മുഹൂർത്ത വ്യാപാരം 2022; നിങ്ങൾ അറിയേണ്ടത്

Home
editorial
muhurat-trading-2022-all-you-need-to-know
undefined

രാജ്യമൊട്ടാകെ ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
അന്ധകാരത്തിന് മേൽ വെളിച്ചം വിജയം കെെവരിച്ചു കൊണ്ട് അഥവ തിന്മയ്ക്ക് മേൽ നന്മ വിജയം നേടുന്നതിന്റെ പ്രതീകമായാണ് ദീപാവലി ആഘോഷിക്കുന്നത്. ഇത് സമയത്ത് പല നല്ല കാര്യങ്ങൾക്കും ആളുകൾ തുടക്കംകുറിക്കാറുണ്ട്. ഈ സമയത്ത് ഓഹരികൾ വാങ്ങുന്നതിനായുള്ള ഇന്ത്യൻ ഓഹരി വിപണിയിൽ നിശ്ചയിച്ചിട്ടുള്ള വ്യാപാരത്തിനെയാണ് മുഹൂർത്ത വ്യാപാരം എന്ന് പറയുന്നത്. കഴിഞ്ഞ 6 പതിറ്റാണ്ടായി ഇത് നടന്നുവരുന്നുണ്ട്. മുഹൂർത്ത വ്യാപാരം എന്താണെന്നും, ഇതിലൂടെ നിങ്ങൾക്ക് എങ്ങനെ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

എന്താണ് മുഹൂർത്ത വ്യാപാരം?

ഹൈന്ദവ വിശ്വാസം അനുസരിച്ച്, അനുകൂല ഫലങ്ങൾ ഉറപ്പാക്കാൻ ഗ്രഹങ്ങൾ അനുകൂലമായി വിന്യസിക്കുന്ന സമയത്തെയാണ് മുഹൂർത്തം എന്ന് പറയുന്നത്. എൻഎസ്ഇയും ബിഎസ്ഇയും അംഗീകരിച്ച ദീപാവലി ദിനത്തിലെ ഒരു മണിക്കൂർ പ്രത്യേക ട്രേഡിംഗ് സെഷനാണ് മുഹൂർത്ത വ്യാപാരം. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിക്ക് നിക്ഷേപ, വ്യാപാര സമൂഹങ്ങൾ ആദരവ് അർപ്പിക്കുന്ന അവസരമായാണ് ഇതിനെ കാണുന്നത്. ഇത് ‘സംവത്’ അല്ലെങ്കിൽ പുതുവർഷത്തിന്റെ ആഘോഷത്തെ അടയാളപ്പെടുത്തുന്നു.

പാരമ്പര്യമനുസരിച്ച്, മുഹൂർത്ത സെഷനിൽ വ്യാപാരം നടത്തുന്ന ആളുകൾക്ക് വർഷം മുഴുവനും സമ്പത്തും സമൃദ്ധിയും ലഭിക്കുമെന്ന് കരുതപ്പെടുന്നു. ഇത്തരത്തിൽ ഒരു ആചാരം ഇന്ത്യൻ വിപണിയിൽ മാത്രമാണുള്ളത്.

മുഹൂർത്ത വ്യാപാരത്തിന്റെ ചരിത്രം

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലേക്ക് നോക്കിയാൽ പല സ്റ്റോക്ക് ബ്രോക്കർമാരും ദീപാവലി ദിവസം മുതൽ അവരുടെ പുതുവർഷം ആരംഭിച്ചിട്ടുള്ളതായി കാണാം. അവർ തങ്ങളുടെ ഇടപാടുകാർക്കായി മുഹൂർത്തത്തിൽ അല്ലെങ്കിൽ “മംഗളകരമായ സമയത്ത്” പുതിയ സെറ്റിൽമെന്റ് അക്കൗണ്ടുകൾ തുറന്ന് നൽകും.

1957ലാണ് ബിഎസ്ഇയുടെ അനുമതിയോടെ മുഹൂർത്ത വ്യാപാരം ആദ്യമായി നടക്കുന്നത്. ഈ പാരമ്പര്യത്തിന്റെ പ്രധാന ഘടകം ഗുജറാത്തികളും മാർവാഡികളുമാണ്. 1992ൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നപ്പോൾ ഇതും ദീപാവലി ദിവസം മുഹൂർത്ത വ്യാപാരം നടത്താൻ അനുമതി നൽകി.

ഇന്ന് മുഹൂർത്ത വ്യാപാരം ലോകമെങ്ങും ഏറെ ശ്രദ്ധനേടിയിരിക്കുന്നു. ഈ സമയത്ത് നല്ല കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തിയാൽ ദീർഘകാല അടിസ്ഥാനത്തിൽ വലിയ ലാഭം നേടാൻ സാധിക്കുമെന്നാണ് നിക്ഷേപകരുടെ വിശ്വാസം.

സമയക്രമം എങ്ങനെ?

1. Block Deal Session - ഒരു നിശ്ചിത വിലയ്ക്ക് ഒരു സെക്യൂരിറ്റി വാങ്ങാനും വിൽക്കാനും രണ്ട് കക്ഷികൾ സമ്മതിക്കുകയും അതിനെക്കുറിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിക്കുകയും ചെയ്യുന്നു.

2. Pre-Open Session - ട്രേഡിംഗ് സെഷനായി സ്റ്റോക്ക് എക്സ്ചേഞ്ച് ഒരു സ്റ്റോക്കിന്റെ അനുയോജ്യമായ ഓപ്പണിംഗ് വില നിർണ്ണയിക്കുന്നു.

3. Normal Market session -വ്യാപാരം നടക്കുന്ന ഒരു മണിക്കൂർ സമയമാണിത്.

4. Call Auction Session - ഇല്ലിക്യുഡ് ഓഹരികൾ ട്രേഡ് ചെയ്യുന്ന സമയത്തെ സൂചിപ്പിക്കുന്നു. പരിമിതമായ ട്രേഡിംഗ് കാരണം നിക്ഷേപകർക്ക് തയ്യാറായ വാങ്ങലുകാരെ കണ്ടെത്താൻ കഴിയാത്ത ഓഹരികളാണിത്.

5. Closing session - വ്യാപാരികൾക്ക് ക്ലോസിംഗ് വിലയിൽ ഒരു മാർക്കറ്റ് ഓർഡർ നൽകാൻ കഴിയുന്ന സമയമാണിത്.

മുഹൂർത്ത വ്യാപാരം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

മുൻ കാലങ്ങളിലേക്ക് നോക്കിയാൽ മുഹൂർത്ത വ്യാപാരം പൊതുവെ ബുള്ളിഷായാണ് കാണപ്പെടുന്നത്. കഴിഞ്ഞ 15 മുഹൂർത്ത വ്യാപാര സമയത്തിൽ 11 തവണയും വിപണി ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. അതിനാൽ തന്നെ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ ആർഒഐ ഉള്ള ഓഹരികളാകും നിക്ഷേപകർ വാങ്ങാനായി തിരഞ്ഞെടുക്കുക. നിക്ഷേപം നടത്തുന്നതിന് മുമ്പായി കമ്പനിയുടെ ഫണ്ടമെന്റെൽസ് ശക്തമാണെന്ന് ഉറപ്പുവരുത്തുക.

എഫ്.എം.സി.ജി, ഇരുചക്ര വാഹന മേഖലയിലെ ഓഹരികൾ പൊതുവെ ശക്തമായ വളർച്ച കെെവരിച്ചിട്ടുള്ളതായി മുൻകാല കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ഉൾപ്രദേശങ്ങളിലെ ആളുകൾ കൂടുതൽ ഉത്പന്നങ്ങൾ വാങ്ങികൂട്ടുന്നതിനാലാണ്. ഓഫറുകളും മറ്റ് പ്രോത്സാഹനങ്ങളും ഈ ഉൽപ്പന്നങ്ങളുടെ ഉയർന്ന ആവശ്യകതയെ പ്രോത്സാഹിപ്പിക്കും. ഫണ്ടമെന്റെലി ശക്തമായ കമ്പനികളിൽ ശ്രദ്ധിക്കുക. കുറഞ്ഞ വിലയിൽ അത് വാങ്ങുക.

അതേസമയം തന്നെ നിക്ഷേപകർ സപ്പോർട്ട്, റെസിസ്റ്റന്റ് എന്നിവ കണ്ടെത്തുക. മുഹൂർത്ത വ്യാപാരം നടക്കുമ്പോൾ ദിശയില്ലാതെ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും. അതിൽ തന്നെ സപ്പോർട്ട്, റെസിസ്റ്റന്റ് എന്നിവ നോക്കിമാത്രം വ്യാപാരം നടത്തുക.

ഈ കാലയളവിൽ വിപണിയിൽ അനേകം തട്ടിപ്പുകളും നടക്കാറുണ്ട്. ഫ്രീ ടിപ്പുകളും കോളുകളും നിങ്ങൾക്ക് ലഭിച്ചേക്കാം. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.

ഒരു സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകനെന്ന നിലയിൽ ഈ ദീപാവലി ദിവസം ഏത് കമ്പനിയുടെ ഓഹരിയിൽ നിക്ഷേപം നടത്താനാണ് നിങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023