പാരച്യൂട്ട് ഓയിലിനെ മാത്രം ആശ്രയിച്ചാണോ മാരിക്കോ മുന്നോട്ട് പോകുന്നത്? നിക്ഷേപകർ അറിയാൻ

Home
editorial
is-marico-overly-dependent-on-parachute
undefined

പാരച്യൂട്ട് ഹെയൽ ഓയിലിന്റെ പരസ്യം കുട്ടിക്കാലം മുതൽക്കെ നമ്മൽ കണ്ടു വരുന്നതാണ്. താരൻ, മുടികൊഴിച്ചിൽ തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾക്ക് ഈ ഹെയർ ഓയിൽ പരിഹാരം നൽകുന്നു. സ്ത്രീ ജനങ്ങളുടെ ഹൃദയം കീഴടക്കിയ പാരച്യൂട്ട് ഹെയർ ഓയിൽ നിർമിക്കുന്നത് ഏത് കമ്പനിയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതേ ഇന്ന് നമ്മൾ പാരച്യൂട്ട് കോക്കനട്ട് ഓയിൽ നിർമിക്കുന്ന മാരിക്കോയുടെ വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്.

മാരിക്കോ തങ്ങളുടെ പാരച്യൂട്ട് ഓയിലിനെ മാത്രം ആശ്രയിച്ചാണോ നിലവിൽ മുന്നോട്ട് പോകുന്നത്, അതോ എഫ്.എം.സി.ജി ഉത്പന്നങ്ങളിലൂടെ ബിസിനസ് പോർട്ട്ഫോളിയോ വൈവിധ്യവത്കരിച്ചു കൊണ്ട് മുന്നേറുമോ എന്നാണ് ഈ ലേഖനത്തിലൂടെ  ഞങ്ങൾ ഇന്ന് പരിശോധിക്കുന്നത്. 

മാരിക്കോയുടെ വിവിധ ബിസിനസ് മേഖലകൾ

 1. Coconut Oil: പാരച്യൂട്ട് കോക്കനട്ട് ഓയിൽ ഈ വിഭാഗത്തിലെ പ്രധാന ഉത്പന്നമാണ്. നിഹർ ഓയിൽ, മലബാർ ഓയിൽ എന്നിവയും ഇതിൽ ഉൾപ്പെടും. പാരച്യൂട്ടിന് ഇന്ത്യയിൽ 54 ശതമാനത്തിന്റെ വിപണി വിഹിതമാണുള്ളത്.

 2. Value-Added Oil: മുടിയുടെ ആരോഗ്യം നിലനിർത്താൻ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങൾ ഈ വിഭാഗത്തിൽ പെടുന്നു.

 3. Saffola Oil & Food: സഫോള ബ്രാൻഡിന് കീഴിലുള്ള എല്ലാ ഉത്പ്പന്നങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടും. ശുദ്ധീകരിച്ച പാചക എണ്ണ, ഓട്സ്, തേൻ, നൂഡിൽസ് എന്നിവയാണ് പ്രധാന ഉത്പ്പന്നങ്ങൾ.
  മസാല ഓട്സ് സെഗ്മെന്റിൽ 94 ശതമാനം വോള്യം ഷെയറാണ് കമ്പനിക്കുള്ളത്.

 4. Male Grooming, Beauty & hair nourishment: ഇത് കമ്പനിയുടെ വളരെ ചെറിയ ഒരു വിഭാഗമാണ്. ഈ ബിസിനസിൽ നിന്നും 2 ശതമാനം വരുമാനം മാത്രമാണ് ലഭിക്കുന്നത്. ഹെയർ ക്രീമുകളും ഡിയോഡറന്റുകളും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളും ഈ വിഭാഗത്തിൽ പെടും.

 5. Health & Hygiene: കൊവിഡ് 19 വ്യാപകമായതിന് പിന്നാലെയാണ് കമ്പനി ഈ വിഭാഗത്തിന് തുടക്കം കുറിച്ചത്. പൗരന്മാരുടെ വർദ്ധിച്ചുവരുന്ന ശുചിത്വ ആശങ്കകൾ ഇത് പരിഹരിക്കും. സാനിറ്റൈസർ ഇതിൽ ഉൾപ്പെടും. 0.5 ശതമാനം വരുമാനമാണ് മാരിക്കോയ്ക്ക് ഈ വിഭാഗത്തിൽ നിന്നും ലഭിക്കുക.

ഇപ്പോൾ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലുള്ള ബിസിനസുകളെ പറ്റി നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും. 2022 സാമ്പത്തിക വർഷം മുതൽ ആരോഗ്യം ശുചിത്വം എന്നിവയിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറയ്ക്കുമെന്ന് നിക്ഷേപ അവതരണത്തിൽ കമ്പനി പരാമർശിച്ചിരുന്നു. പ്രവർത്തി പരിചയം ഇല്ലാത്ത  ഒരു വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി ആഗ്രഹിക്കുന്നില്ലെന്നത് നല്ല സൂചനയാണ്.

പ്രധാന ഏറ്റെടുക്കലുകളും ഉത്പന്നങ്ങളും

കഴിഞ്ഞ ദശകത്തിലുടനീളമുള്ള കമ്പനിയുടെ ചില പ്രധാന ഏറ്റെടുക്കലുകളും ഉത്പ്പന്നങ്ങളും നമുക്ക് നോക്കാം.

 1. 2010 – മാരിക്കോ സഫോള ബ്രേക്ക് ഫാസ്റ്റ്, ഓട്സ് എന്നിവ അവതരിപ്പിച്ചു.

 2. 2011 – ICP. X-Men എന്ന ഡിയോഡ്രെന്റ് ബ്രാൻഡ് ഏറ്റെടുത്തു.

 3. 2012 –  Livon & Setwet മാരിക്കോ ഏറ്റെടുത്തു.

 4. 2017-18 – ബേർഡോ എന്ന സ്റ്റാർട്ട് അപ്പിൽ നിക്ഷേപിച്ചു.

 5. 2018-19 – സഫോള ഫിറ്റ്ഫൈ, കാവ്യ യൂത്ത്, കോസോ സോൾ എന്നിവ അവതരിപ്പിച്ചു.
   
 6. 2020 – ബേർഡോയുടെ 100 ശതമാനം ഓഹരിയും  ഏറ്റെടുത്തു.

 7. 2020– സഫോള ഹണി അവതരിപ്പിച്ചു.

വിപണിയിലെ പുതിയ അവസരങ്ങൾ കണ്ടെത്തുകയും അതിന് ആവശ്യമായ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിലും കമ്പനി പ്രത്യേകം ശ്രദ്ധചെലുത്തുന്നു. 

കഴിഞ്ഞ പത്ത് വർഷത്തെ കമ്പനിയുടെ പ്രവർത്തനങ്ങൾ

ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം പുതിയ ഏറ്റെടുക്കലുകളും പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതും എല്ലാം തന്നെ വളരെ നല്ല കാര്യമാണ്. ഈ ഉത്പന്നങ്ങൾ എല്ലാം തന്നെ എങ്ങനെ കമ്പനിയുടെ മുന്നിലേക്കുള്ള വളർച്ചയെ സ്വാധീനിക്കുമെന്ന് നോക്കാം.

കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 7533 കോടി രൂപയിൽ നിന്നും 8048 കോടി രൂപയായി വർദ്ധിച്ചു. മൊത്തം 5.8 ശതമാനത്തിന്റെ സി.എ.ജി.ആർ വളർച്ചയാണ് കമ്പനി നേടിയത്. നികുതിക്ക് ശേഷമുള്ള ലാഭമെന്നത് 2015 സാമ്പത്തിക വർഷം 533 കോടി രൂപയിൽ നിന്ന് 1043 കോടി രൂപയായി.  മൊത്തം 11.8 ശതമാനത്തിന്റെ സി.എ.ജി.ആർ വളർച്ച നേടി.

മാരികോയുടെ വരുമാനത്തിലേക്കുള്ള ഓരോ വിഭാഗങ്ങളുടെയും സംഭാവനയാണ് ചുവടെ കൊടുത്തിട്ടുള്ളത്. 

കമ്പനിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കോക്കനട്ട് ഓയിലിൽ നിന്നുമാണെന്നത് ചാർട്ടിൽ നിന്നും വ്യക്തമാണ്. ഇതിനൊപ്പം സഫോള ബ്രാൻഡ് 2015 സാമ്പത്തിക വർഷത്തിൽ നിന്നും അതിന്റെ വരുമാനം 14 ശതമാനം വർദ്ധിപ്പിച്ച് 2021ൽ 27 ശതമാനമാക്കി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വാല്യു അഡഡ് ഓയിൽ ബിസിനസിന് മങ്ങൽ ഏറ്റിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഏവരും ചെലവ് കുറച്ചത് ഇതിന് കാരണമായേക്കാം. 

എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ

മാരിക്കോ ഒരു എഫ്.എം.സി.ജി കമ്പനിയായതിനാൽ തന്നെ എതിരാളികളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്.

ചെലവുകൾ തീർക്കുകയും നികുതി നൽകുന്നതിനും മുമ്പുള്ള കമ്പനിയുടെ ലാഭത്തെയാണ് പ്രോഫിറ്റ് ആഫ്റ്റർ ടാക്സ് എന്ന് പറയുന്നത്. 

എഫ്.എം.സി.ജിയുടെ ശരാശരി പിബിടി എന്നത് 15.8 ശതമാനമാണ്. മാരിക്കോയ്ക്ക് 18.6 ശതമാനമാണുള്ളത്. ഇതിന് അർത്ഥം മാരിക്കോ ഓരോ 100 രൂപയ്ക്കും 18.6 രൂപ വീതം പി.ബി.ടി നേടുന്നു. 

നിഗമനം

വെളിച്ചെണ്ണ, വാല്യു ആഡഡ് ഓയിൽ എന്നീ വിഭാഗങ്ങളിൽ കമ്പനിക്ക് ശക്തമായ സാന്നിധ്യമാണുള്ളത്. ഇതിനൊപ്പം തന്നെ സഫോള എന്ന ബ്രാൻഡ് ഉപയോഗിച്ച് കൊണ്ട് എഫ്.എം.സി.ജി മേഖല കീഴടക്കാനുള്ള ശ്രമത്തിലാണ് മാരിക്കോ. ഭക്ഷണ പദാർത്ഥം മാത്രമല്ല മറിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ബിയർഡോ, ലിവോൺ എന്നീ ഗ്രൂമിംഗ് ഉത്പന്നങ്ങളും കമ്പനി അവതരിപ്പിക്കുന്നു. കമ്പനി ഇറക്കുന്ന ഉത്പന്നങ്ങൾക്ക് എല്ലാം തന്നെ വളരെ നല്ല വിപണി വിഹിതമാണുള്ളത്. മാരിക്കോ പലപ്പോഴും മത്സരം കുറഞ്ഞ വിപണിയിൽ ശക്തമായ പ്രകടനം കാഴ്ചവക്കുന്നു. ഇതിലൂടെ കമ്പനിക്ക് ഉയർന്ന ലാഭം നിലനിർത്താൻ സാധിക്കും.

മാരിക്കോ അവരുടെ ബിസിനസ്സിൽ മുൻപന്തിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നതായി നമുക്ക് മനസിലാക്കാം. കമ്പനിയുടെ ഭാവിയിലെ ബിസിനസ് വളർച്ചയ്ക്ക് ഇത് അടിത്തറയാകും. ഇതിനാൽ തന്നെ ദീർഘകാല നിക്ഷേപത്തിനായി മാരിക്കോയെ പരിഗണിക്കാവുന്നതാണ്. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023