ശക്തി കൈവരിച്ച് ബാങ്കിംഗ് ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 17840 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17800ൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് തിരികെ കയറി. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 150 പോയിന്റുകൾ മുകളിലേക്ക് കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 158 പോയിന്റുകൾ/0.89 ശതമാനം മുകളിലായി 17929 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41410 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രാവിലെ അസ്ഥിരമായി നിന്നതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. എന്നിരുന്നാലും 41600 എന്ന പ്രതിബന്ധം മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 366 പോയിന്റുകൾ/ 0.89 ശതമാനം താഴെയായി 41648എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Bank (+0.89%), Nifty Finserv (+0.90%), Nifty FMCG (+1%), Nifty IT (+0.99%), Nifty Metal (+1%), Nifty PSU Bank (+1%) എന്നിവ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
UPL (+3.8%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ഓഹരി ഒന്നിന് 6 രൂപ ലാഭവിഹിതം നൽകാൻ ഇരിക്കെ ITC (+3.2%) ഓഹരിയും ഇന്ന് നേട്ടത്തിൽ അടച്ചു.
ഉത്തർപ്രദേശിൽ 75000 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി പറഞ്ഞതിന് പിന്നാലെ Reliance (2.3%) ഓഹരി നേട്ടത്തിൽ അടച്ചു.
മൂന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 62 ശതമാനം ഉയർന്ന് 741 കോടി രൂപയായതിന് പിന്നാലെ Eicher Motors (-2.3%) ഓഹരി കൂത്തനെ താഴേക്ക് വീണു.
അബുദാബിയിലെ ഇന്റർനാഷണൽ ഹോൾഡിംഗ് കോർപ്പറേഷനുമായി ഫണ്ടിംഗിനുള്ള ചർച്ച നടക്കുന്നതായി റിപ്പോർട്ടുകൾ നിലനിൽക്കെ Adani Green (-5%) ഉൾപ്പെടെയുള്ള അദാനി ഓഹരികൾ താഴേക്ക് വീണു.
വിപണി മുന്നിലേക്ക്
ഇന്നലെ പുറത്തുവന്ന ഇന്ത്യയുടെ സിപിഐ കണക്കുകൾ ഒട്ടും മികച്ചത് ആയിരുന്നില്ല. അതിനാൽ തന്നെ വിപണി ദുർബലമായി തുറക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. ഇന്നത്തെ വിപണിയുടെ നീക്കം ട്രെൻഡിന്റെ തുടർച്ചയാണെന്ന് പറയാൻ സാധിക്കില്ല.
ബാങ്ക് നിഫ്റ്റിയുടെ 15 മിനിറ്റത്തെ കാൻഡിലിലേക്ക് നോക്കിയാൽ കാര്യങ്ങൾ വളരെ രസകരമാണെന്ന് കാണാം. കഴിഞ്ഞ രണ്ട് ആഴ്ചയായി സൂചിക 41,600-700 എന്ന പ്രതിബന്ധം പരീക്ഷിക്കുന്നത് കാണാം. നാളെ 41,500 ശക്തമായ സപ്പോർട്ട് ആയി മാറുമെന്ന് പ്രതീക്ഷിക്കാം.
യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. പ്രതീക്ഷിച്ചതിനേക്കാൾ വലിയ മാറ്റം ഒന്നുമില്ലെങ്കിൽ ഈ കണക്കുകൾ ഇന്ത്യൻ വിപണിയെ ബാധിക്കാൻ സാധ്യതയില്ല.
ഇന്ത്യയുടെ മൊത്തം വില സൂചിക 4.73 ശതമാനം ആയി രേഖപ്പെടുത്തി. 4.5 ശതമാനം ആണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഡിസംബറിലെ 4.95 ശതമാനത്തേക്കാൾ മികച്ചതാണ് ഇത്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display