ആർബിഐയുടെ ധനനയ പ്രഖ്യാപനത്തിന് മുന്നോടിയായി കൂപ്പുകുത്തി വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
markets-fall-ahead-of-rbi-policy-announcement-ongc-moves-up-5-post-market-report
undefined

ഇന്നത്തെ വിപണി വിശകലനം

ദുർബലമായി വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണ് വിപണി.

ഗ്യാപ്പ് ഡൌണിൽ 16487 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉച്ചയ്ക്ക് മുമ്പായി 10 ദിവസത്തെ താഴ്ന്ന നിലയായ 16350 രേഖപ്പെടുത്തി. ശേഷം അവസാനത്തെ മൂന്ന് മണിക്കൂറിൽ സൂചിക വശങ്ങളിലേക്ക് വ്യാപാരം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 153 പോയിന്റുകൾ/0.92 ശതമാനം താഴെയായി 16416 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35125 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 300 പോയിന്റുകൾക്ക് ഉള്ളിലാണ് ദിവസം മുഴുവൻ വ്യാപാരം നടത്തിയത്. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 200 പോയിന്റുകളാണ് സൂചിക വീണ്ടെടുത്തത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 314 പോയിന്റുകൾ/ 0.89 ശതമാനം താഴെയായി 34996 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഏറെയും മേഖലാ സൂചികകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയൽറ്റി(-1.6%), നിഫ്റ്റി മീഡിയ(-1.6%), നിഫ്റ്റി ഐടി(-1.5%), നിഫ്റ്റി എഫ്.എം.സി.ജി(-1.5%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതിന് പിന്നാലെ ONGC (+5.1%) ഓഹരി 2 ആഴ്ചയിലെ ഉയർന്ന നിലരേഖപ്പെടുത്തി.

മറ്റു ക്രൂഡ് ഓയിൽ റിഫൈനിംഗ് അനുബന്ധ ഓഹരികളായ MRPL (+19.5%), OIL (+2.6%) എന്നിവ 52 ആഴ്ചയിലെ ഉയർന്ന നില കൈവരിച്ചു.

Titan (-4.4%), UPL (-4.2%) എന്നീ ഓഹരികളിൽ ശക്തമായ വിൽപ്പന അനുഭവപ്പെട്ടു. ഇവ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

എഫ്.എം.സി.ജി ഓഹരികളിൽ ശക്തമായ ലാഭമെടുപ്പ് അരങ്ങേറിയതിന് പിന്നാലെ Britannia (-3.1%), Hindustan Unilever (-3%),Marico (-2.7%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു.

ദിവസത്തെ ചാർട്ടിൽ ട്രെൻഡ് ലൈൻ ബ്രേക്ക് ഔട്ടിന് തയ്യാറെടുത്ത് നിൽക്കുന്ന പാക്കിംഗ് കമ്പനിയായ EPL ഓഹരി ഇന്ന് മുന്നേറ്റം നടത്തി.

വിപണി മുന്നിലേക്ക് 

ധനനയം സംബന്ധിച്ച പ്രഖ്യാപനം ആർബിഐ ഗവർണർ ശക്തികാന്തദാസ് നാളെ രാവിലെ പത്ത് മണിക്ക് നടത്തും. ഇതിന് മുമ്പായി ഇന്ത്യൻ വിപണി ലാഭമെടുപ്പിന് വിധേയമാകുന്നതാണ് നമ്മൾ കണ്ടത്.

കമ്പനികളിൽ നിന്നുള്ള റിസൾട്ട് സീസൺ കഴിഞ്ഞു. പൊതു വാർത്തകളോട് മാത്രമാകും ഇനി വിപണി പ്രതികരിക്കുക. നിഫ്റ്റി ഇന്ന് 16400ന് മുകളിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.

നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും ഒരുപോലെ 200 ദിവസത്തെ ഇഎംഎ മറികടക്കാൻ പ്രതിസന്ധി നേരിടുന്നത് കാണാം. ഇത് സുപ്രധാന നിലയായി ശ്രദ്ധിക്കാവുന്നതാണ്.

ഓപ്ഷൻ ഡാറ്റയിലേക്ക് നോക്കിയാൽ കാളകൾ വളരെ സുരക്ഷിതമായി ഈ ആഴ്ച നിലകൊള്ളുന്നത് കാണാം. ഇവർ അധികം പോസിഷനുകൾ എടുത്തിട്ടുള്ളതായി കാണുന്നില്ല. അതേസമയം കോൾ ഓപ്ഷൻ റൈറ്റേഴ്സിന്റെ പിന്തുണയിൽ നിഫ്റ്റിക്ക് 16500ൽ ശക്തമായ പ്രതിബന്ധം ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റി നൽകുന്ന ഡാറ്റ പ്രകാരം 34400- 35600 എന്ന റേഞ്ചിനുള്ളിൽ സൂചിക ഈ ആഴ്ച നിലകൊള്ളും. ഈ നിലമറികടന്നാൽ ബാങ്കിംഗ് സൂചികയിൽ വൻ നീക്കം നടന്നേക്കാം.

നാളത്തെ ആർബിഐ പ്രഖ്യാപനം വിപണിയെ എങ്ങനെ ബാധിക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Full name
  WhatsApp number
  Email address
  * By registering, you are agreeing to receive WhatsApp and email communication
  Upcoming Workshop
  Join our live Q&A session to learn more
  about investing in
  high-risk, high-return trading portfolios
  Automated Trading | Beginner friendly
  Free registration | 30 minutes
  Saturday, December 9th, 2023
  5:30 AM - 6:00 AM

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023