ഐടി മേഖലയിലെ ജോലിഭാരം, ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് തടയാൻ കമ്പനികൾക്ക് ആകുമോ?

Home
editorial
it firms and high attrition rate
undefined

ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായ സമയത്ത് പോലും
ഐടി കമ്പനികൾ എല്ലാം തന്നെ ജീവനക്കാരുടെ  ശമ്പളം വർദ്ധിപ്പിക്കുകയും കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്തത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ഈ സ്ഥാപനങ്ങൾ എല്ലാം തന്നെ  വർക്ക്-ഫ്രം-ഹോം മാതൃക സ്വീകരിക്കുന്നതിൽ വിജയിച്ചു. ഇത് വളരെയധികം പ്രയോജനകരമാണെന്നും തെളിഞ്ഞു. ഐടി കമ്പനികൾ കഴിഞ്ഞ പാദത്തിൽ വളരെ വിലയ നേട്ടം കെെവരിച്ചപ്പോൾ ഈ കമ്പനികളിലെ ഭൂരിഭാഗം ജീവനക്കാരും രാജിവച്ചു പോകുന്നതാണ് കണ്ടത്. എന്ത് കൊണ്ടാണ് ഇവർ ജോലി ഉപേക്ഷിച്ച് പോയത്? ഐടി മേഖലയിൽ അധികം അറിയപ്പെടാത്ത ചില മോശം സംഭവങ്ങൾ തന്നെയാണ് ഇതിന് കാരണം. ഇത് ഐടി കമ്പനികളെ എല്ലാം തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇതിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്നും ഐടി മേഖലയെ ഇത് എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നുമാണ്  മാർക്കറ്റ്ഫീഡ്  ഇന്ന് ചർച്ചചെയ്യുന്നത്.

ഉയർന്ന അറ്റ്റിഷൻ റേറ്റ്

2021 സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ  പുറത്തുവിട്ടതിന് ഒപ്പം തന്നെ ഐടി കമ്പനികൾ എല്ലാം ഉയർന്ന അറ്റ്റിഷൻ റേറ്റ് രേഖപ്പെടുത്തിയിരുന്നു. കമ്പനിയിൽ നിന്നും വിരമിക്കുകയോ പിരിഞ്ഞ് പോവുകയോ ചെയ്ത ജീവനക്കാരുടെ എണ്ണത്തെ സൂചിപ്പിക്കുന്നതാണ് അറ്റ്റിഷൻ റേറ്റ്. ഉയർന്ന അറ്റ്റിഷൻ റേറ്റ് സൂചിപ്പിക്കുന്നത് എന്തെന്നാൽ ജീവനക്കാർ ഒന്നും തന്നെ അവരുടെ ജോലിയിൽ സംതൃപ്തരല്ലെന്നതാണ്. നീണ്ട ജോലി സമയവും ലക്ഷ്യങ്ങൾ‌ നിറവേറ്റുന്നതിനുള്ള സമ്മർദ്ദവും സഹിക്കേണ്ടിവരുന്നതിനാൽ  പൊതുവെ ഐടി മേഖലയിൽ അറ്റ്റിഷൻ നിരക്ക് വളരെ കൂടുതലാണ്. ഇത് ജീവനക്കാരിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുകയും ജീവനക്കാരെ അവരുടെ ക്ഷേമത്തിനായി ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. ഇത് ഐടി മേഖലയിലെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്നാണ്. ഇത് കമ്പനിയുടെ മൊത്തം പ്രവർത്തനങ്ങളെ തന്നെ സാരമായി ബാധിച്ചേക്കും. ജീവനക്കാരെ മാറ്റി നിയമിക്കുന്നത്  കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

നാലാം പാദത്തിൽ ടി.സി.എസിന്റെ അറ്റ്റിഷൻ നിരക്ക് 7.2 ശതമാനമായിരുന്നു. ഇൻഫോസിസിന്റെ അറ്റ്റിഷൻ നിരക്ക് 15.2 ശതമാനമായി ഉയർന്നു. മൂന്നാം പാദത്തിൽ ഇത് 10 ശതമാനം മാത്രമായിരുന്നു. വിപ്രോയുടെ അറ്റ്റിഷൻ നിരക്ക് നാലാം പാദത്തിൽ 12.1 ആയി രേഖപ്പെടുത്തി. മുൻ പാദത്തിൽ ഇത് 11 ശതമാനമായിരുന്നു. മാർച്ച് പാദത്തിൽ എച്ച്.സി.എൽ ടെക്കിന്റെ അറ്റ്റിഷൻ നിരക്ക് 9.9 ശതമാനമായി രേഖപ്പെടുത്തി. അതേസമയം  ഹാപ്പീസ്റ്റ് മെെൻഡിന്റെ അറ്റ്റിഷൻ നിരക്ക് 12.4 ശതമാനമായി. ഈ കാണക്കുകൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത് ഐടി മേഖലയിൽ  കഴിവുള്ളവരുടെ ആവശ്യകത വർദ്ധിച്ചു വരുന്നു എന്നതാണ്. ഇതിനാൽ തന്നെ ഐടി കമ്പനികൾ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചു.

കഴിവുള്ള ജീവനക്കാരുടെ ആവശ്യകത 

കൊവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ക്ലൗഡ് എഞ്ചിനീയറിംഗ്, ബിഗ് ഡാറ്റ, ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), സൈബർ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ ഡിജിറ്റൽ മേഖലയുടെ ആവശ്യകത വളരെ വലിയ രീതിയിൽ ഉയർന്നു. ഇതുമായി ബന്ധപ്പെട്ട് അനേകം ഓർഡറുകളാണ് ടെക് കമ്പനികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഐടി കമ്പനികൾ തങ്ങളുടെ നിലവിലുള്ള ജീവനക്കാർക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകി അവരെ നിലനിർത്തുന്നു. 

  • ഇൻഫോസിസ് തങ്ങളുടെ എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻ പ്രോഗ്രാമിലേക്ക് കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിയതായി അറിയിച്ചു. മുൻ‌കൂട്ടി നിശ്ചയിച്ച വിലയ്ക്ക് സ്ഥാപനത്തിന്റെ ഓഹരികൾ സ്വന്തമാക്കാൻ ജീവനക്കാരെ അനുവദിക്കുന്ന ഒരു പദ്ധതിയാണ് ഇ.എസ്.ഒ.പി. നിലവിലുള്ള ജീവനക്കാരെ നിലനിർത്തുന്നതിനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന്  ഇൻഫോസിസ് കരുതുന്നു. കഴിവുള്ള പുതിയ  ജീവനക്കാരെ കമ്പനിയിലേക്ക് ആകർഷിക്കുന്നതിനും ഇത് സാഹായിക്കും. അതിനൊപ്പം കമ്പനി ഡിജിറ്റൽ സ്കിൽ ടാഗുകളും ബോണസായി നൽകുന്നു. ജൂലെെ മുതൽ ശമ്പളവർദ്ധനവ് നടപ്പാക്കി നൽകും.
  • ടി.സി.എസ് തങ്ങളുടെ എല്ലാ ജീവനക്കാർക്കും ഏപ്രിലിൽ തന്നെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലെ അനേകം മുതിർന്ന ജീവനക്കാർക്ക് 6 മുതൽ 8 ശതമാനം വരെ ശമ്പള വർദ്ധനവാണ് ഉണ്ടായത്. 2022 സാമ്പത്തിക വർഷത്തേക്ക് 40000 പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായും കമ്പനി അറിയിച്ചു. ഇത് നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാൻ സഹായിക്കും.

  • വിപ്രോ ജനുവരിയിൽ ശമ്പള വർദ്ധനവ് ഏർപ്പെടുത്തിയിരുന്നു. ജൂണിൽ വീണ്ടും ഇത് വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. 2022 സാമ്പത്തിക വർഷം  പുതിയ ജീവനക്കാരെ നിയമിക്കാനും കമ്പനി പദ്ധതിയിടുന്നു. കഴിഞ്ഞ വർഷം കമ്പനി 9000 ജീവനക്കാരെയാണ് പുതുതായി ജോലിക്കെടുത്തത്.

  • വർദ്ധിച്ചുവരുന്ന ആവശ്യകത  നിറവേറ്റുന്നതിനായി ഈ വർഷം 20,000 ജീവനക്കാരെ പുതുതായി നിയമിക്കുമെന്ന് എച്ച്സി‌എൽ ടെക് അറിയിച്ചു. 16000 ജീവനക്കാർക്ക് അവരുടെ കഴിവിന് അനുസരിച്ച് 25 മുതൽ 30 ശതമാനം വരെ ആനുകൂല്യമാണ് കമ്പനി നൽകുന്നത്.

ഐടി മേഖലയിലെ പ്രതിസന്ധി തുടർന്നേക്കുമോ?

എല്ലാ ഐടി കമ്പനികളും വിദഗ്ദ്ധരായ  തൊഴിലാളികളുടെ ആവശ്യകതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ടുവരികയാണ്. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും നൽകി  പ്രവർത്തന ക്ഷമത കൂടിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള മത്സരത്തിലാണ് കമ്പനികൾ. 

ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളുമുണ്ടായിട്ടും ഇത്തരം കമ്പനികളിൽ ഏതാനും മാസങ്ങൾ  ജോലി ചെയ്തതിന് ശേഷം ജീവനക്കാർ ഇവിടെ നിന്നും ജോലി ഉപേക്ഷിച്ച് പോകുന്നതായി കാണാം. എച്ച്ആർ കൺസൾട്ടിംഗ് സ്ഥാപനമായ എച്ച്എൻ ഡിജിറ്റലിന്റെ  റിപ്പോർട്ട് പ്രകാരം  2021 ൽ ഏകദേശം 20 കോടി ഐടി-ബിപിഎം ജീവനക്കാർ നിലവിലുള്ള തസ്തികകളിൽ നിന്ന് രാജിവയ്ക്കാൻ സാധ്യതയുണ്ട്. 2021 അവസാനത്തോടെ ഐടി മേഖലയുടെ അറ്റ്റിഷൻ വളർച്ച  22  ശതമാനം എത്തിയേക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പലരും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും അവരുടെ അറിവും സർഗ്ഗാത്മകതയും പ്രകടിപ്പിക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ തേടി പോകുന്നു. മാത്രമല്ല, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ  ജീവനക്കാർ അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് കൂടുതൽ ഊന്നൽ നൽകുന്നു.

പോയവർഷം കമ്പനിക്ക് തങ്ങളുടെ സിസ്റ്റങ്ങളെയും ജീവനക്കാരെയും ഓൺലെെനിലേക്ക് മാറ്റേണ്ടി വന്നു. ഇത് ചെലവ് വർദ്ധിക്കാൻ കാരണമായി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ജീവനക്കാരനെ നഷ്ടപ്പെടുമ്പോൾ കമ്പനികൾക്ക് പലപ്പോഴും വളരെ ഉയർന്ന ചെലവ് നേരിടേണ്ടിവരുന്നു.  ശമ്പള വർദ്ധനവ്  മുൻനിര സ്ഥാപനങ്ങളുടെ പ്രവർത്തന മാർജിനെ ബാധിച്ചേക്കും. ശമ്പള വർദ്ധനവിന് പുറമെ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാരെ തൃപ്‌തിപ്പെടുത്തുന്നതിന് നിർണയകമായ പദ്ധതികൾ നടപ്പാകേണ്ടതുണ്ട്. നമുക്ക് നോക്കാം ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ, ടി.സി.എസ് തുടങ്ങിയ കമ്പനികൾ ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023