വ്യക്തമായ സൂചന നൽകാതെ ക്ലോസിംഗ്, 18,600, 42,900, 19,200 എന്നിവ ശ്രദ്ധിക്കുക - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 18719 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴുമെന്ന ഭയം നിലനിന്നതിനാൽ തന്നെ ലാഭമെടുപ്പിന് വിധേയമായി. എന്നാൽ മുമ്പത്തെ എക്കാലത്തെയും ഉയർന്ന നിലയായ 18600ൽ സൂചിക സപ്പോർട്ട് രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 4 പോയിന്റുകൾ/0.03 ശതമാനം മുകളിലായി 18701 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
43269 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 43000ന് താഴെയായി സപ്പോർട്ട് രേഖപ്പെടുത്തി. പിന്നീട് തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 229 പോയിന്റുകൾ/ 0.53 ശതമാനം മുകളിലായി 43332 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് ഗ്യാപ്പ് അപ്പിൽ 19300 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ശക്തമായ വീണ്ടെടുക്കൽ നടത്തി. എന്നാൽ 19320ൽ പ്രതിബന്ധം അനുഭവപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 47 പോയിന്റുകൾ/ 0.25 ശതമാനം മുകളിലായി 19297 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Metal (+1.8%), Nifty PSU Bank (+1.2%) എന്നിവ 1 ശതമാനത്തിൽ ഏറെ നേട്ടത്തിൽ അടച്ചു. മറ്റുള്ളവ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി ലാഭത്തിലാണ് കാണപ്പെടുന്നത്.
നിർണായക നീക്കങ്ങൾ
Hindalco (+4.3%), Tata Steel (+3.4%), Hindzinc (+2.8/%), National Aluminum (+2.8%), Hind Copper (+2.3%), JSW Steel (+1.8%), Vedanta (+1.7%), SAIL (+1.5%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.
4900ൽ പ്രതിബന്ധം രേഖപ്പെടുത്തിയതിന് പിന്നാലെ Apollo Hospital (-3.6%) ഓഹരി ലഭമെടുപ്പിന് വിധേയമായി നഷ്ടത്തിൽ അടച്ചു.
നവംബർ മാസം യുകെയിലെ ജെഎൽആറിന്റെ പ്രതിവർഷ വളർച്ച 2.6 ശതമാനം ആയി രേഖപ്പെടുത്തിയതിന് പിന്നാലെ Tata Motors (-1.5%) ഓഹരി നഷ്ടത്തിൽ അടച്ചു. ഇതേകാലയളവിൽ യുകെയിലെ കാർ രജിസ്ട്രേഷൻ പ്രതിവർഷം 23.5 ശതമാനമായി ഉയർന്നതായി കാണാം.
നവംബർ മാസത്തെ ബിസിനസ് ഡേറ്റ പുറത്തുവിട്ടതിന് പിന്നാലെ
Angel One (-4.7%) ലാഭമെടുപ്പിന് വിധേയമായി നഷ്ടത്തിൽ അടച്ചു.
മൊത്തം വായ്പ്പയും തിരിച്ചടച്ച് രണ്ടാം ദിവസവും Bajaj Hindusthan ഓഹരി 20 ശതമാനം മുന്നേറ്റം നടത്തി അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നും 343 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ Ion Exchange (+4%) ഓഹരി നേട്ടത്തിൽ അടച്ചു.
നവംബറിൽ ഏകദേശം 4500 കോടി രൂപയുടെ വായ്പ വിതരണം ചെയ്തതിന് പിന്നാലെ M&M Fin (+5.3%) ഓഹരി 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി.
Aditya Birla Capital (+4.5%), Manappuram (+3.6%), IBul Housing (+2.6%) എന്നിവയും നേട്ടത്തിൽ അടച്ചു.
അനേകം ബ്ലോക്ക് ഡീലുകൾക്ക് ശേഷവും Fluoro Chem (-5.8%) ഓഹരി കുത്തനെ താഴേക്ക് വീണു.
അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ ഇന്ന് കഴിഞ്ഞതിന് പിന്നാലെ NDTV (-4.3%) ഓഹരി നഷ്ടത്തിൽ അടച്ചു.
ജെപി മോർഗൻ തരംതാഴ്ത്തിയതിന് പിന്നാലെ Persistent Systems (-1.8%) ഓഹരി നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഏവരെയും ആശയകുഴപ്പത്തിലാക്കിയാണ് വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി ബാങ്ക് നിഫ്റ്റി എന്നിവ ഇതിനോട് അകം തന്നെ എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി കഴിഞ്ഞു. ഇന്ന് നിഫ്റ്റി മിഡ് ക്യാപ്പ് 32200 എന്ന പ്രതിബന്ധം തകർത്ത് മുന്നേറി 52 ആഴ്ചയിലെ ഉയർന്നനില പരീക്ഷിച്ചു. ഈ സൂചികയിലേക്ക് ശ്രദ്ധിക്കുക. കാരണം മിഡ് ക്യാപ്പ് സൂചികയിലെ ലാഭമെടുപ്പ് വിപണിയുടെ പതനത്തിന് തിരി കൊളുത്തിയേക്കാം.
കഴിഞ്ഞ ചില ദിവസങ്ങളായി എപ്പോഴാണോ ബാങ്ക് നിഫ്റ്റി 43000ന് താഴേക്ക് വീഴുന്നത് അപ്പോൾ തന്നെ ശക്തമായ ബൈയിംഗ് നടക്കുന്നതായി കാണാം. 43000 എന്ന ബൈയിംഗ് സോൺ നഷ്ടമായാൽ വിപണിയിൽ വലിയ പതനം ഉണ്ടായേക്കാം.
യുഎസിലെ തൊഴിൽ കണക്കുകൾ പ്രതീക്ഷിച്ചതിനേക്കൾ മികച്ചതാണ്. യുഎസിലെ ബെഞ്ച്മാർക്ക് സൂചിക വെള്ളിയാഴ്ച ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആർബിഐയുടെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം ബുധനാഴ്ച പുറത്തുവരും. ഇതിനൊപ്പം തന്നെ ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്ക് കൂടി ശ്രദ്ധിക്കുക.
ഇന്ത്യയുടെ സേവന പിഎംഐ 56.4 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 55.1 ആയിരുന്നു.
ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യാഴാഴ്ച പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ഈ ഫലം വിപണിയെ എങ്ങനെ ബാധിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display