ആഴ്ചയിൽ നേട്ടത്തിൽ അടച്ച് വിപണി, മുന്നേറ്റം തുടർന്ന് ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
market-ends-the-week-strong-bnf-continues-winning-streak-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 18752 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി നേരിയ ലാഭമെടുപ്പിന് വിധേയമായി. ശേഷം 18640 എന്ന നിലയിൽ സപ്പോർട്ട് എടുത്ത് സൂചിക തിരികെ കയറി.

തുടർന്ന്കഴിഞ്ഞ ദിവസത്തേക്കാൾ 116 പോയിന്റുകൾ/0.29 ശതമാനം താഴെയായി 18696 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു
.

43103 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ടൈറ്റ് റോജിലാണ് വ്യാപാരം നടത്തിയത്. 43000ൽ നിന്നും
താഴേക്ക് വീണ സൂചിക 42930 സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 156 പോയിന്റുകൾ/ 0.36 ശതമാനം താഴെയായി 43103 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 19232 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19200ൽ ശക്തമായ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 119 പോയിന്റുകൾ/ 0.62 ശതമാനം താഴെയായി 19249 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Auto (-1.1%), Nifty Media (+1.2%), Nifty Realty (+0.94%) എന്നിവ ഇന്ന് നീക്കം കാഴ്ചവെച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി ലാഭത്തിലാണ് കാണപ്പെടുന്നത്.

നിർണായക നീക്കങ്ങൾ

Apollo Hospital (+2%) ഓഹരി ഇന്ന് ശക്തമായ നീക്കം കാഴ്ചവെച്ചു.

ഇന്നലെ നവംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ Eicher Motors (-3.1%), M&M (-2.2%), Hero MotoCorp (-1.7%), Maruti (-1.6%), Bajaj Auto (-1.3%) എന്നിവ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

2023 ജനുവരി മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായി പറഞ്ഞതിന് പിന്നാലെ Maruti (-1.5%) ഓഹരി നഷ്ടത്തിൽ അടച്ചു.

ബിയർ വില ഉയർത്താൻ ഹൈനെക്ക് പദ്ധതിയിട്ടതിന് പിന്നാലെ UBL (+2.1%) ഓഹരി നേട്ടത്തിൽ അടച്ചു.

Balramchini (+1.7%), Eid Parry (+1.1%), Renuka Sugar (+4%), Dwarikesh Sugar (+2.7%), Dalmia Sugar (+3.%) എന്നീ ഷുഗർ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

സെപ്റ്റംബർ 2022 വരെയുള്ള ലോൺ മുഴുവനായി അടച്ച് തീർത്തിന് പിന്നാലെ Bajaj Hindusthan Sugar (+20%-UC) ഓഹരി നേട്ടത്തിൽ അടച്ചു.

ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ കമ്പനിയുടെ മാംഗനീസ് അയിര് ഉത്പാദനം 60 ശതമാനവും വിൽപ്പന 82 ശതമാനവും വർദ്ധിച്ചതിന് പിന്നാലെ

MOIL (+3.7%) ശതമാനം നേട്ടത്തിൽ അടച്ചു.

ഹൈദരാബാദിൽ ലിഥിയം അയൺ ഗിഗാ യൂണിറ്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി അറിയിച്ചതിന് പിന്നാലെ Amara Raja (+1.1%) നേട്ടത്തിൽ അടച്ചു.

2023 സെപ്റ്റംബറോടെ ശക്തമായ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ Paytm (+7.1%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ആഗോള വിപണി ദുർബലമായി കാണപ്പെടുന്നു. ഇന്ത്യൻ വിപണിയിലും നേരിയ ലാഭമെടുപ്പ് നടക്കുന്നതായി കാണാം.

ഇന്ത്യൻ വിപണിയിൽ ശക്തമായ ലാഭമെടുപ്പ് നടക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ 17900 നിലനിർത്താൻ സാധിച്ചാൽ അത് ബുള്ളുകൾക്ക് ആശ്വാസമാകും.

ബാങ്ക് നിഫ്റ്റി തുടർച്ചയായ 9 ആഴ്ചയിലും നേട്ടത്തിലാണ് ഉള്ളത്.

30000 നിലയിൽ നിഫ്റ്റി ഐടിയിൽ ഒരു റീട്രേഴ്സമെന്റ് പ്രതീക്ഷിക്കാം. 31250ൽ ശ്രദ്ധിക്കാം. ഇൻഫിയിൽ 1690 ഉം ശ്രദ്ധിക്കുക.

റിലയൻസ് ശക്തമായി നിൽക്കുന്നു.  2750, 2660 എന്നിവ ശ്രദ്ധിക്കുക.

മാർക്കറ്റ്ഫീഡ് ആപ്പിന്റെ സിഗ്നൽ ടാബിൽ ഞായറാഴ്ച നോക്കിയാൽ നിങ്ങൾക്ക് അടുത്താഴ്ചയിലെ ഇവന്റുകൾ എന്തെല്ലാമെന്ന് അറിയാൻ സാധിക്കുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023