ആരോപണങ്ങൾക്ക് മുന്നിൽ അടിപതറി ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരി, നിക്ഷേപകർ ആശങ്കയിൽ

Home
editorial
indusind-bank-in-trouble-over-whistleblower-allegations
undefined

രണ്ടാം പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 72 ശതമാനം വർദ്ധനവും പലിശയിനത്തിലുള്ള വരുമാനം 6.59 ശതമാനം വർദ്ധനവും രേഖപ്പെടുത്തി. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 2.77 ശതമാനം ഇടിഞ്ഞു. ഇത്രയും മികച്ച ഫലങ്ങൾ പുറത്തുവന്നിട്ട് പോലും ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരി വില കുത്തനെ താഴേക്ക് വീണിരുന്നു. ബാങ്കിനെതിരെ ഒരു കൂട്ടം മുതിർന്ന ഉദ്യോഗസ്ഥർ ഉന്നയിച്ച ആരോപണങ്ങളാണ് ഇതിന് കാരണമായത്. ആരോപണങ്ങളും ഇതിനെതിരായ ബാങ്കിന്റെ നിലപാടുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

സംഭവിച്ചതെന്ത്?

1984-ൽ ഹിന്ദുജ ഗ്രൂപ്പാണ് ഇൻഡസ്ഇൻഡ് ബാങ്ക് സ്ഥാപിച്ചത്. ഉദാരവൽക്കരണാനന്തര ഇന്ത്യയിൽ പരിഷ്കരണ പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നതിന് സഹായിച്ച ആദ്യത്തെ സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായിരുന്നു ഇത്. ഹിന്ദുജ ഗ്രൂപ്പിനെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

മറ്റു ബാങ്കുകളെ പോലെ തന്നെ വായ്പകൾ നൽകി അതിൽ നിന്നും ലഭിക്കുന്ന പലിശയെ വരുമാനമാക്കി ആശ്രയിച്ചാണ് ഇൻഡസ്ഇൻഡ് ബാങ്കും പ്രവർത്തിക്കുന്നത്. ബാങ്കിന്റെ ലോൺ ബുക്ക് കൈകാര്യം ചെയ്യുന്നത് ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡാണ്. ഇത് ഇൻഡസ്ഇൻഡ് ബാങ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ്.

ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡിലെ ചില മുതർന്ന ഉദ്യോഗസ്ഥർ ഇൻഡസ്ഇൻഡ് ബാങ്കിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽക്കെ ഇൻഡസ്ഇൻഡ് ബാങ്ക് എവർഗ്രീൻ വായ്പകളാണ് നൽകുന്നതെന്ന് വിസിൽബ്ലോവർ ആരോപിക്കുന്നു. 

എന്താണ് എവർഗ്രീനിംഗ് ഓഫ് ലോൺസ്?

പലിശ ലഭിക്കുന്നതിനായാണ് ബാങ്കുകൾ വായ്പകൾ നൽകുന്നത്. ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പയുടെ ഒരു ഭാഗം കടം വാങ്ങുന്നവർ തിരിച്ച് അടയ്ക്കാതെ വരുന്നു.  നിശ്ചിത കാലത്തിന് ശേഷവും ഇത്തരം വായ്പകൾ അടയ്ക്കാതെ വന്നാൽ ഇതിനെ നിഷ്ക്രിയ ആസ്തി അഥവ എൻപിഎ ആയി കണക്കാക്കും. ഓരോ ലോണും എൻപിഎ ആയി പ്രഖ്യാപിക്കുമ്പോൾ ഇതിന് പകരമായി  ബാങ്ക് കുറച്ച് പണം ‘പ്രൊവിഷൻ’ ആയി മാറ്റിവെക്കണം. ഭാവിയിൽ ഉണ്ടായേക്കാവുന്ന നഷ്ടങ്ങൾ വ്യവസ്ഥ ചെയ്യാനായാണ് ഇത് ആസ്തികളായി നീക്കിവച്ചിരിക്കുന്നു. എന്നാൽ ഇത് കമ്പനിയുടെ ലാഭത്തെ ഇല്ലാതെയാക്കി കൊണ്ടിരിക്കും. അതിനാൽ തന്നെ എൻപിഎയുടെ എണ്ണം കുറയ്ക്കുകയാണ് ബാങ്കുകളുടെ ലക്ഷ്യം.

ഇത്തരം എൻപിഎകളെ പുനരുജ്ജീവിപ്പിക്കാൻ ബാങ്കുകൾ ശ്രമിക്കുമ്പോഴാണ് എവർഗ്രീനിംഗ് ഉണ്ടാകുന്നത്. അതായിത്, വായ്പ എടുത്തയാൾക്ക് അത് തിരിച്ച് അടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ ബാങ്ക് അതേ വായ്പക്കാർക്ക് അവരുടെ പഴയ കുടിശ്ശിക അടയ്ക്കാൻ പുതിയ ലോൺ നൽകുന്നു. ഇതിനെയാണ് എവർഗ്രീൻ ലോൺ അഥവ റിവോൾവിംഗ് ലോൺ എന്ന് പറയുന്നത്. ഇവിടെ കടം വാങ്ങുന്നവർ അതേ ബാങ്കിൽ നിന്ന് തന്നെ വായ്പയെടുത്ത് ബാങ്കിന് തിരിച്ചു നൽകുകയാണ്.

എവർഗ്രീൻ വായ്പകൾ ബാങ്കുകൾക്കും വായ്പാക്കാർക്കും ഗുണം ചെയ്തേക്കാം. ഇത് ലോൺ തുക തിരിച്ചടയ്ക്കാൻ വായ്പയെടുക്കുന്നയാൾക്ക് കൂടുതൽ സമയം നൽകുകയും, ബാങ്കുകൾക്ക് ഉയർന്ന എൻപിഎ ലഭിക്കുന്നത് തടയുകയും ഇത് ലാഭത്തിലേക്ക് മാറുകയും ചെയ്യും. എന്നാൽ എരിയുന്ന തീയിലേക്ക് എണ്ണ ഒഴിക്കുന്ന രീതിയാണ് ഇത്. ദീർഘകാല അടിസ്ഥാനത്തിൽ ഇത് അനുയോജ്യമല്ല.

ആരോപണങ്ങൾക്ക് എതിരെ ബാങ്കിന്റെ നിലപാട് എങ്ങനെ?

അതേസമയം വിസിൽബ്ലോവർമാരുടെ ആരോപണങ്ങൾ ഇൻഡസ്ഇൻഡ് ബാങ്ക് നിഷേധിച്ചു. പ്രസ്താവനയിൽ ബാങ്ക് വ്യക്തമാക്കിയത്.

 • എവർഗ്രീൻ ലോൺ സംബന്ധിച്ച്  വിസിൽബ്ലോവർമാർ ഉന്നഴിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്.
 • ‘സാങ്കേതിക തകരാർ’ കാരണം, 2021 മെയ് മാസത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ സമ്മതമില്ലാതെ 84,000 വായ്പകൾ വിതരണം ചെയ്തതായി സമ്മതിച്ചു. രണ്ട് ദിവസത്തിനകം തകരാർ റിപ്പോർട്ട് ചെയ്യുകയും പരിഹരിക്കുകയും ചെയ്തു.

 • കൊവിഡ് മൂലം ചില പ്രവർത്തനങ്ങൾ തടസപ്പെട്ടതിനാൽ ഗ്രാമ/പഞ്ചായത്ത് തലത്തിൽ ബാങ്ക് ചില വായ്പകൾ പണമായി വിതരണം ചെയ്തു.

 • ബാങ്ക് ബയോമെട്രിക് ഓതന്റിക്കേഷൻ പിന്തുടരുന്നത് തുടരും, ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളിൽ മാത്രമാണ് വായ്പകൾ വിതരണം ചെയ്യുകയും ചെയ്യുന്നത്.

 • കടം വാങ്ങുന്നവർക്ക് എന്തെങ്കിലും അധിക  സഹായം ചെയ്തിട്ടുണ്ടെങ്കിൽ ഇസിഎൽജിഎസ്  ചട്ടക്കൂട് അല്ലെങ്കിൽ ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചിട്ടാണ് ഉള്ളത്.

വിശദീകരണവുമായി ബാങ്ക് രംഗത്ത് വന്നതിന് ശേഷവും ഓഹരി വില 12 ശതമാനം ഇടിഞ്ഞു. ബാങ്ക് അതിന്റെ മൈക്രോഫിനാൻസ് ലോൺ പോർട്ട്‌ഫോളിയോയിൽ സമ്മർദ്ദം വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ പാദത്തിൽ മെെക്രോ ഫിനാൻസിന്റെ എൻപിഎ റേഷ്യോ 1.69 ശതമാനത്തിൽ നിന്നും 3.09 ശതമാനമായി വർദ്ധിച്ച്. രണ്ടാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ബാങ്കിന് എതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നത്.

ബാങ്കിന് എതിരായ ആരോപണം ഇതുവരെ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ സാധിച്ചിട്ടില്ല. ആർബിഐയുടെ ഒരു പാനൽ വിസിൽബ്ലോവറുടെ ആരോപണങ്ങൾ പരിശോധിക്കുന്നതിനായി ഒരു സാങ്കേതിക ഓഡിറ്റ് നടത്തുന്നു. ആവശ്യമെങ്കിൽ ഒരു ബാഹ്യ ഓഡിറ്റിന് കൂടി ഉത്തരവിട്ടേക്കാം. ആർബിഐയുടെ ഓഡിറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത് വരെ നിക്ഷേപകർ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരിയിൽ ജാഗ്രത പുലർത്തുന്നതാകും നല്ലത്. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023