നഷ്ടത്തിൽ അടച്ച് വിപണി, അനിശ്ചിതത്വം തുടരുന്നു- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
market-falls-into-uncertainty-waiting-for-inflation-data-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 17859 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 150 പോയിന്റുകൾ താഴേക്ക് വീണു. പിന്നീട് 17720ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക നേരിയ തോതിൽ തിരികെ കയറി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 85 പോയിന്റുകൾ/0.4 ശതമാനം താഴെയായി 17770 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41563 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണു. പിന്നീട് സൂചിക തിരികെ കയറിയെങ്കിലും 41000 മറികടക്കാൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 277 പോയിന്റുകൾ/ 0.6 ശതമാനം താഴെയായി 41282
എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Media (-2.4%), Nifty PSU Bank (-2.5%), Nifty IT (-1.8%), & Nifty Realty (-1.6%) എന്നിവ കുത്തനെ താഴേക്ക് വീണു. Nifty FMCG (+0.04%) ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ബോണസ് ഓഹരി പ്രഖ്യാപിച്ചതിന് പിന്നാല Titan (+2%) നേട്ടത്തിൽ അടച്ചു.

ഡിസംബർ പാദത്തിൽ റെക്കോർഡ് ലാഭം രേഖപ്പെടുത്തിയതിന് പിന്നാലെ Oil India (+7.8%) ഓഹരി നേട്ടത്തിൽ അടച്ചു.

2032 ഓടെ 2000 മെഗാവാട്ട് നൂക്ലിയർ ഊർജ്ജം ഉത്പാദിപ്പിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ NTPC (+1.7%) ഓഹരി നേട്ടത്തിൽ അടച്ചു.

എസ്ബിഐകാപ്പ് എന്ന ബാങ്കിന്റെ അനുബന്ധ സ്ഥാപനത്തിൽ മൂന്ന് അദാനി കമ്പനികളുടെ ഓഹരികൾ പണയംവെച്ചിട്ടുള്ളതായി എക്സ്ചേഞ്ച് വെളിപ്പെടുത്തിയതിന് പിന്നാലെ SBI (-2.8%) കുത്തനെ താഴേക്ക് വീണു.

വരുമാന വളർച്ചയുടെ ലക്ഷ്യം 50 ശതമാനമായി അദാനി ഗ്രൂപ്പ് വെട്ടികുറച്ചതിന് പിന്നാലെ Adani Enterprises (-7%), Adani Ports (-5.4%), Adani Green (-5%),  Adani Trans (-5%) എന്നീ ഓഹരികളും  കുത്തനെ വീണു.

വിപണി മുന്നിലേക്ക് 

വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സൂചിക കുത്തനെ താഴേക്ക് വീഴുകയാണ് ചെയ്തത്. 17780-800 എന്ന സപ്പോർട്ട് നഷ്ടപ്പെട്ടതാണ് ഇതിന് കാരണം. പല ദിവസങ്ങളിലായി സൂചിക ദുർബലമായി കാണപ്പെടുന്നു. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതായി കാണാം.

ബാങ്ക് നിഫ്റ്റിയിൽ 41,000 പ്രധാന സപ്പോർട്ടായി പരിഗണിക്കാം.

നാളെ ഫിൻ നിഫ്റ്റി എക്സ്പെയറി ആണ്. 18,450, 18,400, 18,560, 18620 എന്നീ പ്രധാനലെവലുകൾ ശ്രദ്ധിക്കുക.

ഇന്ത്യയുടെ സിപിഐ ഡാറ്റാ ഇന്ന് വൈകിട്ടോടെ പുറത്തുവരും.

രാജ്യത്തെ പണപ്പെരുപ്പം വീണ്ടും കൂടുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023