Launching marketfeed v2 - Trade from WhatsApp 🔥

വീണ്ടെടുക്കൽ തുടർന്ന് വിപണി, ആഴ്ചയിൽ 3 ശതമാനം നേട്ടം കൈവരിച്ച് നിഫ്റ്റി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം

ആഴ്ചയിൽ ശാന്തമായി വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി. 35000ന് മുകളിൽ നേട്ടം നിലനിർത്തി ബാങ്ക് നിഫ്റ്റി.

ഇന്ന് ഗ്യാപ്പ് അപ്പിൽ 140 പോയിന്റുകൾക്ക് മുകളിലായി 16273 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 50 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 87 പോയിന്റുകൾ/0.54 ശതമാനം മുകളിലായി 16220 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35258 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പതുകെ താഴേക്ക് നീങ്ങി കൊണ്ട് ശാന്തമായി വ്യാപാരം നടത്തി. ശേഷം 35000ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക അവസാന നിമിഷം തിരികെ കയറിയെങ്കിലും ദിവസത്തെ ഉയർന്ന നില കൈവരിക്കാൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 203 പോയിന്റുകൾ/ 0.58 ശതമാനം മുകളിലായി 35124 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഏറെയും മേഖലാ സൂചികകൾ ഇന്ന് വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി മെറ്റൽ (-0.88%), നിഫ്റ്റി ബാങ്ക് (+0.58%) എന്നിവ മാത്രമാണ് നീക്കം കാഴ്ചവച്ചത്.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

LT (+4.7%) ഓഹരി നേട്ടത്തിൽ അടച്ചു കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഊർജ ഓഹരികളായ PowerGrid (+2.9%), NTPC (+2.3%), Coal India (+2%), Tata Power (+2.5%), Adani Trans (+3.2%) എന്നിവയിൽ ഇന്ന് ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു.

HDFC Life (-1.6%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. അതേസമയം SBI Life (+1.9%) ഓഹരി നേട്ടത്തിൽ അടച്ചു.

ഇവി പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ M&M (+0.03%) ഓഹരി ഇന്ന് ശതമാനം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ശേഷം ലാഭമെടുപ്പിന് വിധേയമായ ഓഹരി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

സഖാലിൻ-1 എണ്ണയുടെ നിയന്ത്രണം റഷ്യ ഏറ്റെടുക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ONGC (-1.6%) ഓഹരി നഷ്ടത്തിൽ അടച്ചു.

800,000 ടൺ പഞ്ചസാര കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ പഞ്ചസാര മില്ലുകൾക്ക് 15 ദിവസത്തെ അധിക സമയം അനുവദിച്ചു നൽകിയതിന് പിന്നാലെ Balram Chini (+2.1%), EidParry (+3.7%), Shree Renuka Sugar (+2.3%), Dhampur Sugar (+4.6%), Dwarikesh Sugar (+1.4%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

ഇന്ത്യൻ സ്റ്റോക്ക് ഫണ്ടിലേക്ക് ജൂൺ മാസം 15500 കോടി രൂപയുടെ കാശ് ഇൻഫ്ലോ വന്നതായി എഎംഎഫ്ഐ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ HDFCAMC (+2.6%), Nippon LIAM (+2.1%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

ജൂണിലെ ചൈനയിലെ പാസഞ്ചർ വാഹന വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. കാർ മേഖലയിൽ പ്രതിവർഷം 20 ശതമാനത്തിന്റെ വളർച്ച ഉണ്ടാകുമെന്നാണ് ചൈന പ്രതീക്ഷിച്ചിരുന്നത്. 

ഒന്നാം പാദത്തിൽ കമ്പനിയുടെ മൊത്തവ്യാപാരം 316,443 യൂണിറ്റായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ Tata Motors (+2.4%) ഓഹരി നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം ഇടിഞ്ഞതിന് പിന്നാലെ Vakrangee (-5%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ആഴ്ചയിൽ നേട്ടത്തിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. സൂചികയ്ക്ക് 16200ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചത് ശുഭസൂചന നൽകുന്നു. 15800 ശക്തമായ സപ്പോർട്ട് ആണെന്ന് കാണാം.

35000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് കൊണ്ട് ബാങ്ക് നിഫ്റ്റിയും ശക്തമാണെന്ന് തെളിയിച്ചു. നെഗറ്റീവ് വാർത്തകൾ ഒന്നും തന്നെ വന്നില്ലെങ്കിൽ സൂചിക  വൈകാതെ തന്നെ അടുത്ത ഒരു ആയിരം പോയിന്റുകളുടെ മുന്നേറ്റം നടത്തിയേക്കും.

എച്ച്.ഡിഎഫ്സി ബാങ്ക് 1400ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. 1405, 1420, 1430 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടു. ഈ നിലകൾ മറികടന്നാൽ ഓഹരി ശക്തമായ മുന്നേറ്റം നടത്തിയേക്കും.

ഐടി കമ്പനികളുടെ ഒന്നാം പാദ ഫലങ്ങൾ വരാനിരിക്കെ അത് വിപണിയെ എങ്ങനെ ബാധിക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്. ടിസിഎസിന്റെ ഫലങ്ങൾ ഇന്ന് പുറത്ത് വരും. ശ്രദ്ധിക്കാവുന്നതാണ്.

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എഫ്.എം.സി.ജി ഏറെയും മുന്നേറ്റം നടത്തി.

ജൂലൈയിൽ 25 ബേസിൽ പോയിന്റ് പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് മെമ്പർ വിസ്കോ പറഞ്ഞു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

    download qr

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIn
    twitter
    instagram
    youtube
    Crafted by Traders 🔥© marketfeed 2023