ഇലക്ട്രിക് വാഹന രംഗത്ത് ടെസ്‌ലയെ മുട്ടുകുത്തിക്കാനൊരുങ്ങി JLR, പിന്നിൽ ടാറ്റാ മോട്ടോർസ്

Home
editorial
jaguar-land-rovers-reimagine-strategy-all-you-need-to-know
undefined

ടാറ്റാ മോട്ടോർസിന്റെ പിന്തുണയോടെ  വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ യുഗത്തിൽ നിർണായക പങ്കുവഹിക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ (JLR) ഫെബ്രുവരി 15 വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ ലോകമെമ്പാടുമുള്ള സർക്കാരുകളും ഓഹരി ഉടമകളും ഇരുകെെയും നീട്ടിയാണ് സ്വീകരിച്ചത്. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര കാർ കമ്പനി ഈ വലിയ ദൗത്യം എങ്ങനെ നിറവേറ്റുമെന്ന് നമുക്ക് വിലയിരുത്താം.

JLR: മുന്നിലേക്ക്

ജാഗ്വാർ ലാൻഡ് റോവറിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തിയറി ബൊല്ലോറെ ആഡംബര കാറുകളെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ   നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം ലാൻഡ് റോവർ, ജാഗ്വാർ എന്നിവയെ ഇലക്ട്രിക്കിലേക്ക് മാറ്റും. ടാറ്റാ ഗ്രൂപ്പുമായി കെെകോർത്തു കൊണ്ടാകും കമ്പനി ഇത് പൂർത്തീകരിക്കുക. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന നവീന സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലും ജെ‌.എൽ.‌ആർ ശ്രദ്ധ കേന്ദ്രീകരിക്കും. എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് പ്രവർത്തനങ്ങൾക്കായി കമ്പനി പ്രത്യേകം സംഘത്തെ നിയോഗിക്കും.

2026 ഓടെ പെട്രോൾ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ജെ.എൽ.ആർ പറഞ്ഞു. ഇതിനാെപ്പം ഹെെഡ്രജൻ ഇന്ധന സെൽ ടെക്നോളജിയിലും കമ്പനി വളരെ വലിയ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. 2021 ഓടെ കമ്പനിയുടെ ആദ്യ ഇന്ധന സെൽ   ഇലക്ട്രിക് വാഹനം യുകെ നിരത്തുകളിൽ ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2039 ഓടെ നെറ്റ് സീറോ കാർബൺ പദ്ധതി വിജയകരമായി നടപ്പാക്കാമെന്ന് കമ്പനി കരുതുന്നു.

ലാൻഡ് റോവർ മുഴുവനായും  ജാഗ്വാറിന്റെ 60 ശതമാനം  മോഡലുകളും 2030 ഓടെ വെെദ്യുതീകരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.  ജാഗ്വാർ 2025 ഓടെ മാത്രമെ  ഇലക്ട്രിക് ആഡംബര കാറുകൾ വിപണിയിൽ ഇറക്കുകയുള്ളു. അതേസമയം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6 മോഡൽ ഇലക്ട്രിക് വാഹനങ്ങൾ ലാൻഡ് റോവർ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് ഹെെബ്രിഡ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന മോഡുലാർ ലോഞ്ചിറ്റ്യൂഡിനൽ ആർക്കിടെക്ചർ (MLA) സംവിധാനത്തിലും കാറുകൾ നിർമ്മിക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനായി കമ്പനി വർഷം 2.5 ബില്ല്യൺ ഡോളറാണ് (25270 കോടി രൂപ) ചെലവാക്കുന്നത്. 

അതേസമയം കമ്പനി നികുതിക്ക് ശേഷമുള്ള ലാഭം വർദ്ധിപ്പിച്ചു കൊണ്ട് പണം ഒഴുക്ക് കൂട്ടാനുള്ള ശ്രമത്തിലാണ്. 2025 ഓടെ പൂർണമായും കടത്തിൽ നിന്നും മുക്തി നേടുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

വിൽപ്പന മെച്ചപ്പെടുത്താനുള്ള നീക്കം

ടാറ്റാ മോട്ടോർസിന്റെ മൊത്തം വരുമാനത്തിൽ 79 ശതമാനവും വരുന്നത് ജാഗ്വാർ ലാൻഡ് റോവറിൽ നിന്നുമാണ്. വിൽപ്പനയിൽ ഇടിവ് സംഭവിച്ചതിനാൽ കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ടിരുന്നു. ഇത് ടാറ്റാ മോട്ടോർസിന് വളരെ വലിയ ഭാരമായി മാറി. കൊവിഡ് പ്രതിസന്ധി നേരിട്ടതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ  കമ്പനി 34,424 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഇലക്ട്രിക് വാഹനങ്ങളിലൂടെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇലക്ട്രിക് വാഹനങ്ങളുടെ വരവ് യു.കെ ചെെന എന്നിവിടങ്ങളിലെ  വിൽപ്പന വർദ്ധിപ്പിക്കുമെന്ന് കമ്പനി കരുതുന്നു. ഇതിനൊപ്പം ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കമ്പനി ആഗോള തലത്തിൽ തന്നെ 2000-ൽ ഏറെ ജീവനക്കാരെ പിരിച്ചുവിട്ടു. അതേസമയം ഡിസംബറിലെ  മൂന്നാം  പാദത്തിൽ ചെെനയിലെ  കമ്പനിയുടെ പ്രതിവഷ വിൽപ്പന 19 ശതമാനം ഉയർച്ച രേഖപ്പെടുത്തി. ആഗോള തലത്തിൽ തന്നെ ജാഗ്വാർ ലാൻഡ് റോവറിന്റെ വിൽപ്പന   നേരിയ തോതിൽ വർദ്ധിച്ചുവരുന്നതായി കാണാം. ഇലക്ട്രിക് ജാഗ്വാർ, ലാൻഡ് റോവർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.  2021 മാർച്ചോടെ  Jaguar I-Pace  എന്ന ആഡംബര കാർ അവതരിപ്പിച്ചു കൊണ്ട് കമ്പനി  ഇതിന് തുടക്കം കുറിക്കും. 

വിപണി കയ്യടക്കാൻ മത്സരം 

ബെംഗളൂരുവിൽ പുതിയ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ ഒരുങ്ങുന്നതായി യുഎസ് കമ്പനി ടെസ്ല അറിയിച്ചതിന് പിന്നാലെയാണ് ഇലക്ട്രിക് വാഹന നിർമ്മാണമെന്ന ആശയവുമായി ജാഗ്വാർ ലാൻഡ് റോവർ രംഗത്തെത്തിയത്. ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് ടെസ്ല. യുഎസ്, യൂറോപ്, ചെെന  എന്നീ രാജ്യങ്ങളിൽ ശക്തമായ സ്വാധീനം കാഴ്ചവച്ചിട്ടുള്ള കമ്പനി കൂടിയാണ് ഇത്.

Mercedes-Benz തങ്ങളുടെ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2022 ഓടെ 10 മോഡൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് ബെൻസ് പദ്ധതിയിടുന്നത്. General Motors 2035 ഓടെ തങ്ങളുടെ മുഴുവൻ വാഹനങ്ങളും വെെദ്യുതീകരിക്കുമെന്ന് വ്യക്തമാക്കി. യുഎസ് കമ്പനിയായ  Ford 2030 ഓടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വിപണിയിലെ പ്രധാന ഓട്ടോ കമ്പനികളായ  Hyundai Motor, Renault-Nissan, Volkswagen എന്നിവയും വെെകാതെ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ എത്തിക്കും. ഇതിനാൽ തന്നെ ജാഗ്വാർ ലാൻഡ് റോവർ ഇലക്ട്രിക് വാഹന രംഗത്ത് കടുത്ത മത്സരം നേരിടും.

ഇലക്ട്രിക് വാഹന രംഗത്തെ ടാറ്റാ മോട്ടോർസിന്റെ  അനുഭവസമ്പത്തും സാങ്കേതികവിദ്യകളും  ജാഗ്വാർ ലാൻഡ് റോവറിന് സാഹായകരമാകും. ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് കുറഞ്ഞ ചെലവിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ടാറ്റാ മോട്ടോർസ് വിജയം നേടി കഴിഞ്ഞു.  2020ൽ എറ്റും വിൽക്കപെട്ട കാറാണ് Tata Nexon EV. ഇലക്ട്രിക് വാഹനങ്ങളുടെ   വിൽപ്പനയിൽ മാത്രം  43.3 ശതമാനം വർദ്ധനവാണ്  പോയവർഷം രേഖപ്പെടുത്തിയത്.  ഡിസംബറിലെ മൂന്നാം പാദത്തിൽ ജെ.എൽ.ആറിന്റെ   50 ശതമാനം വിൽപ്പനയും ഇലക്ട്രിക് വാഹനങ്ങളിൽ നിന്നുമാണ്. ടാറ്റാ മോട്ടോർസിന്റെ  ഇലക്ട്രിക് വാഹന സാങ്കേതിക വിദ്യ തീർച്ചയായും ആഗോള തലത്തിൽ മറ്റു കമ്പനികളുമായുള്ള ഏറ്റെടുമുട്ടലിൽ JLR ന് സാഹായകരമാകും.

നിഗമനം 

ലോകത്തിലെ തന്നെ ഏറ്റവും ലാഭമുള്ളതും   സുസ്ഥിരവുമായ ആഡംബര വാഹന നിർമ്മാണ കമ്പനിയായി നിലനിൽക്കുക എന്നതാണ് JLR -ന്റെ ലക്ഷ്യം.  ഇലക്ട്രിക് വാഹനങ്ങൾ പരിസ്ഥിതിക്ക് ഗുണകരമായി ഭവിക്കുമെന്നും കമ്പനി വിശ്വസിക്കുന്നു. ടാറ്റാ മോട്ടോർസിന്റെ ശക്തമായ പിന്തുണയോടെ ദൃഡനിശ്ചയമുള്ള ഒരു മാനേജ്മെന്റിനെ മുൻ നിർത്തി ഇലക്ട്രിക് വാഹന രംഗത്തെ മറ്റു കമ്പനികളെ നേരിടാനാണ്  ജാഗ്വാർ ലാൻഡ് റോവറിന്റെ തീരുമാനം. ഇലക്ട്രിക് വാഹനത്തിന്റെ ആഗോള വിപണി കീഴടക്കുന്നതിനായി JLR നടത്തുന്ന നീക്കങ്ങൾ എന്തെല്ലാമെന്ന് കണ്ട് തന്നെ അറിയാം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023