യുഎസിലെ ജിഡിപി കണക്കുകൾ പുറത്ത് വരാനിരിക്കെ ഫ്ലാറ്റായി അടച്ച് വിപണി, കത്തിക്കയറി ഓയിൽ ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
markets-close-flat-ahead-of-u-s-gdp-data-oil-stocks-moved-up-post-market-report
undefined

ഇന്നത്തെ വിപണി വിശകലനം

യുഎസ് വിപണി നഷ്ടത്തിൽ അടച്ചതിന് പിന്നാലെ നിഫ്റ്റി ഇന്ന് ഗ്യാപ്പ് ഡൌണിൽ 15757 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ചത്തെ പ്രതിബന്ധമായ 15700ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി 17810 മറികടക്കാൻ സൂചിക നിരവധി തവണ ശ്രമിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 18 പോയിന്റുകൾ/0.11 ശതമാനം മുകളിലായി 15850 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


ഇന്ന് 33578 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 33500-700 റേഞ്ചിനുള്ളിൽ തന്നെയാണ് വ്യാപാരം നടത്തിയത്. 35700 എന്ന പ്രതിബന്ധം മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 168 പോയിന്റുകൾ/ 0.50 ശതമാനം താഴെയായി 33642 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഓട്ടോ(+1.2%), നിഫ്റ്റി മെറ്റൽ(+1.6%) എന്നിവ മാത്രമാണ് ഇന്ന് ശ്രദ്ധേയമായ നീക്കം കാഴ്ചവച്ചത്.

ഏഷ്യൻ വിപണികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഒരു ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ക്രൂഡ് ഓയിൽ വില ഉയർന്നതിന് പിന്നാലെ ONGC (+5.5%), Reliance (+1.4%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

OIL (+6.9%), BPCL (+1.4%), Chennai Petro (+8.9%), Petronet LNG (+4.1%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

അതേകാരണത്താൽ തന്നെ  Asian Paint (-3.3%), Berger Paints (-2.9%) എന്നിവ താഴേക്ക് വീണു.

കമ്പനിയുടെ ഔട്ട്ലുക്ക് പോസിറ്റീവാണെന്ന് മൂഡീസ് പറഞ്ഞതിന് പിന്നാലെ Tata Steel’s (+1.2%) ഓഹരി നേട്ടത്തിൽ അടച്ചു.

മെറ്റൽ ഓഹരികളായ Hindalco (+4.1%), Coal India (+2.3%), Hind Copper (+3.3%), Hind Zinc (+2%), Jindal Steel (+3.2%), National Aluminum (+3.2%), Vedanta (+3%) എന്നിവ നേട്ടത്തിൽ അടച്ചു.

സ്കോർപ്പിയോ എൻ എന്ന പേരിൽ പുതിയ കാർ അവതരിപ്പിച്ചതിന് പിന്നാലെ M&M (+2.7%) ഓഹരി നേട്ടത്തിൽ അടച്ചു.

രണ്ട് ആഴ്ചയ്ക്ക് ശേഷം Mindtree (+2.3%) 3,000ന് മുകളിലേക്ക് കയറി.
 
അസമിലെ വെള്ളപ്പൊക്കം ബാങ്കിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഭയത്തെ തുടർന്ന് Bandhan Bank (-2.5%) ഓഹരി നഷ്ടത്തിൽ അടച്ചു.

ബ്ലിൻകിറ്റുമായുള്ള ഇടപാട് കഴിഞ്ഞ് 2 ദിവസം ആയിട്ടും Zomato (-8.4%) ഓഹരി നഷ്ടത്തിൽ അടച്ചു.

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ജൂലൈ 1 മുതൽ ഇന്ത്യ നിരോധിക്കും. ഇതേതുടർന്ന് JK Paper (+6%), Ruchira Paper (+11.5%), West Coast Paper (+2.7%), Sehasayee Paper (+3.4%), Star Paper (+3.8%), Orient Paper (+4.3%)  എന്നീ ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി.

Network18 (+7.8%), TV Broadcast (+4.6%) എന്നിവ നേട്ടത്തിൽ അടച്ചു. അതേസമയം ZEEL (-2.1%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഇന്ന് ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച വിപണി ദിവസത്തെ ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാസത്തെ എക്സ്പെയറി നാളെ നടക്കാനിരിക്കെയാണ് വിപണിയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

ക്രൂഡ് ഓയിൽ, ചരക്കുകളുടെ വിലകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിപണിയിൽ ശക്തമായ ചാഞ്ചാട്ടം ഉണ്ടാക്കുന്നു. ഉദാഹരണത്തിന് റിലയൻസ് ഓഹരി നിഫ്റ്റിക്ക് 24 പോയിന്റുകളുടെ പിന്തുണ ഇന്ന് നൽകിയില്ലാരുന്നെങ്കിൽ വിപണി നഷ്ടത്തിൽ അടച്ചേനെ.

രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. ഇത് ഓഹരി വിപണിയിലെ നിക്ഷേപകർക്ക് മോശം സൂചനയാണ് നൽകുന്നത്. ഇന്ന് രാത്രിയോടെ യുഎസിലെ ഒന്നാം പാദ ജിഡിപി കണക്കുകൾ പുറത്ത് വരും. ഇത് നഷ്ടത്തിലാകാനുള്ള സാധ്യതയുണ്ട്.

കമ്മോഡിറ്റി വിലയിലേക്കും യുഎസ് വിപണിയിലേക്കും ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023