിന്തുണ ലഭിച്ചില്ല.

ICICI Bank, Axis Bank, SBI എന്നിവ ഇതിനോട് അകം തന്നെ ശക്തമായ റാലി നടത്തി കഴിഞ്ഞു. ഇനി HDFC Bank -ന്റെ ഊഴമാണ്. 1477 എന്ന പ്രതിബന്ധത്തിന് അടുത്തായി അവിടെ ലോങ് ടേം ട്രെൻഡ് ലൈൻ ഉള്ളതായി കാണാം. 1500ന് അടുത്തായും സമ്മർദ്ദം നിലനിൽക്കുന്നു. എന്നാൽ 15300ന് മുകളിലായി ഓഹരി ആഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചാൽ കൂടുതൽ നീക്കം പ്രതീക്ഷിക്കാവുന്നതാണ്.

നിഫ്റ്റിയിൽ 17940 ബാങ്ക് നിഫ്റ്റിയിൽ 41200 എന്നിവയും സപ്പോർട്ടായി ശ്രദ്ധിക്കാവുന്നതാണ്.

ഫിൻ നിഫ്റ്റി ഇന്ന് ശക്തമായ നീക്കം നടത്തി. നാളെ എക്സ്പെയറി ആയതിനാൽ തന്നെ 18550- 580 എന്നിവ മറികടന്നാൽ സൂചികയിൽ വീണ്ടും മുന്നേറ്റം നടന്നേക്കാം.

ഇന്നത്തെ പോലെ തന്നെ ഒരു മാസത്തെ വീണ്ടെടുക്കൽ റാലിക്ക് ശേഷം ഏപ്രിൽ 4ന് നിഫ്റ്റി 18000 മറികടന്നിരുന്നു. അന്നും ഇതേപോലെ എച്ച്.ഡി.എഫ്.സി ബാങ്ക് നിഫ്റ്റിക്ക് പിന്തുണ നൽകിയിരുന്നു. അതിന് പിന്നാലെ സൂചിക കുത്തനെ താഴേക്ക് വീണിരുന്നു.

ഇന്ന് മുതൽ, യൂറോപ്യൻ വിപണി തുറക്കുന്നത് ഉച്ചയ്ക്ക് 1:30 നാണ്. എല്ലാ വർഷവും ഒക്‌ടോബർ മാസത്തിലെ അവസാന ഞായറാഴ്‌ചയ്‌ക്ക് ശേഷം യൂറോപ്യൻ വിപണികൾ ഉച്ചയ്ക്ക് 1:30 ന് ആകും തുറക്കുക. അത് പോലെ തന്നെ എല്ലാ വർഷവും മാർച്ചിലെ അവസാനത്തെ ഞായറാഴ്ചയ്ക്ക് ശേഷം 12:30ന് തുറക്കും.

എസ്ബിഐ റിസർച്ച് അനുസരിച്ച്, ഡിസംബറിൽ 75 ബേസിസ് പോയിന്റ് വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.പണപ്പെരുപ്പം കുറയുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023