ബജറ്റിന് മുമ്പായി വലിയ നീക്കങ്ങൾക്ക് ഒരുങ്ങി വിപണി - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
large candles in the queue pre market analysis
undefined

പ്രധാനതലക്കെട്ടുകൾ


Tech Mahindra: ഡിസംബർ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 5 ശതമാനം ഇടിഞ്ഞ് 1297 കോടി രൂപയായി.

Punjab National Bank: ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം
44 ശതമാനം ഇടിഞ്ഞ് 629 കോടി രൂപയായി.

Adani Enterprises: കമ്പനിയുടെ എഫ്.പിഒയിൽ 400 മില്യൺ ഡോളറിന്റെ നിക്ഷേപം അബുദാബി ആസ്ഥാനമായുള്ള ഐച്ച്സി നടത്തും.

BPCL: ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 36 ശതമാനം വീണ് 1747 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 17542  എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 17700ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. അവിടെ നിന്നും താഴേക്ക് വീണ സൂചിക 17400ന് അടുത്തായി സപ്പോർട്ടും രേഖപ്പെടുത്തി. തുടർന്ന് അവസാന നിമിഷം നടത്തിയ മുന്നേറ്റത്തെ തുടർന്ന് സൂചിക രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. തുടർന്ന് 45 പോയിന്റുകൾക്ക് മുകളിലായി 17667 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40018 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 40800 വരെ
എത്തിയെങ്കിലും പിന്നീട് അതും നഷ്ടപ്പെടുത്തി താഴേക്ക് വീണു. 39400ന് അടുത്തായി ശേഷം സൂചിക സപ്പോർട്ട് രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾക്ക് മുകളിലായി 40387 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.1 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി കയറിയിറങ്ങി അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിൽ കാണപ്പെടുന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY 17785-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,560, 17,500, 17,420 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,700,  17,800, 17,875 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 40,000, 39,750, 39,400  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,500, 40,750, 41,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.   

ഫിൻ നിഫ്റ്റിയിൽ 18,000, 17,865, 17,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,175, 18,280, 18,400 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.   

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 39000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 7000 രൂപയുടെ നെറ്റ് ഓഹരികൾ  വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 5500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 17.7 ആയി കാണപ്പെടുന്നു.

ആഗോള വിപണികൾ കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. എസ്.ജി.എക്സ് സൂചിക ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.  എന്നിരുന്നാലും ഇന്ത്യൻ വിപണി ഇതിനെ ഒന്നും തന്നെ പിന്തുടരുന്നില്ലെന്ന് കാണാം. മറ്റു സൂചനകൾ എല്ലാം ഇന്ത്യൻ വിപണി ദുർബലമാണെന്ന് പറയുന്നു.

നോൺ ഡിറക്ഷണൽ ഓപ്ഷൻ സെല്ലേഴ്സിന് ഇത് ഒരു കടുത്ത വെല്ലുവിളിയാകും നൽകുക. നാളെ യൂണിയൻ ബഡ്ജറ്റ് വരാനിരിക്കുന്നതിനാൽ തന്നെ വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതാണ്.

ഫിൻ നിഫ്റ്റി എക്സ്പെയറി ദിവസമാണ് ഇന്ന്. പ്രീമിയം എല്ലായിടത്തും വളരെ കൂടുതലാണെന്ന് പറയാം. ഇന്നലെ 2 മണിക്കും 3 മണിക്കും ഇടയിൽ 250 പോയിന്റുകളുടെ നീക്കമാണ് സൂചികയിൽ ഉണ്ടായത്.

ക്രൂഡ് ഓയിൽ വില ഇന്നലെ താഴേക്ക് നീങ്ങിയിരുന്നു. ഇത് ഇന്ത്യൻ വിപണിക്ക് നല്ലതാണ്. എന്നിരുന്നാലും അദാനിയുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ മുകളിലേക്ക് 17800 താഴേക്ക് 17500 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023