40000 കീഴടക്കാൻ ഒരുങ്ങി ബാങ്ക് നിഫ്റ്റി? 17900 മറികടന്ന് ഫിൻ നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് വലിയ ഗ്യാപ്പ് ഡൌണിൽ 17144 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസത്തിൽ പുതിയ ഉയർന്ന നില രേഖപ്പെടുത്തി മുന്നേറി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ 17280-300 എന്ന സമ്മർദ്ദം മറികടന്ന സൂചിക ദിവസത്തെ പുതിയ ഉയർന്ന നിലയായ 17328 രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 126 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17311 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39295 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വ്യക്തമായി ബുള്ളിഷ് സൂചന നൽകിയിരുന്നു. കഴിഞ്ഞ ദിവസത്തെ സപ്പോർട്ടിൽ നിന്നും തിരികെ കയറി വെള്ളിയാഴ്ചത്തെ ഉയർന്ന നില മറികടന്ന സൂചിക ശക്തമായ നീക്കമാണ് കാഴ്ചവെച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 614 പോയിന്റുകൾ/ 1.56 ശതമാനം മുകളിലായി 39920 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Bank (+1.5%), Nifty Finserv (+1.1%), Nifty PSU Bank (+3.4%) എന്നീ മേഖലാ സൂചികകൾ നേട്ടത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാൻ, തായ്വാൻ വിപണി 1 ശതമാനത്തിൽ ഏറെ ഇടിഞ്ഞു. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
ആദ്യത്തെ ബ്രേക്ക് ഔട്ടിന് ശേഷം SBIN (+3.1%) ഓഹരി ഏറെ നേരം വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. പിന്നീട് മുന്നേറ്റം നടത്തിയ സൂചിക നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
നിഫ്റ്റി മെറ്റൽ ഓഹരികളായ Hindalco (-2.2%), JSW Steel (-1.3%), Tata Steel (-0.55%) എന്നിവ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. ഏപ്രിൽ- സെപ്റ്റംബർ കാലയളവിൽ സ്റ്റീൽ കയറ്റുമതി 50 ശതമാനം ഇടിയുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Bank of Baroda (+4.3%), Bank of Maharshtara (+5%), Canara Bank (+4.7%), India Bank (+6.3%) എന്നീ പി.എസ്.യു ബാങ്കുകൾ ഇന്ന് നേട്ടത്തിൽ അടച്ചു.
രണ്ടാം പാദത്തിൽ അറ്റാദായം 20 ശതമാനം ഉയർന്നതിന് പിന്നാലെ HDFC Bank (+0.52%) ഓഹരി നേട്ടത്തിൽ അടച്ചു. എന്നിരുന്നാലും 1450 എന്ന പ്രതിബന്ധം മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.
Axis Bank (+1.7%), ICICI Bank (+1.7%), IDFC First Bank (+2.6%), IndusInd Bank (+1.5%), Kotak Bank (+1.3%) എന്നീ ബാങ്കിംഗ് ഓഹരികളും നേട്ടത്തിൽ അടച്ചു.
5G സ്റ്റാൻഡ്‌ലോൺ നെറ്റ്‌വർക്ക് നിർമ്മിക്കാൻ ജിയോ എറിക്‌സണുമായി കൈകോർത്തതിന് പിന്നാലെ Reliance’s (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.
നിക്ഷേപകനായ ശങ്കർ ശർമ്മ കമ്പനിയുടെ 11.5 ലക്ഷം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെ BLS International (+9.8%) ഓഹരി നേട്ടത്തിൽ അടച്ചു. ഇത് കമ്പനിയുടെ ഫണ്ടമെന്റൽസിന് ഒരു പൊൻ തൂലവലാണ്.
IRB Infra (+10.6%) ഓഹരി നേട്ടത്തിൽ അടച്ചു.
രണ്ടാം പാദത്തിൽ അറ്റാദായം 58 ശതമാനം ഉയർന്നതിന് പിന്നാലെ
Just dial (+4.6%) ഓഹരി നേട്ടത്തിൽ അടച്ചു.
രണ്ടാം പാദത്തിൽ അറ്റാദായം 67.5 ശതമാനം ഇടിഞ്ഞതിന് പിന്നാലെ Shree Cements (1-.6%) ഓഹരി നഷ്ടത്തിൽ അടച്ചു.
ACC(+1.1%), PVR (-0.20%), Bank of Maharashtra (+5%), Thangamayil Jewellers (-9.7%) എന്നീ ഓഹരികളുടെ രണ്ടാം പാദ ഫലങ്ങളും ഇന്ന് പുറത്തുവന്നിരുന്നു.
വിപണി മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച നിഫ്റ്റിയിൽ ഗ്യാപ്പ് അപ്പ് ഓപ്പണിംഗുകൾ കണ്ടിരുന്നെങ്കിലും ഇന്നാണ് ശരിക്കും സൂചിക ബുള്ളിഷായി കാണപ്പട്ടത്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവ ഇന്ന് നഷ്ടത്തിലാണ് തുറന്നത്. അതിന് ശേഷം വിവിധ പ്രതിബന്ധങ്ങൾ മറികടന്ന സൂചിക ഇടയ്ക്കിടെ വശങ്ങളിലേക്ക് നീങ്ങി നിലനിന്നു. വരും ദിവസങ്ങളിൽ ഈ നേട്ടം സൂചിക നിലനിർത്തിയേക്കും.
10 ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് നിഫ്റ്റി 17300ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കുന്നത്. 17450-500 എന്നിവ ശക്തമായി മറികടന്നാൽ ബുള്ളിഷ് ട്രെൻഡ് ഉറപ്പിക്കാവുന്നതാണ്.
40000ൽ നിന്നും വെറും 80 പോയിന്റുകൾ മാത്രം ദൂരെയാണ് ബാങ്ക് നിഫ്റ്റി ഇപ്പോഴുള്ളത്. ഗ്യാപ്പ് അപ്പ് സഹായം ഇല്ലാതെ 40000 മറികടന്നാൽ മാത്രമെ സൂചിക ശക്തമാണെന്ന് പറയാൻ സാധിക്കുകയുള്ളു. 1450-60 എന്ന പ്രതിബന്ധം മറികടന്നാൽ എച്ച്.ഡി.എഫ്.സി ബാങ്ക് നിർണായക പങ്ക് വഹിച്ചേക്കും.
ഫിൻ നിഫ്റ്റി 17900ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചത് കാണാം. നാളത്തെ എക്സെപയറിയിൽ കൂടി ഇത് നിലനിർത്താൻ സൂചികയ്ക്ക് സാധിച്ചാൽ വൈകാതെ ഇത് 18000 മറികടന്നേക്കാം.
ICICI Bank, Axis Bank, Kotak Bank, SBI എന്നിവ ശക്തമായ നേട്ടത്തിൽ അടച്ചു.
HDFC Bank, Reliance, Infosys, HDFC എന്നീ ഓഹരികളിൽ 500 കോടിക്ക് മുകളിൽ ബ്ലോക്ക് ഡീലും ഇന്ന് നടന്നിരുന്നു.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display