നടന്നത് സാന്റാ റാലിയോ? പുതുവത്സരത്തിന് മുന്നോടിയായി മിന്നിത്തിളങ്ങി നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
marvellous-rally-year-end-expiry-bumper-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 18045 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം ദുർബലമായി കാണപ്പെട്ടെങ്കിൽ വൈകാതെ തന്നെ സൂചിക തിരികെ കയറി 1800 മറികടന്നു. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.3 ശതമാനത്തിന്റെ മുന്നേറ്റമാണ് സൂചിക കാഴ്ചവെച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 86പോയിന്റുകൾ/0.38 ശതമാനം മുകളിലായി 18191 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42684 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1000 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. ഇതിൽ 650 പോയിന്റുകളും അവസാന മണിക്കൂറിലാണ് ഉണ്ടായത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 424 പോയിന്റുകൾ/ 0.99 ശതമാനം മുകളിലായി 43252 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

18903 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ശക്തമായ വീണ്ടെടുക്കൽ നടത്തി 19000 തിരികെ പിടിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 107 പോയിന്റുകൾ/ 0.57 ശതമാനം മുകളിലായി 19090 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Bank (+0.99%), Nifty Metal (+1%), Nifty PSU Bank (+0.72%) എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി അടച്ചു.

നിർണായക നീക്കങ്ങൾ

മാസത്തെ ഓട്ടോ വിൽപ്പന കണക്കുകൾ പുറത്തുവരാനിരികെ ഓട്ടോ ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.

Eicher Motors (+2.1%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Apollo Hospital (-1.4%) വീണ്ടും താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് വീണു.

എയർടെൽ പെയ്മെന്റ് ബാങ്ക് ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Bharti Airtel (+2.1%) ഓഹരി നേട്ടത്തിൽ അടച്ചു.

Axis Bank (+1%), Bandhan Bank (+1.2%), Bank of Baroda (+1.9%), Federal Bank (+3%), ICICI Bank (+1%), IDFC First Bank (+1.6%), IndusInd Bank (+1.4%), SBIN (+1.7%) എന്നിവ നേട്ടത്തിൽ അടച്ചു.

755 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ Ashoka Buildcon (+1.5%) ഓഹരി നേട്ടത്തിൽ അടച്ചു.

123 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ Transformers & Rectifiers (+2.9%) ഓഹരി നേട്ടത്തിൽ അടച്ചു.

ജനുവരി ഒന്ന് മുതൽ അലൂമിനിയം, അലൂമിനിയം അലോയ് എന്നിവയുടെ വില വർദ്ധിപ്പിക്കുമെന്ന് ചൈന സ്റ്റേറ്റ് കൌൺസിൽ പറഞ്ഞു. 

JSW Steel (+1%), JSL (+3.2%), Jindal Steel (+1.9%),Tata Steel (+1.6%) എന്നിവ നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

യുഎസ് ഉൾപ്പെടെയുള്ള ആഗോള വിപണികൾ ദുർബലമായി നിന്നപ്പോൾ പോലും ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റമാണ് ഇന്ന് നടത്തിയത്.

അവസാന നിമിഷം ഉണ്ടായ വോള്യം ഇതൊരു ഇൻസ്റ്റിറ്റ്യുഷൻ ബൈയാണെന്ന സൂചന നൽകുന്നു.

Nifty (18,200), Bank Nifty (43,500), Fin Nifty (19,230) എന്നീ സൂചികകൾ ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ വരും ദിവസങ്ങളിൽ അത് വിപണിക്ക് കൂടുതൽ ബുള്ളിഷ് പിന്തുണ നൽകും.

2023 ജനുവരി 31 മുതൽ നിക്ഷേപക സ്‌ക്രീനിൽ ബ്രോക്കറേജ് നിരക്കുകൾ ബ്രോക്കർമാർ പ്രദർശിപ്പിക്കും.

ചൈന, ഹോങ്കോഗ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്ലാന്റ് എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക് ജനുവരി ഒന്ന് മുതൽ കൊവിഡ് പരിശോധന നിർബന്ധമാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

ഇന്ന് നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023