ആഴ്ചയിൽ നഷ്ടത്തിൽ അടച്ച് വിപണി, 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി ടൈറ്റൻ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
കരടികളും കാളകളും തമ്മിൽ ഏറ്റെമുട്ടൽ നടന്നതിന് പിന്നാലെ ഫ്ലാറ്റായി അടച്ച് നിഫ്റ്റി.
നേരിയ ഗ്യാപ്പ് ഡൌണിൽ 15306 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണ് 15200 രേഖപ്പെടുത്തിയെങ്കിലും വളരെ പെട്ടെന്ന് തന്നെ തിരികെ കയറി. ഏറെ നേരവും സൂചിക വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 67 പോയിന്റുകൾ/0.44 ശതമാനം താഴെയായി 15293 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
32743 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 32300ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക വീണ്ടെടുക്കൽ നടത്തി. കയറ്റിറക്കങ്ങളോട് കൂടിയ നീക്കമാണ് സൂചിക ഇന്ന് കാഴ്ചവച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 126 പോയിന്റുകൾ/ 0.39 ശതമാനം മുകളിലായി 32743 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫാർമ(-2.1%), നിഫ്റ്റി ഐടി(-1.4%) എന്നിവ ഇന്ന് കുത്തനെ താഴേക്ക് വീണു. എഫ്.എം.സി.ജി(-0.97%), നിഫ്റ്റി ഓട്ടോ(-1.1%) എന്നിവയും നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
Bajaj Finance (+2.5%), Bajaj Finserv(+2.4%) എന്നിവ നേട്ടത്തിൽ അടച്ച് ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Titan (-6%) ഓഹരി ഇന്ന് 6 ശതമാനം ഇടിഞ്ഞ് കഴിഞ്ഞ ആഗസ്റ്റിലെ താഴ്ന്ന നില രേഖപ്പെടുത്തി.
കൊട്ടക്ക് ഇക്വുറ്റീസ് കമ്പനിക്ക് മേലുള്ള കാഴ്ചപ്പാട് ഉയർത്തിയതിന് പിന്നാലെ Sun TV (+5.7%) ഓഹരി നേട്ടത്തിൽ അടച്ചു.
ഇക്വുറ്റി ഓഹരികൾ വീതിച്ച് നൽകുന്നതിനായി കമ്പനി ബോർഡ് ജൂലൈയ് 5ന് യോഗം ചേരാനിരിക്കെ Rama Steel Tubes (+4.8%) ഓഹരി നേട്ടത്തിൽ അടച്ചു.
കമ്പനിയുടെ ഗെയിമിംഗ് സ്ഥാപനം ഐപിഒയ്ക്കുള്ള അപേക്ഷ സെബിക്ക് നൽകിയതിന് പിന്നാലെ Delta Corp (+12.3%) ഓഹരി നേട്ടത്തിൽ അടച്ചു.
കമ്പനി ഇ-ഡിസ്പ്ലെ യൂണിറ്റ് സെറ്റപ്പ് ചെയ്യാൻ ഒരുങ്ങുന്നതായി പറഞ്ഞതിന് പിന്നാലെ Rajesh Exports (+6.2%) ഓഹരി നേട്ടത്തിൽ അടച്ചു.
Wipro (-4%) ഓഹരി ഇന്നും കുത്തനെ താഴേക്ക് വീണു. എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 45 ശതമാനമാണ് ഓഹരി താഴേക്ക് വീണത്.
വിപണി മുന്നിലേക്ക്
നിഫ്റ്റി വീണ്ടും ഒരു ചുവന്ന വീക്കിലി കാൻഡിൽ രൂപപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് 24ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സൂചിക ആഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. 14900- 15000 എന്ന നിലയിലാണ് സൂചികയിൽ അടുത്ത സപ്പോർട്ട് കാണപ്പെടുന്നത്. ശ്രദ്ധിക്കുക.
കഴിഞ്ഞ ഒരു വർഷത്തെ നേട്ടം മുഴുവൻ വിപണി ഇല്ലാതെയാക്കി എന്നത് പലർക്കും ഉൾക്കൊള്ളാനായേക്കില്ല. ബാങ്ക് നിഫ്റ്റി കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 5 ശതമാനത്തിന് അടുത്ത് ഇടിവ് രേഖപ്പെടുത്തി.
എന്നാൽ റിലയൻസ് ഓഹരി ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ശക്തമാണെന്ന സൂചന നൽകുന്നു. പലിശ നിരക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാർത്തയുടെ ആഘാതം ഇതോടെ വിപണിയിൽ നിന്നും വിട്ടുമാറി. റിലയൻസ് ഓഹരി വിപണിക്ക് മുന്നേറാൻ ശക്തി നൽകിയേക്കാം.
യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇന്ന് രാത്രിയിൽ ഇവ ലാഭത്തിൽ അടച്ചേക്കാം. ആഗോള വിപണികളുടെ നീക്കത്തിനൊപ്പം അടുത്താഴ്ച നിഫ്റ്റി 15750ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.
യുഎസ് വിപണി തിങ്കളാഴ്ച അവധിയായിരിക്കും. ഇത് മനസിൽ വെച്ചുകൊണ്ട് മാത്രം വ്യാപാരം നടത്തുക.
ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display