പണപ്പെരുപ്പം 7 ശതമാനത്തിൽ, യുഎസ്-യൂറോപ്യൻ സാമ്പത്തിക കണക്കുകളും ഇന്ന് പുറത്തുവരും- പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
inflation-at-7-uk-gdp-germany-cpi-and-us-inflation-to-be-released-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

HCL Technologies: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം
2.4 ശതമാനം ഉയർന്ന് 3283 കോടി രൂപയായി.

Vodafone Idea: ഈ വർഷം ഇന്ത്യൻ പ്രതിരോധ സേനകൾ നടത്തുന്ന അഗ്നിവീർ പരീക്ഷകൾക്കുള്ള കോഴ്‌സ് മെറ്റീരിയലുകൾ കമ്പനി അവതരിപ്പിച്ചു.

Sterling and Wilson Renewable Energy: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 355.99 കോടി രൂപയായി.

Max Ventures and Industries: മാക്‌സ് എസ്റ്റേറ്റും കമ്പനിയും  തമ്മിലുള്ള ലയനത്തിന് ബിഎസ്ഇ എൻഎസ് ഇ തുടങ്ങിയ എക്സ്ചേഞ്ചുകളിൽ നിന്നും അനുമതി ലഭിച്ചു.

Shilpa Medicare: കമ്പനിയുടെ ബെംഗളൂരു യൂണിറ്റ് VI-ന് യുകെ റെഗുലേറ്ററിൽ നിന്ന് GMP സർട്ടിഫിക്കറ്റ് ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 16134 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പതുകെ മുകളിലേക്ക് കയറി. എന്നാൽ ആഗോള വിപണികൾ വീണതിന് പിന്നാലെ നിഫ്റ്റിയും താഴേക്ക് വീണു. തുടർന്ന് 16058  എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 35259 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. എന്നാൽ ഉച്ചയ്ക്ക് ശേഷം സൂചിക ഇടിഞ്ഞു. തുടർന്ന് 337 പോയിന്റുകൾ/ 0.95 ശതമാനം താഴെയായി 35132 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.2 ശതമാനം താഴേക്ക് വീണു.

യൂഎസ് വിപണി താഴ്ന്ന നിലയിൽ അടച്ചു. യൂറോപ്പ്യൻ വിപണി ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികളും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,130- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,015, 15,920, 15,850 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,070, 16,150, 16,190, 16,275 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ബാങ്ക് നിഫ്റ്റിയിൽ 35,000, 34,690, 34,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,220, 35,380, 35,540 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16200ൽ ആണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 16000ൽ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്.  35000ൽ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 18.55 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 140 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യയുടെ ഉപഭോക്ത വില സൂചിക 7.01 ശതമാനമായി രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ച ലെവലിനുള്ളിലാണുള്ളത്. മെയിലെ പണപ്പെരുപ്പ കണക്കും ഏകദേശം ഇതിനോട് തുല്യമായിരുന്നു.
പണപ്പെരുപ്പം 6 ശതമാനത്തിൽ നിർത്താൻ ആർബിഐക്ക് സാധിച്ചില്ല.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ പണപ്പെരുപ്പ നിരക്കിനെ 6 ശതമാനത്തിൽ താഴെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ തുടർച്ചയായി
9 മാസം ആർബിഐ പരാജയപ്പെട്ടതായി കണക്കാക്കം. ഇതിനാൽ കേന്ദ്ര സർക്കാരിനോട് സെൻട്രൽ ബാങ്ക് വിശദീകരണം നൽകേണ്ടി വന്നേക്കാം.

യുഎസിലെ സിപിഐ കണക്കുകൾ ഇന്ന് രാത്രി പുറത്ത് വരും. അതിനാൽ തന്നെ ഓവർനൈറ്റ് പോസിഷൻ ഹോൾ ചെയ്യുന്നത് ഒഴിവാക്കുക.

ഇൻഡസ്ട്രിയൽ പ്രൊട്ടൻക്ഷൻ കണക്കുകൾ 19.6 ശതമാനമായി പുറത്തുവന്നേക്കും. ഏപ്രിലിലെ 7 ശതമാനത്തിൽ നിന്ന് വലിയ കുതിച്ചുകയറ്റമാണ് നടക്കാൻ സാധ്യതയുള്ളത്. എന്നാൽ കഴിഞ്ഞ മെയ്യിൽ കൊവിഡ് മൂലം വ്യവസായം മന്ദഗതിയിൽ ആയിരുന്നു എന്നുള്ളത് മറക്കരുത്.

എച്ച.സിൽ ടെക്കിന്റെ ഒന്നാം പാദഫലങ്ങൾ പുറത്തുവന്നു. പ്രതിവർഷ വളർച്ച 2.4 ശതമാനം ഇടിഞ്ഞ് 8.8 ശതമാനമായി. ടിസിഎസിന്റെ ഫലം വന്നതോടെ ഐടി മേഖല പൂർണമായും ഇടിഞ്ഞ് നെഗറ്റീവിലേക്ക് പോയി. ഏഷ്യൻ വിപണികൾ പോസിറ്റീവ് ആയി തുടരുന്നത് സൂചികയെ മുകളിലേക്ക് ഉയർത്തുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.

ജർമനി തങ്ങളുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവിട്ടേക്കും. അതേസമയം യുകെയിലെ ജിഡിപി കണക്കുകളും ഇന്ന് പുറത്ത് വരും. അതിനാൽ തന്നെ യൂറോപ്യൻ വിപണി ഇന്ന് എങ്ങനെ വ്യാപാരം നടത്തുന്നുവെന്ന് ശ്രദ്ധിക്കുക. പ്രതീക്ഷിച്ചത് പോലെ തന്നെ ന്യൂസ് ലാൻഡ് 50 ബേസിസ് പോയിന്റ് പലിശ നിരക്കാണ് ഉയർത്തിയിട്ടുള്ളത്.

യുഎസ് ഇൻവെന്ററി ഡാറ്റ മാന്ദ്യത്തെക്കുറിച്ചുള്ള സാധ്യത സൂചിപ്പിച്ചതോടെ ക്രൂഡ് ഓയിൽ വില കുറഞ്ഞു. 2023ൽ ഏറ്റവും കുറഞ്ഞ ആവശ്യകത ആയിരിക്കും ക്രൂഡിന് ഉള്ളതെന്ന് ഒപെക് പ്രതീക്ഷിക്കുന്നു.

നിഫ്റ്റിയിൽ താഴേക്ക് 16060, മുകളിലേക്ക് 16190 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Full name
    WhatsApp number
    Email address
    * By registering, you are agreeing to receive WhatsApp and email communication
    Upcoming Workshop
    Join our live Q&A session to learn more
    about investing in
    high-risk, high-return trading portfolios
    Automated Trading | Beginner friendly
    Free registration | 30 minutes
    Saturday, December 16th, 2023
    5:30 AM - 6:00 AM

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023