ഉച്ചയ്ക്ക് ശേഷം താഴേക്ക് വീണ് വിപണി, 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ ഐടി സൂചിക - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
markets-fall-in-second-half-it-index-reaches-52-week-low-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ആഗോള വിപണികളോട് മല്ലിട്ട് നിഫ്റ്റി, നഷ്ടത്തിൽ അടച്ച് പ്രധാന സൂചികകൾ.

ഗ്യാപ്പ് ഡൌണിൽ 89 പോയിന്റുകൾക്ക് താഴെയായി 16126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 11 മണിവരെ അസ്ഥിരമായി നിന്നെങ്കിലും പിന്നീട് താഴേക്ക് വീണു. 16150ന് അടുത്തായി ശക്തമായ സപ്പോർട്ട് എടുത്ത സൂചിക പിന്നീട് അത് തകർത്ത് കൊണ്ട് താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 157 പോയിന്റുകൾ/0.97 ശതമാനം താഴെയായി 16058 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35298 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 35400ന് അടുത്തായി ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി. അവസാന നിമിഷം ഇവിടെ നിന്നും 350 പോയിന്റുകൾ താഴേക്ക് വീണ സൂചിക ദിവസത്തെ താഴ്ന്ന നിലയായ 35047 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 337 പോയിന്റുകൾ/ 0.95 ശതമാനം മുകളിലായി 35132 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ബാങ്ക്  (-0.95%), നിഫ്റ്റി ഓട്ടോ(-1.1%), നിഫ്റ്റി മെറ്റൽ (-1.22%), നിഫ്റ്റി ഫിൻസെർവ് (-1%), നിഫ്റ്റി എഫ്.എം.സി.ജി(-1.1%), നിഫ്റ്റി മീഡിയ(-1.1%), നിഫ്റ്റി ഫാർമ(-0.91%), നിഫ്റ്റി ഐടി(-1.1%) എന്നിവ കുത്തനെ താഴേക്ക് വീണു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഇന്നലെ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ കയറിയ Eicher Motors (-3%) ഓഹരി ഇന്ന് നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഒന്നാം പാദത്തിൽ നഷ്ടം രേഖപ്പെടുത്തിയേക്കും എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ  IOC (-2.6%), BPCL (-2.3%), Hind Petro (-3.7%) എന്നീ ഓഹരികൾ താഴേക്ക് നീങ്ങി നഷ്ടത്തിൽ അടച്ചു.

ഐടി ഓഹരികളായ TCS (-0.93%),HCL Tech (-1.6%), Infy (-2.3%), Mphasis (-1.6%), TechM (-1%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു.

ലൈസൻസ് നിയമങ്ങൾ ഭേദഗതി ചെയ്തിന് പിന്നാലെ ടെലികോം അനുബന്ധ ഓഹരികളായ Indus Towers (+3.9%), ITI (+16.6%), Tejas Network (+6.1%), D-Link (+6.7%), Dixon (+3.5%), HFCL (+5.2%) എന്നിവ നേട്ടത്തിൽ അടച്ചു.

നാളെ കാബിനറ്റ് യോഗം നടക്കാനിരിക്കെ ഇന്ത്യൻ റെയിൽവേയുടെ ലാൻഡ് ലൈസൻസ് ഫീസ് പരിഗണിക്കുമെന്ന പ്രതീക്ഷയിൽ
CONCOR (+2%) ഓഹരി നേട്ടത്തിൽ അടച്ചു.

ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Adani Transformation (+2.1%) ഓഹരി നേട്ടത്തിൽ അടച്ചു.

2023 മാർച്ചോടെ അസമിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുമെന്ന് മൈക്രോഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് നെറ്റുവർക്ക് അറിയിച്ചു. Bandhan Bank(+2.6%) ഓഹരി മാത്രമാണ് ഇന്ന് ബാങ്ക് നിഫ്റ്റിയിൽ നേട്ടത്തിൽ അടച്ചത്.

ജൂലൈയിൽ ഇരുമ്പയിരിന്റെ വില 15 ശതമാനം കുറച്ചതിന് പിന്നാലെ NMDC (-5.6%) ഓഹരി താഴേക്ക് വീണു.

വിപണി മുന്നിലേക്ക് 

അവസാനം ആഗോള വിപണികളെ അനുകരിച്ചു കൊണ്ട് ഇന്ത്യൻ വിപണി താഴേക്ക് വീണു. നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും ഒരുപോലെ താഴേക്ക് വീണെങ്കിലും ഇരു സൂചികകളും 16000, 35000 എന്ന റേഞ്ചിന് മുകളിലാണുള്ളത്.

ദിവസങ്ങളായി ആഗോള വിപണികൾ താഴേക്ക് വീഴുമ്പോഴും ഇന്ത്യൻ വിപണി ശക്തമായി പിടിച്ച് നിൽക്കുന്നത് കാണാം. എന്നാൽ ബാങ്ക് നിഫ്റ്റി താഴേക്ക് വീണതിനാൽ തന്നെ വീണ്ടെടുക്കലിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

പ്രതീക്ഷയ്ക്ക് താഴെയായി ടിസിഎസിന്റെ ഒന്നാം പാദഫലങ്ങൾ പുറത്ത് വന്നത് ഐടി മേഖലയ്ക്ക് വലിയ തിരിച്ചടിയായി. സൂചിക ഒരു വർഷത്തെ താഴ്ന്ന നിലയിൽ നിന്നും 2 ശതമാനം മാത്രം അകലെയാണുള്ളത്. അതിനാൽ ശ്രദ്ധിക്കുക.

ഇന്ത്യൻ രൂപ യുഎസ് ഡോളറിന് എതിരെ ഏക്കാലത്തെയും താഴ്ന്ന നിലയിലാണുള്ളത്. യൂറോ ഡോളറിന് എതിരെ 20 വർഷത്തെ താഴ്ന്ന നിലയിലേക്ക് തള്ളപ്പെട്ടു. യൂറോപിലെ ഊർജ പ്രതിസന്ധി വിപണിയെ താഴേക്ക് വലിച്ചു.

ടെക്നിക്കൽസിലേക്ക് നോക്കിയാൽ  നിഫ്റ്റി ദിവസത്തെ ചാർട്ടിൽ 50 ഇഎംഎയുടെ അടുത്ത് നിൽക്കുന്നത് കാണാം. എന്നാൽ ബാങ്ക് നിഫ്റ്റി 50 ഇഎംഎക്ക് മുകളിലാണുള്ളത്. മുകളിലേക്ക് ബാങ്കിംഗ് സൂചിക 35500, 36000,36300 എന്നിവിടെ ശക്തമായ സമ്മർദ്ദം അനുഭവിച്ചേക്കും.

ബാങ്ക് നിഫ്റ്റി 35000ന് അടുത്തായാണ് ഇപ്പോൾ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി 16000ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാളെ ഗ്യാപ്പ് ഡൌണിൽ വിപണി തുറന്നാൽ സൂചിക വീണ്ടും താഴേക്ക് വീഴാൻ ഇത് കാരണമായേക്കാം. 

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023