നേട്ടം നിലനിർത്താനാകാതെ വിപണി, നീക്കം  വശങ്ങളിലേക്ക്?  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
market-fails-to-sustain-gap-up-opening-next-week-to-be-consolidating-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 17619 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായാണ് വ്യാപാരം നടത്തിയത്. ഉച്ചയ്ക്ക് 3 മണിയോടെ വിൽപ്പന രൂക്ഷമായതോടെ സൂചിക  5 മിനിറ്റ് കൊണ്ട് 70 പോയിന്റുകൾ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/0.21 ശതമാനം മുകളിലായി 17558 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39129 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 11 മണിയോടെ 39000 തകർത്ത് താഴേക്ക് നീങ്ങി. ബുധനാഴ്ചത്തെ ഉയർന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക വീണ്ടും തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/ 0.09 ശതമാനം മുകളിലായി 38987 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty PSU Bank (+0.98%), Nifty Metal (+1.7%) എന്നിവ ശക്തമായ നീക്കം കാഴ്ചവച്ചു. മറ്റു മേഖലാ സൂചികകൾ കയറിയിറങ്ങി കാണപ്പെട്ടു.

ചൈനീസ് വിപണി ഒഴികെയുള്ള പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിൽ അടച്ചു. പണപ്പെരുപ്പം ഉയരുമെന്ന ഭയത്താൽ ചെെനീസ് വിപണി ഇടിഞ്ഞപ്പോൾ യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിൽ അടച്ചു.

നിർണായക നീക്കങ്ങൾ

സിമന്റ് ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു. Grasim (+3.1%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

തുടർച്ചയായി നേട്ടം കൈവരിച്ചു കൊണ്ടിരുന്ന Eicher Motors (-3.6%) ഓഹരി ഇന്ന് ലാഭമെടുപ്പിന് വിധേയമായി.

Ambuja Cem (+1.4%), Ultratech Cements (+0.65%), Shree Cem (+1.7%), JK Cements (+0.90%), JK Lakshmi Cements (+3.3%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

NTPC (+2.8%), Coal India (+2.2%), PowerGrid (+1.8%), 2 Tata Power (+2.5%) എന്നീ ഊർജ്ജ അനുബന്ധ ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു.

ഓസ്‌ട്രേലിയ ക്വീൻസ്‌ലൻഡ് മന്ത്രി ഖനന പ്രക്രിയകൾക്ക് അംഗീകാരം നൽകിയതിന് പിന്നാലെ Adani Ent (+2.3%) ഓഹരി നേട്ടത്തിൽ അടച്ചു.

വൈദ്യുതി മന്ത്രാലയത്തിൽ നിന്ന് എംപാനൽമെന്റ് സർട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ HPL Electric (+18.7%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

കഴിഞ്ഞ 4 ദിവസമായി നിഫ്റ്റി വളരെ ടൈറ്റ് റേഞ്ചിനുള്ളിലാണ് വ്യാപാരം നടത്തിയിരുന്നത്. വശങ്ങളിലേക്ക് നീങ്ങിയിരുന്ന വിപണി ലാഭമെടുപ്പിന് വിധേയമായി. വരും ദിവസങ്ങളിൽ 17200, 17450-500 എന്ന റേഞ്ച് ശ്രദ്ധിക്കാവുന്നതാണ്.

ആറ് ആഴ്ചകൾക്ക് ശേഷം ആദ്യമായി നിഫ്റ്റി ആഴ്ചയിൽ നഷ്ടത്തിൽ അടച്ചു. അടുത്താഴ്ച വശങ്ങളിലേക്ക് സൂചിക വ്യാപാരം നടത്തുമെന്ന് പ്രതീക്ഷിക്കാം.

രണ്ടാമത്തെ ദിവസവും ബാങ്ക് നിഫ്റ്റി 39000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഇരു സൂചികകൾക്കും ഗ്യാപ്പ് അപ്പ് നേട്ടം നിലനിർത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ മറക്കാം. എന്നാൽ ഇന്ന് ഓപ്പണിംഗിന് ശേഷം സൂചിക ശക്തമായ മുന്നേറ്റം നടത്തിയത് ശ്രദ്ധിക്കേണ്ടതാണ്.

ഐടി സൂചികയിലെ വിൽപ്പന സമ്മർദ്ദം കൂടി വരുന്നതായി കാണാം. 28400ന് അടുത്തായി സൂചിക സപ്പോർട്ട് എടുക്കുമെന്ന് പ്രതീക്ഷിക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023