പുതുവത്സരത്തിന് മുമ്പായി വർഷം 4.3 ശതമാനം നേട്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
new-year-wishes-all-nifty-ends-2022-with-4-3-gains-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 18259 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രാവിലെ മുതൽ തന്നെ 18200 എന്ന റേഞ്ചിൽ തന്നെ പതിയെ അസ്ഥിരമായി നിന്നു. എന്നാൽ 3 മണിയോടെ സൂചിക 110 പോയിന്റുകൾ താഴേക്ക് വീണു. 18130 എന്ന സപ്പോർട്ടും സൂചിക നഷ്ടപ്പെടുത്തി.

തുടർന്ന്കഴിഞ്ഞ ദിവസത്തേക്കാൾ 85 പോയിന്റുകൾ/0.47 ശതമാനം താഴെയായി 18105 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42401 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രാവിലെ തന്നെ 43000 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തി. താഴേക്ക് നീങ്ങി, 3 മണിയോടെ സൂചിക കുത്തനെ താഴേക്ക് വീണു. ദിവസത്തെ
താഴ്ന്ന നിലയായ 42833 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 465 പോയിന്റുകൾ/ 0.61 ശതമാനം താഴെയായി 42986 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

19161 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ട്രയാങ്കിൾ പാറ്റേൺ രൂപപ്പെടുത്തി. 1 മണിയോടെ സൂചിക ഇത് ബ്രേക്ക് ചെയ്തു.


തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 109 പോയിന്റുകൾ/ 0.57 ശതമാനം താഴെയായി 18981 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty PSU Bank (+1.5%), Nifty Realty (+0.95%) എന്നിവ ശ്രദ്ധേയമായ നീക്കം നടത്തി.

ഏഷ്യൻ വിപണികൾ ഫ്ലാറ്റായി അടച്ചു. യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു.

നിർണായക നീക്കങ്ങൾ

Bajaj Finserv (+2.3%) ഓഹരി നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Bajaj Finance (+0.99%) എന്നിവ നേട്ടത്തിൽ അടച്ചു.

SBI Life (-2.1%) ഓഹരി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

GICRE (+6.4%), NIACL (+9%) എന്നിവ നേട്ടത്തിൽ അടച്ചു.

ICICI Bank (-1.9%),  HDFC (-1.4%), Bharti Airtel (-1.78%), ITC (-1.1%) എന്നിവ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

1247 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Kalpataru Power (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.

81.26 കോടി രൂപയുടെ കടം തീർത്തതിന് പിന്നാലെ SSWL (+2.7%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വളരെ മികച്ച ഒരു വർഷമാണ് കടന്ന് പോയത്. ഈ ഒരു വർഷം മുഴുവൻ നമ്മൾ ഒരുമിച്ചാണ് മുന്നോട്ട് പോയിരുന്നത്. മുന്നോട്ടും അതിശക്തമായി ലാഭത്തിൽ പോകാവുന്നതാണ്.

28 വർഷങ്ങൾക്ക് ശേഷം നിഫ്റ്റി തുടർച്ചയായി 7 വർഷം നേട്ടം നിലനിർത്തിയതായി കാണാം. 33 ഓഹരികൾ ഇന്ന് നിഫ്റ്റിയിൽ നിന്നും ലഭത്തിൽ അടച്ചു.

2016ന് ശേഷം ആദ്യമായി  നിഫ്റ്റി ഐടി നെഗറ്റീവ് ആയി കാണപ്പെട്ടു.

ഈ വർഷം നിഫ്റ്റി ഫാർമ 12 ശതമാനം ഇടിഞ്ഞു. ആറ് വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ പതനമാണിത്.

ഇന്നത്തെ പതനത്തിന് ശേഷവും വിപണി ശക്തമായി നിലകൊണ്ടതായി നമുക്ക് കാണാം. നിഫ്റ്റിക്ക് 18130, ബാങ്ക് നിഫ്റ്റിക്ക് 43330, ഫിൻ നിഫ്റ്റിക്ക് 19200 എന്നിവ നിർണായക നിലയാണെന്ന് കാണാം.

നിങ്ങൾക്ക് 2022 എങ്ങനെ ഉണ്ടായിരുന്നു? അനുഭവം കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023