പണം സമ്പാദിച്ച് കൂട്ടുമ്പോൾ സാധാരണക്കാരൻ അറിയാതെ പോകുന്ന അപകടം, ഇന്ത്യയിലെ പണപ്പെരുപ്പം എത്രയേറെ രൂക്ഷം; കൂടുതൽ അറിയാം

Home
editorial
inflation-in-india-what-you-need-to-know
undefined

ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിലെ പൊതുവായ വർദ്ധനവിനെയാണ് പണപ്പെരുപ്പം എന്ന് പറയുന്നത്. ഇതോടെ പണത്തിന്റെ മൂല്യം കുറയും. ഉദാഹരണത്തിന് 2000-ൽ ഒരു ലിറ്റർ  പെട്രോളിന് 25 രൂപ വിലയുണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങണമെങ്കിൽ 100 രൂപയിൽ കൂടുതൽ നൽകേണ്ടി വരും. പണപ്പെരുപ്പം നമ്മുടെ എല്ലാം ജീവിതത്തിൽ വളരെ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രത്യേകിച്ച് കൊവിഡിന് ശേഷം പണപ്പെരുപ്പം വലിയ രീതിയിൽ ഉയർന്നിട്ടുള്ളതായി കാണാം. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളും സർക്കാരുകളും സ്റ്റോക്ക് മാർക്കറ്റ്, കറൻസി, പൊതുജനങ്ങൾ എന്നിവയെ ബാധിക്കാതെ പണപ്പെരുപ്പത്തെ നേരിടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

പണപ്പെരുപ്പ സൂചകങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയെ സർക്കാരുകൾ എങ്ങനെ പരിഹരിക്കാൻ ശ്രമിക്കുന്നു എന്നാണ് മാർക്കറ്റ്ഫീഡ് പരിശോധിക്കുന്നത്. 

പണപ്പെരുപ്പ സൂചികകൾ

രാജ്യത്തെ പണപ്പെരുപ്പത്തിന് രണ്ട് പ്രാഥമിക സൂചികകളാണുള്ളത്. ഒന്ന് മൊത്ത വില സൂചികയും (WPI) മറ്റൊന്ന് ഉപഭോക്തൃ വില സൂചികയും (CPI). ചരക്കുകളുടെയും സേവനങ്ങളുടെയും ഒരു പ്രത്യേക ബാസ്‌ക്കറ്റ് പരിഗണിച്ചാണ് ഓരോന്നും കണക്കാക്കുന്നത്. മൊത്തവില സൂചിക (WPI) എന്നത് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തവിലയിലെ മാറ്റം അളക്കുന്നു. ഈ ചരക്കുകളും സേവനങ്ങളും മൊത്തത്തിൽ വ്യാപാരം ചെയ്യപ്പെടുന്നവയാണ്. ഉപഭോക്തൃ തലത്തിൽ ചരക്കുകളുടെയും സേവനങ്ങളുടെയും ചില്ലറ വിലയിലെ മാറ്റം അളക്കുന്നതാണ് ഉപഭോക്തൃ വില സൂചിക അഥവ സിപിഐ. ഡബ്ല്യുപിഐ പണപ്പെരുപ്പം ബിസിനസുകളെയും വ്യവസായങ്ങളെയും ബാധിക്കുന്നു, അതേസമയം സിപിഐ പണപ്പെരുപ്പം ഉപഭോക്താക്കളെ ബാധിക്കുന്നു.

സിപിഐയും ഡബ്ല്യുപിഐയും എല്ലാവർക്കുമായി ഒരു നിശ്ചിത വെയിറ്റേജുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഒരു ബാസ്‌ക്കറ്റ് ഉൾക്കൊള്ളുന്നു. സിപിഐ, ഡബ്ല്യുപി എന്നിവയുടെ വെയിറ്റേജ് ചുവടെ നൽകിയിരിക്കുന്നു.

ഡബ്ല്യുപിഐ ‘നിർമ്മിത ഉൽപ്പന്നങ്ങൾക്ക്’ ഉയർന്ന വെയിറ്റേജ് നൽകിയിരിക്കുന്നു. അതേസമയം സിപിഐ ‘ഫുഡ് ആൻഡ് ബിവറേജസ്’ എന്നിവയ്ക്ക് ഏറ്റവും ഉയർന്ന വെയിറ്റേജ് നൽകിയിരിക്കുന്നത്.  പൈ ചാർട്ടിലേക്ക് നോക്കിയാൽ ‘നിർമ്മിത ഉൽപ്പന്നങ്ങൾ’ ഡബ്ല്യുപിഐ പണപ്പെരുപ്പത്തെ നയിക്കുന്നു, ‘ഭക്ഷണവും പാനീയങ്ങളും’ സിപിഐ പണപ്പെരുപ്പത്തെ നയിക്കുന്നതായും കാണാം.

ഡബ്ല്യുപിഐ-സിപിഐ എന്നിവയിൽ ഉണ്ടാകുന്ന വ്യത്യാസം

ഡബ്ല്യുപിഐ-സിപിഐ വ്യതിചലനം മുമ്പ് പലതവണ ഉണ്ടായിട്ടുള്ള ഒരു ശ്രദ്ധേയമായ പ്രതിഭാസമാണ്. സാധാരണയായി ഡബ്ല്യുപിഐ, സിപിഐ പണപ്പെരുപ്പം ഒരുമിച്ചാണ് നീങ്ങുന്നത്. ഡബ്ല്യുപിഐയുടെയും സിപിഐയുടെയും പണപ്പെരുപ്പ വളർച്ച ഒരുമിച്ച് നീങ്ങുന്നതിന് പകരം വ്യതിചലിക്കുന്നതായി ചുവടെ നൽകിയിരിക്കുന്ന കണക്കിൽ നിന്ന് വ്യക്തമാണ്. സിപിഐ പണപ്പെരുപ്പ വളർച്ച മിതമായതാണെങ്കിലും, ഡബ്ല്യുപിഐ പണപ്പെരുപ്പം വളരെ ഉയർന്ന നിരക്കിൽ വളരുന്നു.

എന്ത് കൊണ്ടാണ് ഡബ്ല്യുപിഐ പണപ്പെരുപ്പം സിപഐയേക്കാൾ വർദ്ധിക്കുന്നത്?

ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ മൊത്തവിലയിലുണ്ടായ വർധനയാണ് ഡബ്ല്യുപിഐ പണപ്പെരുപ്പം ഉയരാൻ കാരണമായത്. കൊവിഡ് പാൻഡെമിക്കിനെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം, ബിസിനസുകൾ വീണ്ടെടുക്കാനും വിപുലീകരിക്കാനും തീരുമാനിച്ചു. ബിസിനസുകളെയും വ്യവസായങ്ങളെയും വീണ്ടെടുക്കുന്നതിനായി ഗവൺമെന്റുകൾ സിസ്റ്റത്തിലേക്ക് പണം പമ്പ് ചെയ്തപ്പോൾ, അസംസ്കൃത വസ്തുക്കളുടെ ആവശ്യം വർദ്ധിച്ചു തുടങ്ങി. മൊത്തവ്യാപാര അസംസ്കൃത വസ്തുക്കളുടെ ആവശ്യകത വർധിച്ചത് ഡബ്ല്യുപിഐ പണപ്പെരുപ്പം ഉയരാൻ കാരണമായി. വിതരണ ശൃംഖലയിലെ തടസ്സം ഡബ്ല്യുപിഐ പണപ്പെരുപ്പത്തിന് കൂടുതൽ സംഭാവന നൽകി. ഡബ്ല്യുപിഐ പണപ്പെരുപ്പം നിയന്ത്രിച്ചില്ലെങ്കിൽ, അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനുള്ള ചെലവ് ബിസിനസുകൾക്ക് വർദ്ധിക്കും. ഒടുവിൽ, ഈ ചെലവുകൾ ഉപഭോക്താക്കളുടെ തലയിലാകും. ഇത് സിപിഐ പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമാകും.

കോർ സിപിഐയും കോർ ഡബ്ല്യുപിഐയും. കോർ സിപിഐ, കോർ ഡബ്ല്യുപിഐ എന്നിവ ഭക്ഷണം, ഇന്ധനം, വെളിച്ചം എന്നിവ ഒഴിവാക്കുന്നു. കോർ സിപിഐയും കോർ ഡബ്ല്യുപിഐയും സൂക്ഷ്മമായി പരിശോധിച്ചാൽ, രണ്ടുംവ്യത്യസ്തമല്ലെന്ന് കാണാം. ഭക്ഷ്യവസ്തുക്കൾ, പച്ചക്കറികൾ, ഇന്ധന വിലകൾ എന്നിവയിലെ പണപ്പെരുപ്പമാണ് പ്രധാനമായും ഡബ്ല്യുപിഐ പണപ്പെരുപ്പത്തെ നയിക്കുന്നതെന്ന് ഇത് വ്യക്തമായി തെളിയിക്കുന്നു. ഉൽപ്പാദനം  കൊവിഡിന് മുമ്പുള്ള നിലയിലേക്ക് പുനരാരംഭിച്ചു, പക്ഷേ ഉപഭോഗം ഇപ്പോഴും ആ നിലയ്ക്ക് താഴെയാണുള്ളത്.

നിർമ്മാതാക്കൾ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് തുടരുമ്പോൾ, ഉപഭോക്താക്കളിൽ ആവശ്യക്കാരില്ല. പണപ്പെരുപ്പത്തിന്റെ ഭാരം ഉപഭോക്താക്കൾക്ക് കൈമാറാൻ ബിസിനസുകൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. എന്നിരുന്നാലും, ചില്ലറ വിലകളിൽ ഇപ്പോഴും അതിന്റെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്. ടെലികോം ഓപ്പറേറ്റർമാർ താരിഫ് 20-25 ശതമാനം വർധിപ്പിച്ചു. വിനോദ മേഖലയിലെ പണപ്പെരുപ്പം 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. 2021 സെപ്തംബർ മുതൽ ഭക്ഷ്യവിലപ്പെരുപ്പം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങി. ഭൂരിഭാഗവും സങ്കോചപരമായ പണ നയമാണ് പിന്തുടരുന്നത്, അതായത് അവർ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് പണം എടുക്കാൻ തുടങ്ങി. പണലഭ്യത കുറയുന്നത് വ്യക്തിഗത വരുമാനത്തെ ബാധിക്കുകയാണെങ്കിൽ, അത് ഉപഭോക്താക്കളെ ചെലവിടുന്നതിൽ നിന്ന് പരിമിതപ്പെടുത്തുകയും ഒടുവിൽ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുകയും ഗണ്യമായ ഉൽപാദന വിടവ് ഉണ്ടാക്കുകയും ചെയ്യും. അതിനാൽ സെൻട്രൽ ബാങ്കുകൾ മന്ദഗതിയിലാണ് ഇത് ചെയ്യുന്നത്. ശേഷി വർദ്ധിപ്പിക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ബിസിനസുകൾ ധാരാളം ചെലവഴിക്കുമെങ്കിലും, ഉപഭോക്തൃ ഭാഗത്ത് നിന്ന് അതിനുള്ള ആവശ്യം നിലനിൽക്കില്ല.

ഉപഭോക്തൃ ഭാഗത്ത് നിന്നുള്ള ഡിമാൻഡും ബിസിനസ്സുകളിൽ നിന്നുള്ള ആസൂത്രിത ചെലവും ഉണ്ടെങ്കിൽ  സി.പി.ഐ ഡബ്ല്യു.പി.ഐയിലേക്ക് ചേർന്നേക്കാം. ഇത് ആത്യന്തികമായി പണപ്പെരുപ്പ നിലവാരം സാധാരണമാക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023