കയറിയിറങ്ങി ആഗോള വിപണികൾ, എസ്.ബി.ഐ ഫലം തിരിച്ചടിയാകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.
Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി.
Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു.
Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3.28 ശതമാനം വർദ്ധിച്ച് 377 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച 17417 എന്ന നിലയിൽ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വശങ്ങളിലേക്ക് നീങ്ങി. തുടർന്ന് 17,400ന് താഴെയായി 17,397 എന്ന നിലയിൽ ഫ്ലാറ്റായി നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റിക്ക് സമാനമായ നീക്കം കാഴ്ചവച്ചു. രാവിലെ ഒരു ട്രെൻഡ് ലൈൻ രൂപപ്പെട്ടെങ്കിലും ദിവസത്തിന്റെ രണ്ടാം പകുതിയിൽ
അതിൽ മാറ്റം സംഭവിച്ചു. തുടർന്ന് 37920 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.6 ശതമാനം മുകളിലേക്ക് കയറി.
യൂഎസ് വിപണി വെള്ളിയാഴ്ച കയറിയിറങ്ങി കാണപ്പെട്ടു. യൂറോപ്പ്യൻ വിപണികൾ താഴ്ന്ന നിലയിൽ കാണപ്പെടുന്നു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,402- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,360, 17,265, 17,225, 17,070 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,430, 17,475, 17,500, 17,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,800, 37,500, 37,250 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,000, 38,150, 38,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 18.9 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
എസ്.ബി.ഐ ഫലത്തോട് ആകും ആദ്യം വിപണി പ്രതികരിക്കുക. പ്രതീക്ഷിച്ചതിനും താഴെയാണ് ഇവ വന്നിട്ടുള്ളത്.
ആഗോള തലത്തിലേക്ക് നോക്കിയാൽ തായ്വാനിൽ നിന്നും കൂടുതൽ മോശം വാർത്തകൾ വരാൻ സാധ്യതയില്ലെന്ന് കാണാം. മറ്റു വിപണികൾ ഒന്നും തന്നെ പ്രതികരിക്കുന്നത് കാണുന്നില്ല. നിർമാണ പിഎംഐയിലേക്ക് നോക്കിയാൽ കണക്കുകൾ മികച്ചതാണ്. എന്നാൽ എസ്.ബി.ഐ കണക്കുകൾ ആശങ്ക ഉയർത്തുന്നു.
യുഎസിലെ ബ്ലൂചിപ്പ് ഓഹരികൾ നെഗറ്റീവ് ആയി കാണപ്പെടുന്നു. എന്നാൽ ഐടി ഓഹരികൾ ഇതിൽ നിന്നും വിട്ട് നിൽക്കുന്നു. നാസ്ഡാക് ഇന്ന് നിഫ്റ്റി ഐടിയെ സ്വാധീനിക്കുമോ എന്ന് നോക്കാം.ആർബിഐ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി. എന്നാൽ വിപണി ഇതിനോട് പ്രതികരിച്ചില്ല. പണപ്പെരുപ്പ, ആഭ്യന്തര ഉത്പാദന കണക്കുകളിലുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നിട്ടില്ല.
നിഫ്റ്റിയിൽ താഴേക്ക് 17300 മുകളിലേക്ക് 17,500 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display