തടയിട്ട് ഉയർന്ന ഒഐകൾ, വിപണി അവ മറികടക്കുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
huge-oi-on-both-sides-pre-market-analysis-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Bharat Forge: കമ്പനിയുടെ  ഇ-മൊബിലിറ്റി സബ്‌സിഡിയറിയിലൂടെ കല്യാണി പവർട്രെയിൻ MIDC ചകനിൽ അവരുടെ ആദ്യത്തെ ഇ-ബൈക്ക് നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

Aptus Value Housing Finance: തങ്ങളുടെ നിയന്ത്രണത്തിലുള്ള ഓഹരി വാങ്ങാൻ ചോള ഇൻവെസ്റ്റ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു.

Adani group stocks: Adani Enterprises, Adani Power, Adani Wilmar എന്നിവ എഎസ്.എം കാറ്റഗറിയിലേക്ക് മാറ്റിയതായി എൻഎസ്ഇ അറിയിച്ചു.

SBI: ബോണ്ട് വിതരണത്തിലൂടെ 3717 കോടി രൂപ ബാങ്ക് സമാഹരിച്ചു.

ഇന്നത്തെ വിപണി സാധ്യത

തിങ്കളാഴ്ച വലിയ ഗ്യാപ്പ് ഡൌണിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി യുഎസ് വിപണി നഷ്ടത്തിൽ ആയിട്ട് കൂടി മുകളിലേക്ക് കയറി. സൂചിക 17600ൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറി. എന്നാൽ 17700ൽ ശക്തമായ സമ്മർദ്ദം ഉണ്ടായതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 43 പോയിന്റുകൾക്ക് മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41197 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പതിയെ മുകളിലേക്ക് കയറി. രണ്ടാം ഘട്ടത്തിൽ സൂചിക ശക്തമായ ബ്രേക്ക് ഔട്ട് നടത്തി മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 227 പോയിന്റുകൾക്ക് മുകളിലായി 41577 എന്ന നിലയിൽ  ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.38  ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് കാണപ്പെടുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി നഷ്ടത്തിൽ കാണപ്പെടുന്നു. 

SGX NIFTY 17780-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ്  ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,690, 17,650, 17,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,780, 17,800, 17,890, 17,945 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 41,450, 41,200,  41,100 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,650, 41,730,  42,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 17,800ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17600ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 41000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3700 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 900 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റാഴിച്ചു.

ഇന്ത്യ വിക്സ് 12.45 ആയി കാണപ്പെടുന്നു.

ആഗോള വിപണികളിൽ നിന്നും നെഗറ്റീവ് പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഇന്ത്യൻ വിപണി നേട്ടത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് വിപണി 1 ശതമാനം ആയിരുന്നു കൂപ്പുകുത്തിയിരുന്നത്. എന്നാൽ ഏഷ്യൻ വിപണികൾ പെട്ടെന്ന് തന്നെ തിരികെ കയറി. നിക്കിയും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇന്നലെ മൂന്ന് മണിക്ക് വിപണി ശക്തമായ നീക്കമാണ് കാഴ്ചവെച്ചിരുന്നത്.

വിദേശ നിക്ഷേപ സ്ഥാനപങ്ങൾ ഇന്നലെ 4,000  കോടി രൂപയുടെ ഓഹരികൾ ഇന്നലെ വാങ്ങികൂട്ടിയിരുന്നു. ജർമനിയിൽ നിന്നുള്ള വ്യാവസായിക ഉത്പാദന ഡാറ്റ ഇപ്പോഴും ശക്തമാണ്.

അടുത്ത നിരക്ക് വർദ്ധനയെക്കുറിച്ച് ഫെഡറൽ തീരുമാനമെടുത്തിട്ടില്ലെന്ന് ജെറോം പവൽ ഇന്നലെ പറഞ്ഞു. എഫ്.ഒഎംസി  മീറ്റിംഗ് ആരംഭിക്കുന്ന മാർച്ച് 21 വരെയുള്ള സാമ്പത്തിക ഡാറ്റ റിലീസിന് ശേഷം ഇത് 25 bps ആണോ 30 bps ആണോ എന്ന് തീരുമാനിക്കും.

മുമ്പത്തെ എക്സ്പെയറിയേക്കാൾ പ്രീമിയം ഇപ്പോൾ വളരെ കുറവാണ്. നിഫ്റ്റിയിലെ പ്രീമിയം സ്ട്രാഡിലിൽ എടിഎമ്മിലെ പ്രീമിയം ഇപ്പോൾ 80 ആണ്. കഴിഞ്ഞ ആഴ്ച അത് 90 ആയിരുന്നു. ഉയർന്ന ഒഐ കഴിഞ്ഞ എക്സ്പെയറിയിൽ നിഫ്റ്റിയുടെ നീക്കത്തിന് തടയിട്ടിരുന്നു. ഇത്തവണ അത് മറികടക്കുമെന്ന് തോന്നുന്നുണ്ടോ?

നിഫ്റ്റിയിൽ മുകളിലേക്ക് 17800  താഴേക്ക് 17650 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023