നാല് മാസത്തെ ഉയർന്ന നിലയിൽ നിഫ്റ്റി, ഇന്ത്യയുടെ വിലക്കയറ്റ കണക്കുകൾ നാളെ പുറത്ത് വരും- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
market-near-four-month-high-indias-inflation-data-out-tomorrow-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് 17711 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി നേരിയ തോതിൽ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. ലാഭമെടുപ്പ് ശക്തമായിരുന്നില്ലെങ്കിലും സൂചിക താഴേക്ക് നീങ്ങി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 124 പോയിന്റുകൾ/0.71 ശതമാനം മുകളിലായി 17659 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38712 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ 30 മിനിറ്റിൽ മുകളിലേക്ക് കയറാൻ ശ്രമം നടത്തി. ശേഷം 90 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ നിന്ന സൂചിക വ്യാപാരം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 592 പോയിന്റുകൾ/ 1.55 ശതമാനം മുകളിലായി 38879 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty PSU Bank (+2.3%), Nifty Realty (+1.2%), Nifty IT (+1.7%), Nifty Finserv (+1.5%), Nifty Bank (+1.5%) എന്നിവ നേട്ടത്തിൽ അടച്ചു.

ജപ്പാൻ ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ആക്സിസ് റിസീവബിൾസ് സ്യൂട്ട് പുറത്തിറക്കുന്ന ആദ്യത്തെ ഇന്ത്യൻ ബാങ്കായതിന് പിന്നാലെ Axis Bank (+2.6%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Tata Consumer (-2.1%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഇന്നലെ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ട Bajaj Finance (+2.3%) ഓഹരി ഇന്ന് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഇന്നലെ നാസ്ഡാക് കത്തിക്കയറിയതിന് പിന്നാലെ HCL Tech (+1%), Infy (+1%), MindTree (+3.5%), Mphasis (+2.5%), TCS (+2%), TechM (+2%), Wipro (+1.9%) ഓഹരി നേട്ടത്തിൽ അടച്ചു.

HDFC Bank (+1.3%), ICICI Bank (+1.2%) Axis Bank (+2.6%), SBIN (+1.9%), IndusInd Bank (+1.5%), Kotak Bank (+1.3%) എന്നീ ബാങ്കിംഗ് ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.

നഗരത്തിലെ ഗ്യാസ് ഓപ്പറേറ്റർമാർക്ക് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന വാതകത്തിന്റെ വിഹിതം സർക്കാർ വർദ്ധിപ്പിച്ചതിന് പിന്നാലെ IGL (+7.4%), MGL (+5.9%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

PVR (-3.1%) ഓഹരി നഷ്ടത്തിൽ അടച്ചു. Inox (-4.1%) ഓഹരി നഷ്ടത്തിൽ അടച്ചു.

ജൂൺ പാദത്തിൽ അറ്റാദായം 20 ശതമാനം ഉയർന്ന് 64.4 കോടി രൂപയായതിന് പിന്നാലെ Wonderla Holidays (+20%-UC) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞതിന് പിന്നാലെ ഇന്നലെ യുഎസ് വിപണി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.

ഇതേതുടർന്ന് ഇന്ത്യൻ വിപണിയും ഇന്ന് ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചു. ലോങ് ടേം ഡൌൺ ട്രെൻഡിൽ കാണപ്പെടാൻ സാധ്യതയുള്ള തടസത്തെ പറ്റി കഴിഞ്ഞ തിങ്കളാഴ്ച ഞങ്ങൾ സൂചിപ്പിച്ചിരുന്നു. ഇവിടെ തന്നെയാണ് സൂചിക വ്യാപാരം ആരംഭിച്ചത്. എന്നാൽ നാളെ ഇന്ത്യയുടെ സിപിഐ കണക്കുകൾ വരാനിരിക്കുന്നതിനാൽ തന്നെ വിൽപ്പന ശക്തമായില്ല.

നിഫ്റ്റി നാല് മാസത്തെ ഉയർന്ന നിലയ്ക്ക് അടുത്താണ് വ്യാപാരം നടത്തുന്നത്. ബാങ്ക് നിഫ്റ്റി ഏറെ ശക്തമായി കാണപ്പെടുന്നു.

ഐടി ഓഹരികളിൽ വരാൻ സാധ്യതയുള്ള നീക്കത്തെ പറ്റി കഴിഞ്ഞ ദിവസം ഞങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ടെക് ഹെവി സൂചികയായ നാസ്ഡാകിൽ ഇത് സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. താഴ്ന്ന നിലയിൽ നിന്നും 20 ശതമാനത്തിന്റെ മുന്നേറ്റം നടത്തിയ നാസ്ഡാക് കരടികളുടെ പിടിയിൽ നിന്നും തിരികെ കയറിയതായി കാണാം.

ഇന്ത്യയുടെ ഉപഭോക്ത വില സൂചികയായ സിപിഐ കണക്കുകൾ നാളെ പുറത്തുവരും.  അതിനാൽ തന്നെ വിപണിയിൽ നാളെ ചാഞ്ചാട്ടം രൂക്ഷമായേക്കും.

നിങ്ങൾ എല്ലാവരും തന്നെ Greaves Cotton എന്ന ഈ കമ്പനിയെ പറ്റി കേട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. പലരും കരുതുന്നത് ഇത് ഒരു കോട്ടൺ ഉത്പാദന ടെക്സ്റ്റയിൽ കമ്പനിയാണെന്നാണ്, എന്നാൽ അങ്ങനെ അല്ല കേട്ടോ. ഇത് പോലെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയ മറ്റു കമ്പനികളുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023