Download the App

Market

മുന്നേറ്റം തുടർന്ന് ഐടി ഓഹരികൾ, സാമ്പത്തിക ഓഹരികളിൽ ശ്രദ്ധിക്കുക - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഡിസംബർ പാദത്തിൽ Axis Bank-ന്റെ അറ്റാദായം 62 ശതമാനം ഉയർന്നു. Zensar Technologies-ന്റെ അറ്റാദായം 16 ശതമാനം കുറഞ്ഞു. നിഫ്റ്റി ഐടി 1.9 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

By Amal M Prashanth2 min read
IT Stocks Leading From the Front - Pre Market Analysis

Key takeaways

  • ഡിസംബർ പാദത്തിൽ Axis Bank-ന്റെ അറ്റാദായം 62 ശതമാനം ഉയർന്ന് 5853 കോടി രൂപയായി.
  • ഡിസംബർ പാദത്തിൽ Maruti Suzuki-യുടെ വരുമാനം 17 ശതമാനം ഉയർന്ന് 27162 കോടി രൂപയായി.
  • ഡിസംബർ പാദത്തിൽ Zensar Technologies-ന്റെ അറ്റാദായം 16 ശതമാനം കുറഞ്ഞ് 76.5 കോടി രൂപയായി.
  • നിഫ്റ്റി ഐടി 1.9 ശതമാനം നേട്ടത്തിൽ അടച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 200 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രധാനതലക്കെട്ടുകൾ

Axis Bank: ഡിസംബർ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 62 ശതമാനം ഉയർന്ന് 5853 കോടി രൂപയായി. പലിശയിനത്തിലുള്ള വരുമാനം 32 ശതമാനം ഉയർന്ന് 11459 കോടി രൂപയായി.

Maruti Suzuk: ഡിസംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 17 ശതമാനം ഉയർന്ന് 27162 കോടി രൂപയായി.

Zensar Technologies: ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം
16 ശതമാനം വീണ് 76.5 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 18116 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം മുകളിലേക്ക് കയറിയെങ്കിലും പിന്നീട് താഴേക്ക് വീണു. തുടർന്ന് 91 പോയിന്റുകൾക്ക്  മുകളിലായി 18119 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42893 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വളരെ ചെറിയ റേഞ്ചിനുളളിലാണ് വ്യാപാരം നടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 314 പോയിന്റുകൾക്ക് മുകളിലായി 42821 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.9 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി, യൂറോപ്യൻ വിപണി നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും തുറന്നിട്ടില്ല.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY 18235-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,085, 18,025, 17,945 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,125,18,165, 18,230 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 42,700, 42,500, 42,290  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  42,650, 42,720, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.   

ഫിൻ നിഫ്റ്റിയിൽ 18,840, 18,760, 18,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,890, 18,940, 19,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.   

നിഫ്റ്റിയിൽ 18100ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18100ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 43000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 42500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 200 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.6 ആയി  കാണപ്പെടുന്നു.

ആഗോള വിപണികൾ മുന്നേറ്റം തുടരുന്നതായി കാണാം. ഡൌ ജോൺസിലേക്ക് നോക്കിയാൽ 33000ൽ നിന്നും ശക്തമായ മുന്നേറ്റം നടന്നു. ഇത് ഒരു പുൾ ബാക്ക് ആണെങ്കിലും ഇതിലെ പോസിറ്റീവ് മറ്റു വിപണികളിലും കണാം. നാസ്ഡാക് നഷ്ടം നികത്താൻ ശ്രമിക്കുകയാണ്.
നിഫ്റ്റി ഐടിയും ഇതിനെ പിന്തുടരുന്നുണ്ട്.

ഓപ്പണിംഗിന് ശേഷം കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയുടെ മൂമെന്റ് നഷ്ടമായിരുന്നു. പ്രതിബന്ധത്തിൽ തട്ടിയ സൂചിക താഴേക്ക് വീണു. ആഗളോ വിപണികളുടെ പിന്തുണയോടെ ഇന്ന് ഈ പ്രതിബന്ധം സൂചിക മറികടക്കുമൊ എന്ന് നോക്കാം.

ജപ്പാനിൽ നിന്നും വരുന്ന ഡാറ്റാ പോസ്റ്റീവ് അല്ല. ഫാക്ടറി പ്രവർത്തനങ്ങൾ കുറഞ്ഞുവരികയാണ്. എന്നിരുന്നാലും നിക്കി ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

സാമ്പത്തിക ഓഹരികളിലേക്ക് ശ്രദ്ധിക്കുക. 18,840-18,940 എന്ന റേഞ്ച് ഫിൻ നിഫ്റ്റിയിൽ ശ്രദ്ധിക്കുക. 18500ൽ നിന്നും സൂചികയിൽ ശക്തമായ നീക്കമാണ് നടന്നത്. 19000 ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ മുകളിലേക്ക് 18165 താഴേക്ക് 18085 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

What was Axis Bank's net profit for the December quarter?

Axis Bank's net profit for the quarter ended December was Rs 5,853 crore, a 62% year-on-year growth.

What is the expected revenue growth for Maruti Suzuki in the December quarter?

Maruti Suzuki is expected to report revenue growth of 17% YoY to Rs 27,162 crore for the December quarter.

Where is the highest call OI build-up for NIFTY?

NIFTY has the highest call OI build-up at 18,100.

What is the INDIA VIX at?

INDIA VIX is at 13.6.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min