Intellect Design Arena; ഫിൻടെക് കമ്പനിയുടെ അനന്ത സാധ്യതകൾ

Home
editorial
intellect-design-arena-company-analysis
undefined

സാമ്പത്തിക മേഖലയിൽ ഉൾപ്പെടെ എല്ലാ മേഖലയിലുമുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിച്ചുവരികയാണ്. ധനകാര്യവും സാങ്കേതികവിദ്യയും സംയോജിപ്പിക്കുമ്പോൾ  അവിടെ
ഫിൻ‌ടെക്ക്  ജന്മമെടുക്കുന്നു.സാങ്കേതികവിദ്യയുടെ സഹായമില്ലാതെ സാമ്പത്തിക മേഖലയ്ക്ക് ഭാവിയിൽ കാര്യക്ഷമമായി മുന്നോട്ട് പോകാൻ കഴിയില്ല. ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന അത്തരം ഫിൻടെക് കമ്പനിയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

Intellect Design Arena

വിവിധ സാമ്പത്തിക സാങ്കേതിക സേവനങ്ങൾ ഉറപ്പു നൽകുന്ന സ്ഥാപനമാണ് ഇന്റലക്റ്റ് ഡിസൈൻ അരീന ലിമിറ്റഡ്. കമ്പനി ബാങ്കുകളുടെ ബിസിനസുകളെ  വളർച്ചയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കാൻ സഹായിക്കുന്നു. കമ്പനി  ബാങ്കിംഗ്, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ നടത്തിവരുന്നു. വിവിധ ഡൊമെയ്‌നുകളിൽ ഇവ ലഭ്യമാണ്.

 • Corporate Banking
 • Retail Banking
 • Treasury & Capital Markets
 • Insurance
 • e-Governance Solutions

ബാങ്കുകൾ, എൻ.ബി.എഫ്.സികൾ, മ്യൂച്ചൽ ഫണ്ട്, ബ്രോക്കറേജ്   ഹൗസസ് എന്നിവർക്ക് എല്ലാം തന്നെ  ഇന്റലക്റ്റ് ഡിസൈൻ തങ്ങളുടെ സേവനം വാഗ്ദാനം ചെയ്യുന്നു. കമ്പനിക്ക്  91 രാജ്യങ്ങളിലായി 240ൽ അധികം  ഉപഭോക്താക്കളുണ്ട്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ പ്രതിവർഷ വർളർച്ച നിരക്ക് 16.83 ശതമാനമാണ്. എന്നാൽ മേഖലയുടെ ശരാശരി വളർച്ച നിരക്ക് എന്നത് 9.73 ശതമാനം മാത്രമാണ്.

സാമ്പത്തിക വളർച്ച

ഒരു ഫിൻടെക്ക് കമ്പനിയെന്ന നിലയിൽ ഓരോ വർഷവും കമ്പനി ഉയർന്ന നേട്ടം കെെവരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം. എന്തെന്നാൽ വർഷം കഴിയുംതോറും സാങ്കേതികവിദ്യയുടെ ഉപയോഗം എല്ലാ മേഖലകളിലും കൂടിവരികയാണ്. ഇന്റലക്റ്റ് ഡിസൈനിന്റെ വരുമാനം 2015 മുതൽ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2015 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റ വരുമാനം 636.28 കോടി രൂപയായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം ഇരട്ടിയിൽ അധികമായി വർദ്ധിക്കുകയും 2019 സാമ്പത്തിക വർഷം ഇത് 1515.24 കോടി രൂപയായി രേഖപ്പെടുത്തുകയും ചെയ്തു.

എന്നാൽ വർഷങ്ങൾക്ക് ശേഷം ആദ്യമായി  2020ൽ കമ്പനിയുടെ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തി. 2020 സാമ്പത്തിക വർഷം  ഇന്റലക്റ്റിന്റെ വരുമാനം 1385.10 കോടി രൂപയായിരുന്നു. വരുമാനത്തിൽ ഉണ്ടായ ഇടിവ് കൊവിഡ് വ്യാപനത്തെ തുടർന്നാണെന്ന് നമുക്ക് അറിയാം. മുൻ വർഷത്തെ നേട്ടം മറികടക്കാനായില്ലെങ്കിലും അത്രവലിയ ഒരു ഇടിവ് ഇന്റലക്റ്റിന്റെ വരുമാനത്തിൽ സംഭവിച്ചില്ല. ഇത്  ഫിൻടെക് കമ്പനികളുടെ ശക്തിയെ സൂചിപ്പിക്കുന്നു.കമ്പനിയുടെ EBITDA 17 മുതൽ 19  സാമ്പത്തിക വർഷത്തിനുള്ളിൽ 10X ൽ കൂടുതൽ തവണ ഉയർച്ച കെെവരിച്ചു.  എന്നാൽ 2020ൽ  ഇത്  197.79 കോടിയിൽ നിന്നു 113.68 ആയി കുറഞ്ഞു. പോയവർഷം കമ്പനിയുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതാണ് ഇതിന് കാരണമായത്.

കൊവിഡിന്  മുമ്പ്  മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നതെങ്കിലും ഇന്റലക്റ്റ് ഡിസൈന് അതിന്റെ വിപണി വിഹിതം ഗണ്യമായി വർദ്ധിപ്പിക്കാൻ സാധിച്ചിരുന്നില്ല. കമ്പനിയുടെ വിപണി വിഹിതം 3.44 ശതമാനത്തിൽ നിന്നും 4.466 ശതമാനമായി ഉയർത്താൻ മാത്രമാണ് ഈ കാലയളവിൽ കമ്പനിക്ക് സാധിച്ചിരുന്നത്. മേഖലയിൽ കമ്പനിക്ക് തന്റെതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം ഫിടെക് മേഖലയിൽ കടുത്ത  മത്സരം അരങ്ങേറുന്നതിനാൽ കമ്പനി സാവധാനത്തിൽ വളരുമെന്ന് പ്രതീക്ഷിക്കാം.

കൊവിഡിന് മുമ്പായി 300 രൂപ നിരക്കിൽ കമ്പനിയുടെ ഓഹരി വിലയിൽ ശക്തമായ പ്രതിരോധം അനുഭവപെട്ടിരുന്നു. 2020 സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവയ്ക്കതിരുന്നതിനെ തുടർന്ന് ഓഹരിയിൽ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് 2020 മാർച്ചിൽ ഓഹരി താഴേക്ക് വീണ് എക്കാലത്തേയും താഴ്ന്ന നിലയായ 43.80ൽ എത്തി. എന്നാൽ 2020 ഏപ്രിൽ 1ന് ഓഹരി എക്കാലത്തേയും ഉയർന്ന നിലയായ 773.80 വരെ കത്തിക്കയറി. ഒരു വർഷം കൊണ്ട് കമ്പനി 1500 ശതമാനം നേട്ടമാണ് നൽകിയത്.

വളരെ ചുരുക്കം ചില റീട്ടെയിൽ നിക്ഷേപകർ മാത്രമാണ് ഇന്റലക്റ്റ് ഡിസൈനിന്റെ ഓഹരി കുറഞ്ഞ വിലയിൽ  വാങ്ങുകയും ഇപ്പോഴും കെെവശം വയ്ക്കുകയും ചെയ്തിട്ടുള്ളത്. നിങ്ങളിൽ ആരെങ്കിലും ഇത് വാങ്ങി ലാഭം നേടിയിട്ടുണ്ടെങ്കിൽ തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഓഹരി  കെെവരിച്ച നേട്ടമാണ് ചാർട്ടിൽ നിങ്ങൾക്ക് കാണാനാകുന്നത്. ഓഹരി വില മാത്രമല്ല ഒപ്പം ഇതിലെ വോളിയവും വർദ്ധിച്ചതായി കാണാം.  ഓഹരിയുടെ മേലുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ആത്മവിശ്വാസവും വർദ്ധിച്ചതായി കാണാം. 20.82 ശതമാനം ഉണ്ടായിരുന്ന നിക്ഷേപം 2020ൽ നിക്ഷേപ സ്ഥാപനങ്ങൾ 24.11 ശതമാനമായി ഉയർത്തി. 

നിഗമനം

ഇന്റലക്റ്റിനെ  മറ്റ് ഫിൻ‌ടെക് കമ്പനികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവരുടെ നവീന ചിന്താ രീതികളാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി ഉപഭോക്താക്കൾക്ക് ഏറെ മൂല്യമുള്ളതും ആവശ്യമേറിയതുമായ പരിഹാരങ്ങളാണ് കമ്പനി നൽകുന്നത്. കമ്പനിയുടെ  ഓഫീസ് തീം പോലും  മറ്റു  ഓഫീസുകളിൽ നിന്നും ഏറെ  വ്യത്യസ്തമാണ്. കമ്പനിയുടെ യോഗങ്ങൾ, കൂടിച്ചേരലുകൾ, ചർച്ചകൾ എന്നിവയെല്ലാം വ്യത്യസ്തത പുലർത്തുന്നു. 


എല്ലാ രാജ്യങ്ങളിലെയും സാമ്പത്തിക മേഖല സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് മുന്നേറുന്നത്. ഫിൻടെക് ലോകത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇതിനാൽ തന്നെ ഭാവിയിൽ ഇത്തരം കമ്പനികൾ ശക്തമായ വളർച്ച കെെവരിച്ചേക്കാം. കമ്പനിയുടെ ബിസിനസ് സാധ്യത അനന്തമാണ്. കമ്പനിക്ക് തങ്ങളുടെ മികച്ച പ്രകടനം തുടരാനാകുമോ? കമ്പനിയുടെ നാലാം പാദ ഫലം ഉടൻ പുറത്തുവന്നേക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കമ്പനിയുടെ വരുമാനം വർദ്ധിക്കുമോ? അതോ കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതം കമ്പനിയെ കൂടുതൽ നഷ്ടങ്ങളിലേക്ക് തള്ളിവിടുമോ? ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വെെകാതെ തന്നെ നമുക്ക് അറിയാനാകും. ഈ കമ്പനിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023