ആഗോളതലത്തിൽ പണപ്പെരുപ്പം രൂക്ഷമാകുന്നു, കുത്തനെ ഇടിഞ്ഞ് ഇന്ത്യൻ വിപണി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
market-falls-tracking-global-inflation-data-bajaj-twins-at-year-low-post-market-report
undefined

ഇന്നത്തെ വിപണി വിശകലനം

വലിയ ഗ്യാപ്പ് ഡൌണിൽ 324 പോയിന്റുകൾക്ക് താഴെയായി 15877 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. തുടർന്ന് 15750ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക പിന്നീട് ഇത് തകർത്ത് കൊണ്ട് താഴേക്ക് വീണ് മുന്ന് മാസത്തെ താഴ്ന്ന നിലരേഖപ്പെടുത്തി. ശേഷം 2022ലെ താഴ്ന്ന നില രേഖപ്പെടുത്തിയ സൂചിക പിന്നീട് 500 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 427 പോയിന്റുകൾ/2.64 ശതമാനം താഴെയായി 15774 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

33728 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ ഒരു മണിക്കൂറിൽ കുത്തനെ താഴേക്ക് വീണു. ശേഷം 33200 എന്ന നിലയിൽ സൂചിക സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1077 പോയിന്റുകൾ/ 3.13 ശതമാനം താഴെയായി 33405 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. ബാങ്ക് നിഫ്റ്റി (-3.1%), നിഫ്റ്റി ഫിൻസെർവ്(-3.1%), നിഫ്റ്റി ഐടി(-4.1%), നിഫ്റ്റി മീഡിയ (-3.9%), നിഫ്റ്റി മെറ്റൽ(-3.8%), നിഫ്റ്റി പിഎസ്.യു ബാങ്ക്(-3.5%), നിഫ്റ്റി റിയിൽറ്റി (-3.1%) എന്നിവ തകർന്നടിഞ്ഞു.

ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും 2 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

പുതിയ സിഇഒയെ നിയമിച്ചതിന് പിന്നാലെ RBL Bank (-22.6%) ഓഹരി 20 ശതമാനം ഇടിഞ്ഞു. ബ്രോക്കിംഗ് സ്ഥാപനങ്ങൾ കമ്പനിക്ക് മേൽ അനേകം ആശങ്കകൾ ഉയർത്തി. ഓഹരി ബെയറിഷ് ആണെന്നും ബ്രോക്കിംഗ് സ്ഥാപനങ്ങൾ പറഞ്ഞു.

മികച്ച ബ്രോക്കറേജ് അപ്ഡേറ്റിനെ തുടർന്ന് Pidilite Industries (+1.1%) ഓഹരി നേട്ടത്തിൽ അടച്ചു.

Bajaj Finance (-5.4%), Bajaj Finserv (-7%), Tata Steel (-3.1%), UltraTech (-2.8%) എന്നീ ഓഹരികൾ കുത്തനെ വീണ് 52 ആഴ്ചയിലെ താഴ്ന്ന നിലരേഖപ്പെടുത്തി.

സാമ്പത്തിക ഐടി ഓഹരികളാണ് ഇന്ന് നിഫ്റ്റി 50യിൽ നിന്നും ഏറെയും താഴേക്ക് വീണത്. Bajaj Finserv (-7%), Bajaj Finance (-5.4%), IndusInd Bank (-5.2%), TechM (-5.2%), Hindalco (-5%) എന്നീ ഓഹരികൾ ഇന്ന് 5 ശതമാനത്തിലേറെ നഷ്ടത്തിൽ അടച്ചു.

Tata Motors (-4.9%), ICICI Bank (-4.4%), Adani Ports (-4.2%), TCS (-4.1%), NTPC (-4%) എന്നീ ഓഹരികളും ഇന്ന് കുത്തനെ താഴേക്ക് വീണു.

CholaFin (-6.3%), IBull Housing (-6.3%), M&MFin (-6.1%) എന്നീ സാമ്പത്തിക ഓഹരികളും കുത്തനെ താഴേക്ക് വീണു.

വിപണി മുന്നിലേക്ക്

ആഗോള വിപണികളിൽ തുടരുന്ന രൂക്ഷമായ വിൽപ്പന ഇന്ത്യൻ വിപണിയിലും നടന്ന് വരികയാണ്. യുഎസ് വിപണി ഇന്നലെ 3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മറ്റു പ്രധാന വിപണികളും താഴേക്ക് കൂപ്പുകുത്തി.

അമേരിക്കയിൽ കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിന് തൊട്ടുമുമ്പ് ഉണ്ടായ സാഹചര്യമാണ് ക്രൂഡ് ഓയിൽ വില വർദ്ധനവ്, പലിശ നിരക്ക് ഉയരുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.  യുഎസ് ബോണ്ട് മാർക്കറ്റും സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടുന്നു.

ആഗോള വിപണികളിലെ വിൽപ്പന ദിവസങ്ങളായി തുടരുകയാണ്. ബുധനാഴ്ച യുഎസ് ഫെഡ് യോഗം നടക്കും. അത് ഇപ്പോഴത്തെ പതനത്തിന് കൂടുതൽ ആക്കം കൂട്ടിയേക്കാം. സെപ്റ്റംബറോടെ യുഎസ് 175 ബേസിൽ പോയിന്റിന്റെ പലിശ നിരക്ക് വർദ്ധനവ് നടത്തിയേക്കുമെന്ന് വിദഗ്ധർ പറയുന്നു.

ഇന്ത്യയുടെ സിപിഐ കണക്കുകൾ ഇന്ന് വൈകിട്ട് 5:30ന് പുറത്തുവരും. 7.1 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഇത് 7.8 ശതമാനം ആയിരുന്നു. ഇത് ആർബിഐ ലിമിറ്റിലും വളരെ കൂടുതലാണ്. വരും മാസങ്ങളിൽ പലിശ നിരക്ക് ശക്തമായി തന്നെ തുടർന്നേക്കും.

നിഫ്റ്റി വർഷത്തെ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. താഴേക്ക് 15500 സപ്പോർട്ടായി നോക്കി കാണാവുന്നതാണ്.

ബാങ്ക് നിഫ്റ്റി 33000 എന്ന സപ്പോർട്ട് സോണിന് മുകളിലാണുള്ളത്. എന്നാൽ ഇവിടെ നിന്നും ശക്തമായ ഒരു വീണ്ടെടുക്കൽ പ്രതീക്ഷിക്കാനാകില്ല.

വിപണി ശക്തമായി താഴേക്ക് നീങ്ങുകയാണ്. പുതിയ സ്വിഗ് പോസിഷനിലേക്ക് കടക്കാൻ പറ്റിയ സമയമല്ല ഇത്. എന്നാൽ ക്ഷമയോടെ കാത്തിരിക്കുന്നവർക്ക് മികച്ച ഓഹരികൾ കണ്ടെത്തി സാവധാനം ശരിയായ നിക്ഷേപം നടത്താവുന്നതാണ്. ഫണ്ടമെന്റലി ശക്തമായ ഓഹരികളിൽ മാത്രം നിക്ഷേപം നടത്താൻ ശ്രമിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023