അവസാന നിമിഷം കുത്തനെ വീണ് വിപണി, നേട്ടത്തിൽ അടച്ച് പി.എസ്.യു ബാങ്ക്സ് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
markets-fall-in-last-hour-psu-banks-give-breakout-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ്  ഗ്യാപ്പ്  അപ്പിൽ 17811 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 5 മിനിറ്റിൽ തന്നെ കുത്തനെ താഴേക്ക് വീണു. കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലകൂടി നഷ്ടമായതോടെ സൂചിക വീണ്ടും ദുർബലമായി. ശേഷം അസ്ഥിരമായി നിന്ന സൂചിക കുത്തനെ താഴേക്ക് വീണു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 74 പോയിന്റുകൾ/0.42 ശതമാനം താഴെയായി 17656 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41530 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 300 പോയിന്റുകൾ കുത്തനെ താഴേക്ക് വീണു. ശേഷം 41200 അടുത്തായി ആണ് സൂചിക വ്യാപാരം നടത്തിയത്. അവസാനത്തെ 45 മിനിറ്റ് സൂചിക താഴേക്ക് വീണ് 41000ന് അടുത്ത് വരെയെത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 182 പോയിന്റുകൾ/ 0.44 ശതമാനം താഴെയായി 41122 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഇന്ന് 3.5 ശതമാനം നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ 1.24 ശതമാനം നേട്ടത്തിൽ അടച്ചു. എഫ്.എം.സി.ജി മാത്രമാണ് 1 ശതമാനത്തിൽ ഏറെ നഷ്ടത്തിൽ അടച്ചത്.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Tech Mahindra(+3.28%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

പുതിയ ഇന്നോവ അവതരിപ്പിക്കുന്നത് സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ Maruti(+2.73%) ഓഹരി നേട്ടത്തിൽ അടച്ചു.

NIFTY PSU Bank(+3.50%) ശക്തമായ നീക്കം കാഴ്ചവെച്ചു. J&K Bank(+7.18%), Bank of India(+10.15%), Union Bank(+5.73%), Canara Bank(+5.06%), IOB(+6.09%) എന്നിവയും നേട്ടത്തിൽ അടച്ചു.

SBI(+1.41%), PNB(+5.35%) എന്നീ ബാങ്കിംഗ് ഓഹരികളും നേട്ടത്തിലാണ് അടച്ചത്.

അറ്റാദായം 94 ശതമാനം ഉയർന്നതിന് പിന്നാലെ
MCX(+9.22%)
ഓഹരി നേട്ടത്തിൽ അടച്ചു.

BHEL(+7.32%), HAL(+3.68%) എന്നിവയും ലാഭത്തിൽ അടച്ചു.
ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Laurus Labs(-5.61%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

17500ന് മുകളിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ ക്ലോസിംഗ് ബുള്ളുകൾക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. മുഹൂർത്ത വ്യാപാര സമയം വിപണി ഗ്യാപ്പ് അപ്പിൽ തുറക്കുകയും ചെയ്തു. ഇന്നത്തെ വീഴ്ചയോടെ വിപണി ബെയറിഷ് എൻഗൽഫിംഗ് കാൻഡിലാണ് രൂപപ്പെടുത്തിയത്. ബാങ്ക് നിഫ്റ്റിയിലും 41500ന് അടുത്തായി ഇത് കാണാം.

കൊട്ടക്ക് ബാങ്ക് 2.5 ശതമാനത്തിൽ ഏറെ താഴേക്ക് വീണത് ആശങ്ക ഉയർത്തുന്നു.

3 മണിക്ക് വിപണിയിൽ കുത്തനെ ഉള്ള വീഴ്ച കാണപ്പെട്ടിരുന്നു. ഫിൻഫിറ്റി എക്സപെയറി നാടകീയമായി കാണപ്പെട്ടു. വരും ദിവസങ്ങളിൽ എച്ച്.ഡി.എഫ്.സി ഓഹരികൾ, കൊട്ടക്ക് എന്നീ ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.

ദീപാവലി ആഘോഷങ്ങളെ തുടർന്ന് നാളെ വിപണി അവധിയാണ്. യൂറോപ്യൻ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച പലിശ നിരക്ക് ഉയർത്തിയേക്കും.
ശ്രദ്ധിക്കുക.

താഴേക്ക് 17500 ശ്രദ്ധിക്കുക. ഇത് നഷ്ടമായാൽ വിപണിയിൽ കൂടുതൽ വിൽപ്പന ഉണ്ടായേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.


Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023