അനിശ്ചിതത്വം തുടർന്ന് വിപണി, ചാഞ്ചാട്ടം രൂക്ഷമായേക്കും? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
indecisive-zone-volatile-expiry-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

TCS: 130 രാജ്യങ്ങളിൽ ഉള്ള  ജീവനക്കാരുടെ മാനേജ്‌മെന്റ് സിസ്റ്റം പുനർരൂപകൽപ്പന ചെയ്യുന്നതിനായി ഐടി കമ്പനിയെ നോക്കിയ
തിരഞ്ഞെടുത്തു.

Tata Power: രാജ്യത്തെ 350-ലധികം ദേശീയ പാതകളിലായി 450-ലധികം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി കമ്പനി വ്യക്തമാക്കി.

Schneider Electric Infrastructure:  കൊൽക്കത്തയിൽ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ച് കൊണ്ട് വാക്വം ഇന്ററപ്റ്ററുകളുടെയും വാക്വം സർക്യൂട്ട് ബ്രേക്കറുകളുടെയും ഉത്പാദന ശേഷി വർധിപ്പിക്കുന്നതിന് കമ്പനി
ബോർഡ് അംഗീകാരം നൽകി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17542 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വശങ്ങളിലേക്കായി വ്യാപാരം നടത്തി. 17540ൽ സപ്പോർട്ട് എടുത്ത സൂചിക മുകളിലേക്ക് കയറിയെങ്കിലും 17650ൽ പ്രതിബന്ധം അനുഭവപ്പെട്ടു. ശേഷം സൂചിക 17650 എന്ന നിലയിൽ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

39406 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങിയിരുന്നു. ശേഷം 39600ൽ പ്രതിബന്ധം അനുഭവപ്പെട്ട സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 211 പോയിന്റുകൾ താഴെയായി 39456 എന്ന നിലയിൽ നഷ്ടത്തിൽ അടച്ചു.

ടിസിഎസിന്റെ പിന്തുണയിൽ നിഫ്റ്റി ഐടി നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി കത്തിക്കയറി നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ
ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,750-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,600, 17,540, 17,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,715, 17,760, 17,800, 17,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 39,650, 39,350, 39,240 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,900, 40,000, 40,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

18000, 17900 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000, 39500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 19.4 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 750 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 140 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

വിപണിയിലെ നെഗറ്റീവുകളെ അവഗണിച്ച് കൊണ്ട് ഗീൻ കാഡിലാണ് കാണപ്പെട്ടത്. ഇത് ബുള്ളുകൾക്ക് ഏറെ പിന്തുണ നൽകുന്നു. നിഫ്റ്റി ഇപ്പോഴും ഇൻഡിസിഷൻ സോണിലാണുള്ളത്. 18000ന് മുകളിലേക്കൊ 17300ലേക്കൊ താഴേക്കൊ ബ്രേക്ക് ഔട്ട് നടത്തി സൂചിക നീങ്ങേണ്ടതുണ്ട്.

ഇത് ഇന്ന് തന്നെ നടക്കണമെന്നില്ല, ഇന്നും സൂചിക വശങ്ങളിലേക്ക് മാത്രമായി ചാഞ്ചാടിയേക്കാം.

എയർടെൽ ഓഹരിയിൽ നിക്ഷേപ സ്ഥാപനങ്ങൾ വ്യാപാരം നടത്തിയതായി കാണാം. ഐഡിയ ഓഹരിയും 6 ശതമാനം ഉയർന്നിരുന്നു.

ക്രൂഡ് ഓയിൽ വില കുറയുന്നതായി കാണാം. റിലയൻസിന് ഇത് ശുഭകരമാകില്ല. ഇത് എയർടെല്ലിന് മേൽ കൂടുതൽ ബൈയിംഗ് താത്പര്യം ഉളവാക്കി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങുന്നെങ്കിലും വലിയ അളവിൽ അല്ലെന്നത് ശ്രദ്ധേയമാണ്.


ഇന്ന്  വൈകിട്ട് 5:30 ഓടെ ഇസിബി തങ്ങളുടെ പലിശ നിരക്ക് സംബന്ധിച്ച തീരുമനം പുറത്തുവിടും.

പണപ്പെരുപ്പം കുറയുന്നിടത്തോളം കാലം പണനയങ്ങൾ നിയന്ത്രണവിധേയമാക്കേണ്ടതുണ്ടെന്ന് ബ്രെനാർഡ് പറഞ്ഞു.
ഇന്ന് രാത്രിയിലുള്ള ജെറോം പവലിന്റെ പ്രഖ്യാപനം ശ്രദ്ധിക്കുക.

നാസ്ഡാക് 2 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചതിന് പിന്നാലെ ടിസിഎസ് ബ്രേക്ക് ഔട്ട് നടത്തി. ഐടി സൂചിക ഇന്ന് ശക്തമായ നീങ്ങുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ബാങ്ക് നിഫ്റ്റിക്ക് വ്യക്തമായ
മുന്നേറ്റം നടത്താൻ സാധിച്ചില്ല. എന്നാൽ ഗ്യാപ്പ് അപ്പിനെ തുടർന്നുള്ള ഷോർട്ട് കവറിംഗിലൂടെ ബാങ്ക് നിഫ്റ്റി കൂടുതൽ ഉയരങ്ങളിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കാം.

നിഫ്റ്റി 17800ന് മുകളിലേക്ക് കയറിയാൽ ശക്തമായ ബ്രേക്ക് ഔട്ട് പ്രതീക്ഷിക്കാം. താഴേക്ക് 17600 ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023