അനധികൃത പുകയില വിൽപ്പന രൂക്ഷമാകുന്നു; സിഗരറ്റ് വ്യവസായം പ്രതിസന്ധിയിൽ? ചുവടുമാറ്റവുമായി ഐടിസി

Home
editorial
illegal-tobacco-sales-killing-the-industry-itc-trying-to-shift-focus
undefined

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന പരസ്യം നമ്മൾ കാണാറുണ്ടെങ്കിലും ഈ പരസ്യം കണ്ട് പുകവലി നിർത്തിയ ആരും തന്നെയുണ്ടാകില്ല എന്നതാണ് സത്യം. പുകയില ഉത്പന്നങ്ങൾ ഗുരുതര രോഗങ്ങൾക്ക് കാരണമായേക്കുമെന്ന് ആഗോര്യ വിദഗ്ദ്ധർ പറയുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ഇവ നിർണായക സ്ഥാനം വഹിക്കുന്നു.

ഇന്ത്യൻ പുകയില വ്യവസായം

17ാം നൂറ്റാണ്ടിലാണ് (ഏകദേശം 415 വർഷങ്ങൾക്ക് മുമ്പ്) ഇന്ത്യയിൽ ആദ്യമായി പോർച്ചുഗീസുകാർ പുകയില അവതരിപ്പിച്ചത്. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത പുകയില രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിച്ചു. പോർച്ചുഗീസുകാർ ഗോവയിലെ കോളനിയിലൂടെയാണ് ആദ്യമായി പുകയില വിൽപ്പന ആരംഭിച്ചത്. പിന്നീട് 200 വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷുകാർ വാണിജ്യപരമായി സിഗരറ്റുകൾ ഉത്പാദിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.

ഇപ്പോൾ ഇന്ത്യയിൽ വളർന്നു വരുന്ന സാമ്പത്തിക വിളകളിൽ ഒന്നാണ് പുകയില. ചെെനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അസംസ്കൃത പുകയില ബെൽജിയം, കൊറിയ, നൈജീരിയ, ഈജിപ്ത്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2019-20 സാമ്പത്തിക വർഷത്തെ മൊത്തം  വിളയുടെ  കയറ്റുമതി മൂല്യം എന്നത് 6700 കോടി രൂപയാണ്. പുകയില വ്യവസായത്തിൽ നിന്നും സർക്കാരിന് വലിയ ഒരു വിഭാഗം നികുതി ലഭിക്കുന്നു. നിരവധി പേർക്കാണ് ഇതിലൂടെ തൊഴിൽ ലഭിക്കുന്നത്.

പുകവലി ആരോഗ്യത്തിന് ദോഷമാണെന്ന് നമുക്ക് അറിയാം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ വർഷവും പുകവലി മൂലം 10 ലക്ഷം പേരാണ് ലോകത്ത് മരണപ്പെടുന്നത്. അമിതമായ ആസക്തി മൂലം  ഏറെ പേർക്കും പുകവലി നിർത്താൻ സാധിക്കുന്നില്ല. അർബുദം ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കും പുകവലി കാരണമായേക്കാം. ഇന്ത്യൻ ജനസംഖ്യയുടെ 27.5 ശതമാനം പേരും പുകയില ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

പുകയിലയ്ക്ക് മേലുള്ള നികുതി

മദ്യം, പുകയില ഉത്പന്നങ്ങൾ, ശീതളപാനീയങ്ങൾ, മിഠായികൾ, ഫാസ്റ്റ് ഫുഡുകൾ തുടങ്ങിയ വസ്തുക്കൾക്ക് ഇന്ത്യൻ സർക്കാർ എക്സെെസ് നികുതി ചുമത്തുന്നു. ഇത്തരം ഉത്പന്നങ്ങൾ എല്ലാം തന്നെ സമൂഹത്തിന് വിപത്താണെന്നാണ് കരുതപ്പെടുന്നത്. നിലവിൽ സിഗരറ്റിന് മേലുള്ള ജിഎസ്ടി 28 ശതമാനമാണ്. ഇതിന് പുറമെ കേന്ദ്രം 5 ശതമാനം സെസും സിഗരറ്റിന് മേൽ ചുമത്തുന്നു. സിഗരറ്റ്, ബീഡി, ച്യൂയിംഗ് പുകയില എന്നിവയുടെ നിർമാണത്തിന് എക്സൈസ് തീരുവ യഥാക്രമം 64%, 22%, 81% എന്നിങ്ങനെയാണ്.

നികുതി വർദ്ധിപ്പിച്ചിട്ടും പുകയില ഉത്പന്നങ്ങൾക്ക് മേലുള്ള ആളുകളുടെ താത്പര്യം കുറയുന്നതായി തോന്നുന്നില്ല. 2020ൽ സിഗരറ്റ് വിൽപ്പനയിൽ നിന്നും ലഭിച്ച നികുതി വരുമാനം എന്നത് 35600 കോടി രൂപയാണ്. സിഗരറ്റിന്റെ ഉപയോഗം കൂടും തോറും ഇത് സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കും.

യൂണിയൻ ബജറ്റ് പ്രഖ്യാപനത്തിൽ പലതവണയായി ധനമന്ത്രാലയം സിഗരറ്റിന്റെ വില വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം നൽകിയിരുന്നു. എക്സൈസ് തീരുവ വർദ്ധിപ്പിക്കുന്നത് ഇന്ത്യയിൽ അനധികൃത സിഗരറ്റ് വ്യാപാരം പ്രഹത്സാഹിപ്പിക്കും. നിയമപരമായി പുകയില വിൽക്കുന്ന കർഷകരെയും ഇത് ബാധിക്കും. അനധികൃത സിഗരറ്റ് വിൽപ്പന മൂലം സർക്കാരിന് 15000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഓരോ വർഷവും ഉണ്ടാകുന്നത്. 

ഇന്ത്യയിലെ പ്രധാന സിഗരറ്റ് നിർമാതാക്കൾ

ITC Limited

ഇന്ത്യയിൻ സിഗരറ്റ് വിപണിയുടെ 77 ശതമാനം വിഹിതവും ഐടിസി ലിമിറ്റഡിന്റെ കെെവശമാണുള്ളത്. രാജ്യത്ത് പുകയില കൃഷിക്കും വികസനത്തിനും തുടക്കമിട്ടതും കമ്പനിയാണ്. India Kings, Classic, Gold Flake, Wills Navy Cut, Players, Scissors എന്നിവയാണ് കമ്പനിക്ക് കീഴിലുള്ള പ്രധാന സിഗരറ്റ് ബ്രാൻഡുകൾ. ഇന്ത്യയിലെ 84 ശതമാനവും സിഗരറ്റ് നിർമിക്കുന്നത് ഐടിസി ആണ്.

കമ്പനി അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗരറ്റുകളാണ് അവതരിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം ഐടിസിയുടെ 40 ശതമാനം വരുമാനവും സിഗരറ്റ് വിൽപ്പനയിൽ നിന്നുമാണ് ലഭിക്കുന്നത്.

Godfrey Phillips India

സിഗരറ്റ്, പാൻ മസാല, മറ്റ് പുകയില ഉത്പന്നങ്ങൾ എന്നിവയുടെ നിർമാതാക്കളാണ് ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ്. Four Square, Cavandars, North Pole & Tipper, Red & White എന്നീ ബ്രാൻഡുകളിലാണ് കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ ഇറക്കുന്നത്. Marlboro സിഗരറ്റുകളും കമ്പനി അവതരിപ്പിക്കുന്നു. പാൻ വിലാസ്, റാഗ് ബ്രാൻഡിന് കീഴിലുള്ള പാൻ മസാലയും പാൻ വിലാസ് സിൽവർ ഡ്യൂസ് ബ്രാൻഡിന് കീഴിലുള്ള മൌത്ത് ഫ്രെഷ്നറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

VST Industries

രാജ്യത്ത് സിഗരറ്റിന്റെയും അംസ്കൃത പുകയിലയുടെയും മറ്റൊരു നിർമാതാവാണ് വിഎസ്ടി ഇൻഡസ്ട്രീസ് ലിമിറ്റഡ്.  Charminar, Charms, Moments എന്നീ ബ്രാൻഡിലാണ് കമ്പനി ഉത്പന്നങ്ങൾ വിൽക്കുന്നത്.

Golden Tobacco

രാജ്യത്ത് പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന മറ്റൊരു കമ്പനിയാണ് ഗോൾഡൻ ടുബാക്കോ ലിമിറ്റഡ്. Panama, Chancellor, Golden’s Gold Flake, Just Black എന്നീ ബ്രാൻഡ് നാമത്തിലാണ് കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, റഷ്യ, ജപ്പാൻ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നു. 

പുകയില വ്യവസായം ഇല്ലാതെയാകുന്നു?

പുകയില ഉത്പന്നങ്ങളുടെ എക്സെെസ് തീരുവ സർക്കാർ വർദ്ധിപ്പിക്കുമ്പോൾ ഇത് ഉപഭോക്താവിന്റെ മേൽ അടച്ചേൽപ്പിക്കപ്പെടുന്നു. വില എത്ര തന്നെ വർദ്ധിപ്പിച്ചാലും പുകവലിക്ക് അടിമയായവർ അവ ഉപയോഗിക്കും. ഇതിനാൽ തന്നെ മുകളിൽ സൂചിപ്പിച്ച കമ്പനികൾ എല്ലാം തന്നെ ലാഭമുണ്ടാക്കുകയും ഇതിലൂടെ സർക്കാരിന് ഉയർന്ന നികുതി ലഭിക്കുകയും ചെയ്യും.

സിഗരറ്റ് പുകയില ഉത്പന്നങ്ങളിൽ നിന്നും മറ്റു ബിസിനസുകളിലേക്കാണ് ഐടിസി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എഫ്. എം.സി.ജി, ഹോട്ടൽ, ആഗ്രി ബിസിനസ് എന്നിവയിലേക്ക് കമ്പനി വലിയ നിക്ഷേപങ്ങൾ നടത്തിവരുന്നു. ഗോഡ്ഫ്രെ ഫിലിപ്സും ഗോൾഡൻ ടുബാക്കോയും റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നു. ഈ മാറ്റത്തിനുള്ള കാരണം എന്താകും?

ഇന്ത്യയിൽ അനധികൃത സിഗരറ്റ് വ്യാപാരം നടക്കുന്നതിനാൽ ഇത് കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അടുത്തിടെ ഐടിസി വ്യക്തമാക്കിയിരുന്നു. വിലകുറഞ്ഞ ബീഡികളുടെയും പുകയില്ലാത്ത പുകയിലയുടെയും ഉപഭോഗം വർദ്ധിച്ചുവരികയാണ്. നിയമപരമായ സിഗരറ്റ് വ്യവസായത്തിന്റെ വിൽ‌പന ഏകദേശം 20 ശതമാനമായി കുറഞ്ഞു, അതേസമയം അനധികൃത സിഗരറ്റ് വിഭാഗത്തിന്റെ വിൽ‌പന 36 ശതമാനത്തിൽ അലധികം വർദ്ധിച്ചു. ഇത് തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും കാര്യമായ മാറ്റം ഉണ്ടാകുന്നില്ല.

ഇന്ത്യയിലെ ജനങ്ങൾ ഇപ്പോൾ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നു. ലോക്ക് ഡൗണ് നിരവധി ആളുകളെ പുകവലിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. ഇതിനാൽ സിഗരറ്റ് ഉത്പാദകരുടെ കച്ചവടവും കുറഞ്ഞു. ഇക്കാരണത്താലാകാം കമ്പനിക്ക് പുതിയ ബിസിനസുകളിലേക്ക് മാറേണ്ടി വന്നത്.

വരും വർഷങ്ങളിൽ മേഖല എങ്ങനെ വളരുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത അറിയിക്കുക.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023